പി. പി. ചെറിയാൻ
ഹൂസ്റ്റൺ: കേരളാ മുൻ മുഖ്യമന്ത്രിയും ജനനായകനുമായിരുന്ന ഉമ്മൻ ചാണ്ടിയുടെ നിര്യാണത്തിൽ ഹൂസ്റ്റൺ പൗരാവലിയുടെ അനുശോചനം രേഖപെടുത്തന്നതിന് സമ്മേളനം ക്രമീകരിക്കുന്നു. ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് (ഒഐസിസി യുഎസ്എ) നേതൃത്വം നൽകുന്ന ഈ സമ്മേളനത്തിൽ ഹൂസ്റ്റണിലെ സാമൂഹ്യ സാംസ്കാരിക സാമുദായിക നേതാക്കളോടൊപ്പം തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളും പങ്കെടുക്കും.
ഒഐസിസി ദേശീയ, റീജിയണൽ, ചാപ്റ്റർ നേതാക്കൾ സമ്മേളനത്തിന് നേതൃത്വം നൽകും. അന്തരിച്ച നേതാവിനോടുള്ള ആദരസൂചകമായി മൗനജാഥയും ഉണ്ടായിരിക്കുന്നതാണ്. ജൂലൈ 23ന് ഞായറാഴ്ച വൈകുന്നരം 6.30ന് മിസോറി സിറ്റി അപ്ന ബസാർ ഹാളിൽ (2437 FM 1092 Rd Stafford Texas 77459) വച്ചാണ് അനുശോചന സമ്മേളനം സംഘടിപ്പിച്ചിരിക്കുന്നത്.
എല്ലാവരെയും അനുശോചന സമ്മേളനത്തിലേക്കു ക്ഷണിക്കുന്നുവെന്നു സംഘാടകർ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക്:
ജെയിംസ് കൂടൽ (ചെയർമാൻ)- 346 456 2225
ബേബി മണക്കുന്നേൽ (പ്രസിഡന്റ്) – 713 291 9721
ജീമോൻ റാന്നി (ജനറൽ സെക്രട്ടറി) – 832 873 0023
വാവച്ചൻ മത്തായി (ചാപ്റ്റർ പ്രസിഡന്റ്) – 832 468 3322