Friday, November 15, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeAmericaമാത്യു വൈരമണിന് പിന്തുണ: ഹൂസ്റ്റൺ കൺസർവേറ്റിവ് മീറ്റ് സംഘടിപ്പിച്ചു

മാത്യു വൈരമണിന് പിന്തുണ: ഹൂസ്റ്റൺ കൺസർവേറ്റിവ് മീറ്റ് സംഘടിപ്പിച്ചു

സ്റ്റാഫോർഡ് സിറ്റി കൗൺസിലിലേക്ക് മത്സരിക്കുന്ന ഡോ. മാത്യു വൈരമണിനെ അഭിവാദ്യം ചെയ്യുന്നതിനായി മീറ്റ് ആൻഡ് ഗ്രീറ്റ് മീറ്റിംഗ് സംഘടിപ്പിച്ച് ഹൂസ്റ്റൺ പൗരാവലി. കേരള കിച്ചണിൽ സംഘടിപ്പിച്ച പരിപാടിക്ക് റവ. കെ. ബി. കുരുവിളയാണ് നേതൃത്വം നൽകിയത്. ഡ്വയ്ൻ ഫൈല, ഡോ. എബ്രഹാം ചാക്കോ, ടോം വിരിപ്പൻ, മാർട്ടിൻ ജോൺ, ജോജി ജോസഫ്, ജെയ്സൺ ജോസഫ്, ഫിലിപ് പതിയിൽ, അനൂപ് എബ്രഹാം തുടങ്ങി നിരവധി പ്രമുഖർ മാത്യു വെെരമണിന് വിജയാശംസകൾ അറിയിച്ചു.

ഹൂസ്റ്റണിലെ സാമൂഹ്യ സാംസ്‌കാരിക സാമുദായിക രംഗത്തെ നിറസാന്നിധ്യമായ ഡോ.അഡ്വ. മാത്യു വൈരമൺ സ്റ്റാഫോർഡ് സിറ്റി കൗൺസിലിൽ പൊസിഷൻ നമ്പർ 6ലാണ് മത്സരിക്കുന്നത്.

സ്റ്റാഫോർഡ് സിറ്റിയിലെ സിറോ പ്രോപ്പർട്ടി ടാക്സ് നിലനിർത്തുക, സിറ്റിയിലെ ഡ്രൈനേജ് സിസ്റ്റം നവീകരിക്കുക, സിറ്റിയിലെ എല്ലാ വകുപ്പുകളും സമൂഹത്തിന്റെ ഉന്നമനത്തിനുവേണ്ടി പ്രവർത്തിക്കുന്നുവെന്നു ഉറപ്പു വരുത്തുക,  സിറ്റിയുടെ സൗന്ദര്യവല്കരണത്തിനു ഊന്നൽ നൽകുക, സിറ്റിക്ക് ഉന്നത നിലവാരത്തിലുള്ള  സേഫ്റ്റി ആൻഡ് സെക്യൂരിറ്റി, സ്റ്റാഫോർഡ് മുനിസിപ്പൽ സ്കൂൾ ഡിസ്ട്രിക്ടിനു പൂർണ പിന്തുണ നൽകി കുട്ടികളുടെ വിദ്യാഭ്യാസ സാധ്യതകൾ വിപുലപ്പെടുത്തുക, സിറ്റിയുടെ പദ്ധതികളുടെ നിർവഹണം  സമയബന്ധിതമായി നടപ്പാക്കുന്നതിന് പിന്തുണ നൽകുക, സ്റ്റാഫോർഡ് സിറ്റിക്ക് കൂടുതൽ  വരുമാനം ലഭിക്കത്തക്കവണ്ണം കൂടുതൽ ബിസിനസ് സംരംഭങ്ങൾ ആരംഭിയ്ക്കുകയും ഇപ്പോൾ ഉള്ള ബിസിനെസ്സ് സംരംഭങ്ങൾക്ക് പ്രോത്സാഹനം നല്കുക തുടങ്ങി നിരവധി പ്രവർത്തനങ്ങളാണ് മാത്യു വൈരമൺ ലക്ഷ്യം വെച്ചിരിക്കുന്നത്.

ടെക്സാസ് സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിൽ അദ്ധ്യാപകൻ, അറ്റോർണി, സാഹിത്യകാരൻ, കവി, ഗാനരചയിതാവ് എന്നീ നിലകളിൽ പ്രവർത്തിക്കുന്നതോടൊപ്പം ഹൂസ്റ്റണിലെ ആത്മീയ,സാമൂഹിക, സാംസ്‌കാരിക രംഗങ്ങളിലും സജീവ സാന്നിധ്യമാണ്. അഡ്മിനിസ്ട്രേഷൻ ഓഫ് ജസ്റ്റിസിൽ ടെക്സാസ് സതേൺ യൂണിവേഴ്സിറ്റിയിൽ നിന്നും പിഎച്ച്ഡി യും, ക്രിമിനൽ ജസ്റ്റിസിൽ യൂണിവേഴ്സിറ്റി ഓഫ് ഹൂസ്റ്റൺ ഡൌൺ ടൗണിൽ നിന്നും എംഎസ്‌ ഡിഗ്രിയും കരസ്ഥമാക്കിയ ഇദ്ദേഹം ബോംബെ യൂണിവേഴ്സിറ്റിയിൽ നിന്നും എൽഎൽബി യും   കോട്ടയം മഹാത്മാഗാന്ധി യൂണിവേഴ്സിറ്റിയിൽ നിന്നും ക്രിമിനൽ ലോയിൽ എൽഎൽഎം ഡിഗ്രിയിൽ രണ്ടാം റാങ്കോടെയും പാസായി.

ടെക്സാസ് യൂണിവേഴ്സിറ്റിയിൽ നിന്നും സെർട്ടിഫൈഡ് ഫിനാൻഷ്യൽ പ്ലാനർ കോഴ്സും പൂർത്തീകരിച്ചു. ഇന്ത്യയിൽ അഡ്വക്കേറ്റായിരുന്ന ഇദ്ദേഹം ലൂസിയാന സ്റ്റേറ്റിൽ നിന്നും അറ്റോർണി അറ്റ് ലോ ലൈസൻസും നേടി. ഏഴു പുസ്തകങ്ങളും  ധാരാളം ലേഖനങ്ങളും മലയാളത്തിലും ഇംഗ്ലീഷിലുമായി പ്രസിദ്ധീകരിച്ചിട്ടുണ്ട്.

സ്റ്റാഫോർഡ് സിറ്റി പ്ലാനിങ് ബോർഡ് ആൻഡ് സോണിംഗ് കമ്മീഷണർ, പ്രോമിനേഡ് ഹോം ഓണേഴ്‌സ് അസോസിയേഷൻ ഡയറക്ടർ ബോർഡ് അംഗം, കേരള റൈറ്റേർസ് ഫോറം പ്രസിഡന്റ്, കുണ്ടറ അസോസിയേഷൻ സ്ഥാപക സെക്രട്ടറി, ബൈബിൾ ലിറ്ററേച്ചർ  ഫോറം സ്ഥാപക സെക്രട്ടറി എന്നീ നിലകളിലും  പ്രവർത്തിക്കുന്നു. മലയാളി അസ്സോസിയേഷൻ ഓഫ് ഗ്രെയ്റ്റർ ഹൂസ്റ്റൺ (മാഗ്) വൈസ് പ്രസിഡന്റ്, പിആർഓ, വേൾഡ് മലയാളി കൗൺസിൽ ഹൂസ്റ്റൺ ചാപ്റ്റർ സെക്രട്ടറി, വൈസ് പ്രസിഡന്റ്, ഐപിസിഎൻഎ ഹൂസ്റ്റൺ ചാപ്റ്റർ വൈസ് പ്രസിഡന്റ്, ഇന്തോ അമേരിക്കൻ പ്രസ്സ് ക്ലബ് ഹൂസ്റ്റൺ ചാപ്റ്റർ സെക്രട്ടറി, ഫോമയുടെ ബൈലോ കമ്മിറ്റി അംഗം എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments