Sunday, January 19, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeAmericaഐസിഎസിഎ കാപിറ്റൽ കപ്പ് :സെവൻസ് ഫുട്ബോൾ ടൂർണ്ണമെൻ്റ് ഓട്ടവയിൽ

ഐസിഎസിഎ കാപിറ്റൽ കപ്പ് :സെവൻസ് ഫുട്ബോൾ ടൂർണ്ണമെൻ്റ് ഓട്ടവയിൽ

ഓട്ടവ: ഐ സി എ സി എ (ഇൻഡോ കനേഡിയൻ അലയൻസ് ഓഫ് കൾച്ചറൽ ആർട്ട്സ് കേപ്പ്) സംഘടിപ്പിക്കുന്ന “ആവേശം-2024” കാപിറ്റൽ കപ്പ് സെവൻസ് ഫുട്ബോൾ ടൂർണ്ണമെൻ്റ് 2024 ജൂൺ 22 ന് ഓട്ടവയിൽ നടത്തപ്പെടും. വിജയികൾക്ക് ആകർഷകമായ സമ്മാനങ്ങളാണ് ഒരുക്കിയിരിക്കുന്നത്.കാനഡയിലുള്ള വിവിധ ക്ലബുകളെ പങ്കെടുപ്പിച്ചു കൊണ്ടാണ് ടൂർണ്ണമെൻ്റ് സംഘടിപ്പിക്കുന്നത്.കേരള യൂണൈറ്റഡ് ഫുട്ബോൾ ക്ലബ് ഓട്ടവയുടെ സഹകരണത്തോടെയാണ് ഐ സി എ സി എ ടൂർണ്ണമെൻ്റിന് നേതൃത്വം കൊടുക്കുന്നത്.

ഒന്നാം സമ്മാനമായി 1500 ഡോളറും ട്രോഫിയും, രണ്ടാം സമ്മാനമായി 1000 ഡോളറും ട്രോഫിയുമാണ് ക്രമീകരിച്ചിരിക്കുന്നത്. കൂടാതെ മറ്റ് വ്യക്തിഗത സമ്മാനങ്ങളും നൽകപ്പെടുന്നതാണ്. പങ്കെടുക്കുന്ന ടീമിന് 300 ഡോളറാണ് രജീസ്ട്രേഷൻ ഫീസ്. കൂടുതൽ വിവരങ്ങൾക്ക് [email protected] എന്ന ഇമെയിലിൽ ബന്ധപ്പെടുവാനുതാണ്

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

WP2Social Auto Publish Powered By : XYZScripts.com