ഹൂസ്റ്റണ്‍: ഹൂസ്റ്റണ്‍ മലയാളി അസോസിയേഷന്റേയും ഫൊക്കാനയുടേയും നേതൃത്വത്തില്‍ സംഘടിപ്പിച്ച ടാക്‌സ് സിമ്പോസിയം ശ്രദ്ധേയമായി. യുഎസ്സിലെ പ്രശസ്ത ടാക്‌സ് കണ്‍സള്‍ട്ടന്റും ഫൊക്കാനയുടെ അഡൈ്വസറി ബോര്‍ഡ് ചെയര്‍പേഴ്‌സണുമായ ജോസഫ് കുര്യപ്പുറം നേതൃത്വം നല്‍കി. ടാക്‌സുമായി ബന്ധപ്പെട്ടുള്ള സംശയങ്ങള്‍, വിവരണങ്ങള്‍, അറിയിപ്പുകള്‍ തുടങ്ങിയ കാര്യങ്ങള്‍ അദ്ദേഹം പങ്കുവയ്ക്കുകയും മറ്റുള്ളവരുടെ സംശയങ്ങള്‍ക്ക് മറുപടി നല്‍കുകയും ചെയ്തു. പങ്കാളിത്വംകൊണ്ടും പരിപാടി ശ്രദ്ധേയമായിരുന്നു.
ഇത്തരമൊരു സംവാദത്തിന് തയാറായ ജോസഫ് കുരിയപ്പുറത്തെ ഹൂസ്റ്റണ്‍ മലയാളി അസോസിയേഷന്‍ പ്രസിഡന്റ് ഷീലാ ചേറു അഭിനന്ദിച്ചു. റിപ്പബ്ലിക്ദിന സന്ദേശം നല്‍കി ഫൊക്കാന പ്രസിഡന്റ് രാജന്‍ പടവത്ത് യോഗ നടപടികള്‍ ആരംഭിച്ചു.
അന്തരിച്ച ഫോക്കാന ബിഒടി വൈസ് ചെയര്‍മാന്‍ രാജന്‍ രാജു സക്കറിയയെ ചടങ്ങില്‍ അനുസ്മരിച്ചു. ഹൂസ്റ്റണ്‍ മലയാളി അസോസിയേഷന്റെ വൈസ് പ്രസിഡന്റ് ജിജു ജോണ്‍ കുന്നംപള്ളിയില്‍ ജോസഫ് കുര്യപ്പുറത്തിന് നന്ദി രേഖപ്പെടുത്തി. മലയാളി അസോസിയേഷന്റെ തന്നെ ബോര്‍ഡ് ഓഫ് ട്രസ്റ്റി ചെയര്‍പേഴ്‌സണ്‍ പ്രദീശന്‍ പാണഞ്ചേരി ക്ഷണം സ്വീകരിച്ച് ഇതില്‍ പങ്കെടുക്കാന്‍ എത്തിയ എല്ലാ മെമ്പേഴ്‌സിനും, ഔട്ട്‌സൈഡ് മെമ്പേഴ്‌സ് പബ്ലിക്കിനും പ്രത്യേകം നന്ദി രേഖപ്പെടുത്തി.
പ്രസിഡന്റ് രാജന്‍ പടവത്ത്് എല്ലാവര്‍ക്കും പ്രത്യേകം സെക്ഷനുകള്‍ ഒരുക്കുകയും നിശ്ചിതമായ സമയം നല്‍കുകയും ചെയ്തു. ബോര്‍ഡ് ഓഫ് ട്രസ്റ്റ് ചെയര്‍പേഴ്‌സണ്‍ വിനോദ് കെ ആര്‍ കെ, അസിസ്റ്റന്റ് വൈസ് പ്രസിഡന്റ് ലൂക്കോസ് മാളികയില്‍, ബോര്‍ഡ് ഓഫ് ട്രസ്റ്റി ബാബി ജേക്കബ്, എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് സുജ ജോസ്, ന്യൂയോര്‍ക്ക് ആര്‍ വി പി റെജി വര്‍ഗീസ്, അസോസിയേറ്റ് ജോയിന്‍ സെക്രട്ടറി ബാല കെ ആര്‍ കെ, അസോസിയേറ്റ് വൈസ് പ്രസിഡന്റ് ശ്രീ എബ്രഹാം പൊടിമണ്ണില്‍ തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
മറ്റുള്ളവര്‍ക്ക് ഒരു ഗൈഡന്‍സ് ആയി ഇത്തരമൊരു പരിപാടി നടത്താന്‍ സാധിച്ചതില്‍ ചാരിതാര്‍ത്ഥ്യം ഉണ്ടെന്ന് അസോസിയേറ്റ് ജോയിന്‍ സെക്രട്ടറി ബാല കെ ആര്‍ കെ യും എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ഡോക്ടര്‍ സുജ ജോസഫും അഭിപ്രായപ്പെട്ടു. സമൂഹത്തിനുവേണ്ടി ഇത്രയെങ്കിലും ചെയ്യാന്‍ സാധിച്ചതില്‍ ചാരിതാര്‍ത്ഥ്യം ഉണ്ടെന്നും എല്ലാവരോടും നന്ദി അറിയ്ക്കുന്നുവെന്നും ബോബി ജേക്കബ് പറഞ്ഞു.