ഹൂസ്റ്റണ്‍: ഹൂസ്റ്റൺ മലയാളി അസോസിയേഷൻ (HMA) ഈസ്റ്റർ എഗ്ഗ് ഹണ്ടിംഗ് വിജയകരമായി. കുട്ടികളും മാതാപിതാക്കളും വളരെ സന്തോഷത്തോടെ ഈ സംരംഭത്തിൽ പങ്കു ചേർന്നു.
ഫോർട്ട്ബെന്റ് കൗണ്ടി ജഡ്ജ് ജൂലി മാത്യു പ്രത്യേക അതിഥിയായി പങ്കെടുത്ത പരിപാടിയിൽ കുട്ടികൾക്കായി ഈസ്റ്റർ പെയിൻറിങ്, ചെറിയ പ്രോജക്ടുകൾ എന്നിവ സംഘടിപ്പിച്ചിരുന്നു. ലഘു ഭക്ഷണങ്ങളും ഒരുക്കിയിരുന്നു. വനിതാ നേതാക്കളായ മിനി പാളഞ്ചേരി, രാജാ സന്തോഷ് എന്നിവരും പരിപാടിയിൽ സജീവമായി പങ്കെടുത്തു.
ഫൊക്കാന പ്രസിഡൻറ് രാജൻ പടവത്തിലാണ് ഈസ്റ്റർ എഗ്ഗ് ഹണ്ടിംഗ് സ്പോൺസർ ചെയ്തത്. ഹൂസ്റ്റൺ മലയാളി അസോസിയേഷൻ രണ്ടാം വർഷവും ഒരുക്കിയ ഈസ്റ്റർ എഗ്ഗ് ഹണ്ടിംഗ് കുട്ടികളിൽ പ്രതീക്ഷയുടെയും ആത്മവിശ്വാസത്തിന്റെയും വിത്ത് പാകിയെന്ന് പ്രസിഡൻറ് ഷീല ചെറു പറഞ്ഞു. തുടർന്നും ഇത്തരത്തിലുള്ള സംരംഭങ്ങൾ ഒരുക്കുമെന്നും ഷീല ചെറു അറിയിച്ചു. ബോട്ട് പ്രസിഡന്റ് പ്രദീശൻ പാണഞ്ചേരി നന്ദി അറിയിച്ചു.