ഹൂസ്റ്റൺ: ഹൂസ്റ്റൺ മലയാളി അസോസിയേഷൻ സംഘടിപ്പിച്ച പ്രണയഗാനങ്ങൾ സീസൺ 2 ശ്രദ്ധേയമായി. ഫെബ്രുവരി 11 ശനിയാഴ്ച രാത്രി 7 മണിക്ക് zoom മീറ്റിങ്ങിലൂടെ സംഘടിപ്പിച്ച പരിപാടി ഹൃദ്യവും മനോഹരവും ആയിരുന്നു എന്ന് മലയാളി അസോസിയേഷൻ പ്രസിഡൻറ് ഷീല ചെറു അറിയിച്ചു. സിറിയ- തുർക്കി ഭൂകമ്പത്തിൽ മരണപ്പെട്ടവരേ സ്മരിച്ചും പിന്നണി ഗായിക വാണിജയറാമിന്റെ അകാല നിര്യാണത്തിനു മൗനം ആചരിച്ചുമാണ് യോഗം ആരംഭിച്ചത്.
പ്രസിഡൻറ് രാജൻ പടവത്തിൽ പരിപാടി ഉദ്ഘാടനം ചെയ്തു. ഫൊക്കാനയുടെ ട്രഷറർ അബ്രഹാം കളത്തിലും ബി ഓ ടി ചെയർപേഴ്സൺ വിനോദ് കെ ആർ. കെ, അസോസിയേറ്റ് വൈസ് പ്രസിഡൻറ്, ലൂക്കോസ് മാളികയിൽ നാഷണൽ കമ്മിറ്റി അംഗം ജോൺ എളമത, ഹ്യൂസ്റ്റൻ മലയാളി അസോസിയേഷൻ വൈസ് പ്രസിഡൻറ് ജിജു ജോൺ കുന്നംപള്ളി, ബി ഓ ടി ചെയർപേഴ്സൺ പ്രതീശൻ പാണഞ്ചേരി, ഫൊക്കാന ജോയിന്റ് ട്രഷറർ ജൂലി ജേക്കബ്, ബാല വിനോദ് എന്നിവർ ആശംസകൾ അറിയിച്ചു.
അഞ്ചുവയസ്സു മുതൽ കർണാടക സംഗീതം അഭ്യസിച്ച് ഫ്ലവേഴ്സ് ടിവിയുടെ സീസൺ 2 വിന്നറായ കുമാരി ജന്യ പീറ്റർ ആദ്യ പ്രണയഗാനം ആലപിച്ചു. ജെന്നിയുടെ അപാരമായ സംഗീത പാടവത്തെ എല്ലാവരും ഒരുപോല അഭിനന്ദിച്ചു. മൂന്നു വയസ്സായ മെറി എൻ മേരി കുന്നംപള്ളി എല്ലാവരെയും അത്ഭുതപ്പെടുത്തിക്കൊണ്ട് എന്റെ ഖൽബിലെ എന്ന പാട്ടും യഹൂദിയായിലെ എന്ന പാട്ടും വളരെ മനോഹരമായി കൗതുകത്തോടെ പാടി. എന്നും കൊച്ചു കുഞ്ഞുങ്ങളെയും സമൂഹത്തിലെ ഓരോരുത്തരെയും എങ്ങനെ സപ്പോർട്ട് ചെയ്യണമെന്ന് എച്ച് എം എ ചുരുങ്ങിയ കാലം കൊണ്ട് തെളിയിച്ചു കഴിഞ്ഞു. പങ്കെടുത്ത ഓരോരുത്തരും അവരുടെ കഴിവിന് അനുസരിച്ച് ധന്യമായി മനോഹരമായി പാടി. കവിതകളും സിനിമാഗാനങ്ങളും ജീവിത അനുഭവങ്ങളും എല്ലാവരും പങ്കുവെച്ചു. സ്കൂൾ ജീവിതം മുതൽ കലാലയ ജീവിതം വരെ തുടർന്നുകൊണ്ട് പോന്ന് കൗമാര സ്വപ്നങ്ങളും മോഹങ്ങളും തുറന്നുപറയാനും അവരുടെ കുടുംബ ജീവിതത്തിലെ പ്രണയങ്ങൾ കൊച്ചു കൊച്ചു പിണക്കങ്ങൾ, പിന്നീട് മുറുകുന്ന പ്രേമങ്ങൾ എല്ലാം വളരെ സരസമായി അവതരിപ്പിച്ചു.
പ്രസിഡൻറ് രാജൻ പടവത്, എച്ച് എം എ പ്രസിഡൻറ് ഷീല ചെറു, വൈസ് പ്രസിഡൻറ് ജിജു ജോൺ കുന്നംപള്ളി, സെക്രട്ടറി ഡോ. നജീബ് കുഴിയിൽ, ബി ഓ ടി ചെയർപേഴ്സൺ പ്രതീഷൻ പണംചേരി, ബി ഒ ജി ചെയർപേഴ്സൺ വിനോദ് കെ ആർ കെ. അസോസിയേറ്റ് വൈസ് പ്രസിഡൻറ് ലൂക്കോസ് മാളികയിൽ, ട്രഷറർ എബ്രഹാം കളത്തിൽ, അസോസിയേറ്റ്. സെക്രട്ടറി. ബാല കെ ആർ കെ., ജോയിൻ ട്രഷറർ ജൂലി ജേക്കബ്, നാഷണൽ കമ്മിറ്റി മെമ്പേഴ്സ് ജോൺ എളമത, എന്നിവരും. കലാഭവൻ മമ്മൂട്ടി, ന്യൂയോർക്കിൽ നിന്ന് ജോജി പീറ്റർ, ഡോക്ടർ ലക്ഷ്മി ഗോപാലകൃഷ്ണൻ, ഹേമന്ത്, ഗുരു അനീഷ് ചന്ദ്രനി, ജോജി ജോർജ്, ജോർജ് കിരിയന്തൻ, ജെറിൽ ജിജു കുന്നംപള്ളി, സ്മിത റോബി, റോജ സന്തോഷ്. എന്നിവരും ആശംസകൾ അറിയിച്ചു. ഇത്രയും മനോഹരമായ ഒരു പരിപാടി സംഘടിപ്പിച്ചതെന്നും അതിൽ പങ്കുചേർന്നതിലും എല്ലാവർക്കും നന്ദി പറഞ്ഞുകൊണ്ട് എച്ച് എം എ യുടെ വൈസ് പ്രസിഡൻറ് ജിജു ജോൺ കുന്നംപള്ളി എച്ച് എം എ യുടെ പ്രണയഗാനങ്ങൾക്ക്. സീസൺ 2 തിരശ്ശീല ഇട്ടു. ബി.ഒ.ടി ചെയർപേഴ്സൺ വിനോദ് കെ ആർ കെ. ഔദ്യോഗികമായി പരിപാടികൾ അവസാനിപ്പിച്ചു.