Friday, December 27, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeAmericaഅര നൂറ്റാണ്ടിന്റെ ആത്മീയ ചൈതന്യം പകർന്ന് ഹൂസ്റ്റൺ ട്രിനിറ്റി മാർത്തോമ ഇടവക സുവർണ്ണ ജൂബിലി നിറവിൽ

അര നൂറ്റാണ്ടിന്റെ ആത്മീയ ചൈതന്യം പകർന്ന് ഹൂസ്റ്റൺ ട്രിനിറ്റി മാർത്തോമ ഇടവക സുവർണ്ണ ജൂബിലി നിറവിൽ

അജു വാരിക്കാട്

ഹൂസ്റ്റൺ: ഹൂസ്റ്റൺ ട്രിനിറ്റി മാർത്തോമ്മാ ചർച്ച് അതിൻ്റെ സുവർണ്ണ ജൂബിലി വർഷത്തിലേക്ക് പ്രവേശിച്ചപ്പോൾ അഞ്ച് പതിറ്റാണ്ടുകൾ പിന്നിട്ട വിശ്വാസത്തിൻ്റെയും സേവനത്തിൻ്റെയും സാമൂഹിക ബന്ധത്തിൻ്റെയും അടയാളപ്പെടുത്തൽ നമുക്ക് ദർശിക്കാനാകും. റവ. സാം കെ. ഈശോയുടെയും റവ.ജീവൻ ജോണിന്റെയും തിരഞ്ഞെടുക്കപ്പെട്ട സുവർണ്ണ ജൂബിലി കമ്മിറ്റിയുടെയും ഊർജ്ജസ്വലമായ നേതൃത്വത്തിൽ നിരവധി പരിപാടികളാണ് ഇടവക ആവിഷ്കരിച്ചു നടപ്പാക്കി കൊണ്ടിരിക്കുന്നത്. 1974 ൽ സ്ഥാപിതമായ ട്രിനിറ്റി മാർത്തോമാ ഇടവക അമേരിക്കയിലെ ആദ്യ മാർത്തോമ ഇടവകകളിലൊന്നാണ്. 400 അധികം കുടുംബാംഗങ്ങൾ ഉള്ള ട്രിനിറ്റി മാർത്തോമാ ഇടവക അമേരിക്കയിലെ തന്നെ ഏറ്റവും കൂടുതൽ അംഗസംഖ്യ ഉള്ള ഇടവകകളിലൊന്നും കൂടിയാണ്. നോർത്ത് അമേരിക്ക ഭദ്രാസനത്തിൽ പണി കഴിപ്പിച്ച ആദ്യ ദേവാലയമാണ് ട്രിനിറ്റി ദേവാലയം. 1984 ലാണ് ദേവാലയം പണിപൂർത്തീകരിച്ചത്.

Remember, Rejoice, Revive എന്നതാണ് ജൂബിലി ചിന്താവിഷയം ജൂബിലി പ്രെയർ സെൽ ചെയിൻ പ്രെയർ സംരംഭത്തോടെയാണ് ജൂബിലി വർഷത്തിന് തുടക്കമിട്ടത്. ഈ ഉദ്യമത്തിൽ ഇടവക ഒരുമിച്ച് പ്രാർത്ഥനയോടെ ജൂബിലി ആഘോഷങ്ങൾക്ക് അനുഗ്രഹം തേടി . ഇടവകയുടെ ദൈവിക വിശ്വാസത്തിൻറെ തെളിവായി പ്രാർത്ഥനാ ശൃംഖല കൂടുതൽ ശക്തമായി ഇന്നും നിലകൊള്ളുന്നു.

സാങ്കേതികവിദ്യയുടെ സഹായത്തോടെ ഇടവകയുടെ മുൻ വികാരിമാരുമായി സമ്മേളിക്കുവാൻ “പിന്നിട്ട വഴികളിൽ ഇടവകയെ നയിച്ചവരോടൊപ്പം” എന്ന പേരിൽ സൂം പ്രാർത്ഥന മീറ്റിംഗുകൾ ഇടവക നടത്തുന്നതുവഴി, ബന്ധങ്ങൾ ശക്തിപ്പെടുത്തുകയും ആത്മീയ ഉൾക്കാഴ്ചകൾ പങ്കിടുകയും ചെയ്യുന്നു. ഇതിനോടകം 5 മീറ്റിങ്ങുകൾ നടത്തി.

മാർച്ച് 2 ന് നടന്ന വോളിബോൾ ടൂർണമെൻ്റിൽ ഇടവകയുടെ സ്പോർട്സ് സ്പിരിറ്റ് തിളങ്ങി നിന്നു, ഏപ്രിലിൽ ഒരു ബാസ്ക്കറ്റ്ബോൾ ടൂർണമെൻ്റിനുള്ള പദ്ധതികളും ആവിഷ്കരിച്ചു വരുന്നു. ഇടവക ജനങ്ങൾക്കിടയിൽ കൂടുതൽ സൗഹൃദവും ടീം വർക്കും വളർത്തിയെടുക്കുന്നതിന് ഇത്തരത്തിലുള്ള കായിക മാമാങ്കങ്ങൾ സഹായകരമാകുന്നു.

ഏപ്രിൽ 6-ന് ട്രിനിറ്റി ഫെസ്റ്റ് എന്ന പേരിൽ ഫാമിലി ഗേറ്റ് റ്റു ഗെതർ നടന്നു, മെഡിക്കൽ സെമിനാർ, എസ്റ്റേറ്റ് പ്ളാനിങ് (വിൽ ആൻഡ് പ്രൊബെറ്റ്) ഇൻവെസ്റ്റ്മെന്റ് സെമിനാർ, സ്ട്രീറ്റ് മ്യൂസിക്, 25 ൽ പരം കലാപ്രതിഭകളെ അണിനിരത്തി അവതരിപ്പിച്ച “അമൃതംഗമായ” ലഘുനാടകം, വിവിധ കലാപരിപാടികൾ തുടങ്ങിയവ ട്രിനിറ്റി ഫെസ്റ്റിനെ മികവുറ്റതാക്കി മാറ്റി. നാടൻ രുചിക്കൂട്ടുകളുടെ കലവറ ഒരുക്കി വിവിധ ഭക്ഷണ ശാലകൾ ട്രിനിറ്റി ഫെസ്റ്റിനെ ഗൃഹാതുരത്വ സ്മരണകളുണർത്തിയ ആഘോഷമാക്കി മാറ്റി. മേളക്കൊഴുപ്പോടെ നടത്തിയ ട്രിനിറ്റി ഫെസ്റ്റിൽ ബാസ്കറ്റ്ബോൾ ഫ്രീ ത്രോ മത്സരവും നടത്തപ്പെട്ടു. നിരവധി യുവാക്കൾ മത്സരത്തിൽ പങ്കെടുത്തു. കോടി തോരണങ്ങളാൽ മനോഹരമായി ഒരുക്കിയ ദേവാലയ അംഗണത്തിൽ ഒരു വലിയ ആഘോഷ മേളമാണ് ഈ ലേഖകന് കാണാൻ കഴിഞ്ഞത്. പ്രോഗ്രാം, ഫുഡ്, റിസപ്ഷൻ കമ്മിറ്റി അംഗങ്ങളുടെ കൂട്ടായ്മയും പറഞ്ഞറിയിക്കാനാവാത്ത ആവേശവും കാണാൻ കഴിഞ്ഞു.

വരുന്ന മെയ് മാസത്തിൽ ഒരു ഫാമിലി കോൺഫറൻസും ജൂണിൽ ഇടവകയിൽ നിന്ന് ദൂരസ്ഥലങ്ങളിലേക്കു പോയവരെ പങ്കടുപ്പിച്ചു കൊണ്ട് അലുംനി മീറ്റും സംഘടിപ്പിക്കുന്നു. കേരളത്തിലെ തിമിര ശസ്ത്രക്രിയകൾക്കുള്ള പിന്തുണയും ഹൂസ്റ്റണിലെ നെയ്ബർഹുഡ് മിഷനുമായി ചേർന്ന് വിവിധ മിഷൻ പദ്ധതികളും ഇടവക ആസൂത്രണം ചെയ്തിട്ടുണ്ട്. ഇന്ത്യയിലും അമേരിക്കയിയിലുമായി വിവിധ മിഷൻ പ്രവർത്തങ്ങളിൽ ഇടവക സജീവമായി പ്രവർത്തിക്കുന്നു. മെയ് 19 നു അഭിവന്ദ്യ ഡോ. തിയോഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പോലീത്തയുടെ സന്ദർശനം ആഘോഷങ്ങളുടെ ഒരു പ്രധാന സവിശേഷതയാണ്.

ജൂബിലി സുവനീർ, ഓർമ്മകളും സന്ദേശങ്ങളും ഉൾക്കൊള്ളിക്കുവാനുള്ള പ്രവർത്തനത്തിലാണ് സുവനീർ കമ്മിറ്റി. ഒപ്പം പാരിഷ് പിക്ചർ ഡയറക്‌ടറിയും.

ജൂബിലിയുടെ സാംസ്കാരികവും ചരിത്രപരവുമായ വശങ്ങൾ ഉയർത്തിക്കാട്ടിക്കൊണ്ട്, ട്രിനിറ്റി മാർത്തോമ്മാ ഇടവകയുടെ സമ്പന്നമായ പൈതൃകം വിവരിക്കുന്ന ഒരു ചർച്ച് ഡോക്യുമെൻ്ററിയും ഇതോടൊപ്പം ഒരുങ്ങുന്നു

ജൂബിലി ആഘോഷങ്ങളുടെ സമാപനം കുറിച്ചുകൊണ്ട് ഗ്രാൻഡ്ഫിനാലെ ഓഗസ്റ്റ് 10, 11 തീയതികളിലായി ക്രമീകരിച്ചിരിക്കുന്നു .

ട്രിനിറ്റി മാർത്തോമ്മാ ഇടവക അരനൂറ്റാണ്ട് പിന്നിടുമ്പോൾ, പിന്നിട്ട വഴികളെ പറ്റി ചിന്തിക്കുവാനും, വരും വർഷങ്ങളിലേക്ക് പ്രതീക്ഷയോടും വിശ്വാസത്തോടും കൂടി കാത്തിരിക്കാനുമുള്ള ഓരോ അംഗത്തിനും ഒരു ആഹ്വാനമാണ് നൽകുന്നത്. സുവർണ്ണ ജൂബിലി ഭൂതകാലത്തിൻ്റെ ഒരു ആഘോഷം മാത്രമല്ല, ഭാവിയിലേക്കുള്ള ഒരു വഴിവിളക്കാണ്.

ഏപ്രിൽ 6 നു ശനിയാഴ്ച വൈകുന്നേരം ട്രിനിറ്റി സെന്ററിൽ കൂടിയ പത്ര സമ്മേളനത്തിൽ വികാരിമാർ, കൺവീനർമാർ, സബ് കമ്മിറ്റി കൺവീനർമാർ എന്നിവർ മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങൾക്കു മറുപടി നൽകി.

വികാരി റവ.സാം.കെ.ഈശോ (പ്രസിഡണ്ട്) അസി.വികാരി ജീവൻ ജോൺ (വൈസ് പ്രസിഡണ്ട്) എന്നിവരുടെയും ഷാജൻ ജോർജ്‌ (ജനറൽ കൺവീനർ) തോമസ് മാത്യു (ജീമോൻ – കോ കൺവീനർ) പ്രയർ സെൽ – ടി.എ. മാത്യു (കൺവീനർ) ഗ്രേസി ജോർജ് (കോ-കൺവീനർ) സുവനീർ – റെജി ജോർജ് (കൺവീനർ) ഉമ്മൻ തോമസ് (കോ – കൺവീനർ) ഫിനാൻസ് – പുളിന്തിട്ട ജോർജ്‌ (കൺവീനർ) വർഗീസ് ശാമുവേൽ (കോ കൺവീനർ) ഫുഡ് – ജോൺ ചാക്കോ (കൺവീനർ), ഡാനിയേൽ സഖറിയാ (കോ കൺവീനർ) പ്രോഗ്രാം (ജോജി ജേക്കബ്) മിഷൻ ഇന്ത്യ/ലോക്കൽ മിഷൻ – എബ്രഹാം ഇടിക്കുള (കൺവീനർ), എബി മത്തായി (കോ കൺവീനർ) റിസപ്ഷൻ – രാജൻ ഗീവർഗീസ് (കൺവീനർ), ഷീല മാത്യൂസ് (കോ കൺവീനർ) പബ്ലിക് റിലേഷൻസ്/മീഡിയ – എം.ടി.മത്തായി (കൺവീനർ) ജോസഫ് വർഗീസ് (കോ കൺവീനർ) ഗായകസംഘം – റോജിൻ ഉമ്മൻ (കൺവീനർ), രേഖ എബ്രഹാം ( കോ കൺവീനർ) എന്നിവരുടെ നേതൃത്വത്തിൽ 100 ൽ പരം അംഗങ്ങൾ ജൂബിലി കമ്മിറ്റിയിൽ പ്രവർത്തിക്കുന്നു.

ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക (ഐപിസിഎൻഎ) അംഗങ്ങളായ
സൈമൺ വളാച്ചേരിൽ (നേർകാഴ്ച പത്രം) ജോർജ്‌ തെക്കേമല (ഏഷ്യാനെറ്റ്) സജി പുല്ലാട് (ഏഷ്യാനെറ്റ്) ജോർജ്‌ പോൾ (ഫ്ലവർസ് ടിവി) മോട്ടി മാത്യു (കൈരളി ടിവി),
അജു വാരിക്കാട് (പ്രവാസി ചാനൽ) റെയ്ന റോക്ക് (ദക്ഷിൺ റേഡിയോ) വിജു വർഗീസ് (മലയാളം റേഡിയോ) എന്നിവരോടൊപ്പം പ്രമുഖ മാധ്യമ പ്രവർത്തകൻ ബ്ലെസ്സൺ ഹൂസ്റ്റനും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments