Saturday, December 28, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsഅമേരിക്കയിൽ ഇന്ത്യൻ വിദ്യാർഥി തോക്കിൽനിന്ന് അബദ്ധത്തിൽ വെടിയേറ്റ് മരിച്ചു

അമേരിക്കയിൽ ഇന്ത്യൻ വിദ്യാർഥി തോക്കിൽനിന്ന് അബദ്ധത്തിൽ വെടിയേറ്റ് മരിച്ചു

ഹൈദരാബാദ്: അമേരിക്കയിൽ ഇന്ത്യൻ വിദ്യാർഥി ജന്മദിന ദിവസം സ്വന്തം തോക്കിൽനിന്ന് അബദ്ധത്തിൽ വെടിയേറ്റ് മരിച്ചു. തെലങ്കാന ഉപ്പൽ സ്വദേശി ആര്യൻ റെഡ്ഡി (23) ആണ് മരിച്ചത്.

ജോർജിയ സ്റ്റേറ്റ് സർവകലാശാലയിൽ പി.ജി വിദ്യാർഥിയായിരുന്നു. വേട്ടക്കുപയോഗിക്കുന്ന ലൈസൻസുള്ള ​തോക്ക് സ്വന്തമായുള്ള ആര്യൻ റെഡ്ഡി പിറന്നാൾ ദിനത്തിൽ തോക്ക് പരിശോധിക്കുന്നതിനിടെയാണ് വെടിപൊട്ടിയത്. നവംബർ 13നാണ് സംഭവം. മൃതദേഹം നാട്ടിലെത്തിക്കാനുള്ള ഒരുക്കം നടക്കുന്നു. മകന്റെ കൈവശം തോക്കുണ്ടായിരുന്ന വിവരം അറിയില്ലായിരുന്നുവെന്ന് ആര്യൻ റെഡ്ഡിയുടെ പിതാവ് പറഞ്ഞു.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments