Sunday, January 12, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsഹവായ് ദ്വീപിൽ തുടരുന്ന കാട്ടുതീയിൽ മരണം 80 കടന്നു

ഹവായ് ദ്വീപിൽ തുടരുന്ന കാട്ടുതീയിൽ മരണം 80 കടന്നു

ഹവായ്: അമേരിക്കയിലെ ഹവായ് ദ്വീപിൽ തുടരുന്ന കാട്ടുതീയിൽ മരണം 80 കടന്നു. മരണസംഖ്യ ഇനിയും ഉയർന്നേക്കുമെന്ന ആശങ്കയിലാണ് അധികൃതർ. മൌവിയിലെ ചരിത്രപ്രസിദ്ധമായ ലഹൈന നഗരം പൂർണ്ണമായി കത്തി നശിച്ചു. 15000 ഓളം പേരെ പ്രദേശത്തുനിന്ന് മാറ്റിപ്പാർപ്പിച്ചു. നിരവധി പേരെ കാണാതായി. എത്രപേർ അപ്രത്യക്ഷമായെന്ന് കൃത്യമായ കണക്കുകളില്ലെന്നും 1000 ഓളം പേരെ കാണാതായിട്ടുണ്ടെന്നുമാണ് റിപ്പോർട്ടുകൾ. ഇവർക്കായി തിരച്ചിൽ തുടരുകയാണ്. നിരവധി വീടുകൾ പൂർണ്ണമായി കത്തി നശിച്ചു. വീടുകൾക്ക് പുറമേ വാഹനങ്ങളും കത്തി നശിച്ചവയിൽ ഉൾപ്പെടും.

ചൊവ്വാഴ്ച രാത്രിയോടെയാണ് കാട്ടുതീ പടർന്നത്. ഈ പ്രദേശങ്ങളിൽ ആഞ്ഞടിക്കുന്ന ഡോറ കൊടുങ്കാറ്റ് അപകടത്തിന്റെ വ്യാപ്തി കൂട്ടി. കൊടുങ്കാറ്റിൽ കാട്ടുതീ തെക്കൻ പ്രദേശങ്ങളിലേക്കും വ്യാപിക്കുകയാണ്. ലഹൈനയിൽ തീ പടർന്നിട്ടും അപായ സൈറൺ മുഴക്കാതിരുന്നത് വിവാദമായി. സൈറൺ മുഴക്കുന്നതിന് പകരം അധികൃതർ ഫേസ്ബുക്ക് പോസ്റ്റിടുകയായിരുന്നു. അതിനാൽ തന്നെ ഭൂരിഭാഗം ആളുകളും അറിഞ്ഞില്ലെന്നാണ് ആക്ഷേപം. കാട്ടുതീ പടരുന്നുവെന്ന വിവരം ജനങ്ങളിലേക്കെത്താതിരുന്നത് അപകടത്തിന്റെ തോത് കൂട്ടി.

കാട്ടുതീയിൽ തകർന്ന വീടുകളിൽ പരിശോധന നടത്താൻ കൂടുതൽ ഫെഡറൽ എമർജൻസി ജീവനക്കാരെ സർക്കാർ നിയോഗിച്ചിട്ടുണ്ട്. പ്രദേശത്തെ ഇന്റർനെറ്റ്, ഫോൺ ബന്ധങ്ങൾ നിലച്ചിരിക്കുകയാണ്. ലഹൈനയിൽ കാട്ടുതീ പടരാൻ സാധ്യത കൂടുതലാണെന്ന് 2020 ൽ തന്നെ മുന്നറിയിപ്പുണ്ടായിരുന്നുവെന്നാണ് അന്തർദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ബോംബിട്ട് തകർത്ത നഗരം പോലെയായി ലഹൈനയെന്നാണ് അപകടത്തോട് മൌവി ഗവർണർ പ്രതികരിച്ചത്. ഇതിനിടെ പ്രസിഡന്റ് ജോ ബൈഡൻ ഹവായ് കാട്ടുതീ വൻ ദുരന്തമായി പ്രഖ്യാപിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

WP2Social Auto Publish Powered By : XYZScripts.com