Sunday, November 24, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeAmericaഗ്രീൻ കാർഡ് യോഗ്യതാ മാനദണ്ഡങ്ങളിൽ ഇളവ് വരുത്തി യു.എസ്.എ

ഗ്രീൻ കാർഡ് യോഗ്യതാ മാനദണ്ഡങ്ങളിൽ ഇളവ് വരുത്തി യു.എസ്.എ

വാഷിങ്ടൻ : ഗ്രീൻ കാർഡ് കാർഡ് യോഗ്യതാ മാനദണ്ഡങ്ങളിൽ ജോ ബൈഡൻ ഭരണകൂടം ഇളവ് വരുത്തി. ജോലി ചെയ്യുന്നതിനും, യുഎസിൽ തുടരാനുമുള്ള യോഗ്യതാ മാനദണ്ഡങ്ങളിലാണ് ഇളവ്. നിരവധി ഐടി പ്രഫഷണലുകളാണ് ഗ്രീൻ കാർഡിനായി കാത്തിരിക്കുന്നത്.

എംപ്ലോയ്‌മെന്റ് ഓതറൈസേഷൻ ഡോക്യുമെന്റ് അപേക്ഷകൾക്കുള്ള യോഗ്യതാ മാനദണ്ഡങ്ങളിലും യുഎസ് സിറ്റിസൺഷിപ്പ് ആൻഡ് ഇമിഗ്രേഷൻ സർവീസസ് പുറപ്പെടുവിച്ച മാർഗനിർദേശത്തിലുമാണ് മാറ്റം. കുടിയേറ്റ നിയമപ്രകാരം വർഷത്തിൽ 1.40 ലക്ഷം ഗ്രീൻകാർഡുകളാണ് യുഎസ് അനുവദിക്കാറുള്ളത്. എന്നാൽ ഓരോ വർഷവും ഒരേ രാജ്യത്ത് നിന്നുള്ള ഏഴു ശതമാനം വ്യക്തികൾക്കാണ് ഗ്രീൻകാർഡ് ലഭിക്കാറുള്ളത്.

യുഎസ് നിയമപ്രകാരം യോഗ്യരായവർക്കാണ് ഗ്രീൻ കാർഡ് നൽകുക. നിയമപരമായി ജോലി ചെയ്യുന്നവർക്ക്, അവരുടെ അവകാശങ്ങൾ ഉറപ്പാക്കുന്നതിനുള്ള സുപ്രധാന നീക്കമാണ് സർക്കാരിന്റെ ഭാഗത്ത് നിന്നുണ്ടായതെന്ന് കുടിയേറ്റ അവകാശങ്ങൾക്കായി പ്രവർത്തിക്കുന്ന അഭിഭാഷകൻ അജയ് ഭൂട്ടോറിയ പറഞ്ഞു. 

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യുഎസ് സന്ദർശനത്തിന് ദിവസങ്ങൾ ശേഷിക്കെയാണ് ഇത്തരമൊരു പ്രഖ്യാപനം.
യുഎസ് പാർലമെന്റ് സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്തു സംസാരിക്കുന്നതിനായി മോദി ജൂൺ 21 മുതൽ 24 വരെയാണ് യുഎസ് സന്ദർശിക്കുക. 22ന് യുഎസ് പ്രസിഡന്റ് ജോ ബൈഡനും പത്നി ജിൽ ബൈഡനും മോദിക്ക് വിരുന്ന് നൽകും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments