Thursday, January 16, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeAmerica"പെയ് ഡു ടൈം ഓഫിനു" കാരണം കാണിക്കേണ്ടതില്ല: ഇല്ലിനോയിസ് ഗവർണർ നിയമത്തിൽ ഒപ്പു വെച്ചു

“പെയ് ഡു ടൈം ഓഫിനു” കാരണം കാണിക്കേണ്ടതില്ല: ഇല്ലിനോയിസ് ഗവർണർ നിയമത്തിൽ ഒപ്പു വെച്ചു

പി പി ചെറിയാൻ

ചിക്കാഗോ (എപി): തൊഴിലാളികൾക്ക് പെയ് ഡു ടൈം ഓഫ് ആവശ്യമെങ്കിൽ കാരണം കാണിക്കാതെ  ശമ്പളത്തോടുകൂടിയ അവധി അനുവദിക്കുന്ന നിയമത്തിൽ ഇല്ലിനോയി ഗവർണർ ജെ.ബി പ്രിറ്റ്‌സ്‌കർ ഒപ്പുവച്ചു. അടുത്ത വർഷം ജനുവരി ഒന്ന് മുതൽ നിയമം പ്രാബല്യത്തിൽ വരും. ഇതോടെ കാരണം കാണിക്കാതെ ജീവനക്കാർക്കു ശമ്പളത്തോടുകൂടിയ അവധി നൽകണമെന്ന് തൊഴിലുടമകളോട് ആവശ്യപ്പെടുന്ന മൂന്ന് സംസ്ഥാനങ്ങളിൽ ഒന്നായി ഇല്ലിനോയി മാറും.

ജനുവരി ഒന്ന് മുതൽ, ഇല്ലിനോയിസ് തൊഴിലുടമകൾ ജോലി സമയം അടിസ്ഥാനമാക്കി തൊഴിലാളികൾക്ക് ശമ്പളമുള്ള അവധി നൽകണം. മാനദണ്ഡങ്ങൾക്കനുസൃതമായി ജീവനക്കാർക്കു അവധി എടുക്കുന്നതിന്റെ കാരണം വിശദീകരിക്കേണ്ടതില്ല. ജീവനക്കാർക്ക് അത് എങ്ങനെ ഉപയോഗിക്കണമെന്ന് തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം പുതിയ നിയമത്തിൽ അനുവദിച്ചിട്ടുണ്ട്

അമേരിക്കയിലെ  14 സംസ്ഥാനങ്ങളിലും വാഷിംഗ്ടൺ ഡിസിയിലും തൊഴിലുടമകൾക്ക് ശമ്പളത്തോടുകൂടിയ അസുഖ അവധി നൽകണമെന്ന് ആവശ്യപ്പെടുന്ന ഘടനാപരമായ നിയന്ത്രണങ്ങൾ നിലവിലുണ്ട്, എന്നാൽ ആരോഗ്യ സംബന്ധമായ കാരണങ്ങളാൽ മാത്രമേ തൊഴിലാളികൾക്ക് അത് ഉപയോഗിക്കാൻ കഴിയൂ.

ഇല്ലിനോയിസ് ജീവനക്കാർക്ക് 40 മണിക്കൂർ വരെ ജോലി ചെയ്യുന്ന ഓരോ 40 മണിക്കൂറിനും ഒരു മണിക്കൂർ ശമ്പളത്തോടുകൂടിയ അവധി ലഭിക്കും. 90 ദിവസം ജോലി ചെയ്‌താൽ ജീവനക്കാർക്ക് സമയം ഉപയോഗിക്കാൻ തുടങ്ങാം.

തൊഴിലാളികൾക്കു ഒരു ദിവസത്തെ വേതനം പോലും നഷ്‌ടപ്പെടുത്താൻ അനുവദിക്കുകയില്ല തിങ്കളാഴ്‌ച ചിക്കാഗോ നഗരമധ്യത്തിൽ ബില്ലിൽ ഒപ്പുവച്ചശേഷം പ്രിറ്റ്‌സ്‌കർ പറഞ്ഞു. ഞങ്ങൾ ഒരുമിച്ച് കുടുംബങ്ങൾക്കും ബിസിനസുകൾക്കും നല്ല ശമ്പളം നൽകുന്ന ഒരു സംസ്ഥാനം കെട്ടിപ്പടുക്കുവാനുള്ള പരിശ്രമങ്ങൾ
തുടരുമെന്നും  ഗവർണർ കൂട്ടിച്ചേർത്തു.
തൊഴിലാളികൾക്ക്, പ്രത്യേകിച്ച് കൂടുതൽ ദുർബലരായ താഴ്ന്ന വരുമാനക്കാരായ തൊഴിലാളികൾക്ക്, തൊഴിലുടമയിൽ നിന്നുള്ള സമ്മർദ്ദത്തെ  ഭയപ്പെടാതെ ആവശ്യമുള്ളപ്പോൾ അവധിയെടുക്കാൻ കഴിയുമെന്ന് ഉറപ്പാക്കുന്നതിന് ശമ്പളത്തോടുകൂടിയ അവധി പ്രധാനമാണ്

രണ്ട് വർഷമായി രാജ്യത്തെ പിടികൂടിയ ഉയർന്ന പണപ്പെരുപ്പത്തിനിടയിൽ പാൻഡെമിക് കാലഘട്ടത്തെ അതിജീവിക്കാൻ പാടുപെടുന്ന ചെറുകിട ബിസിനസുകൾക്ക് ഈ നിയമം അമിതഭാരം നൽകുമെന്ന് ഈ നിയമത്തെ എതിർക്കുന്ന വിമർശകർ പറയുന്നു.

 നിരവധി  തൊഴിലാളികളെ, അമ്മമാരെ,  അവിവാഹിതരായ അമ്മമാരെ സഹായിക്കാൻ കഴിയുന്നതാണെന്നു ഈ നിയമമെന്നു ഇതിനെ അനുകൂലിക്കുന്നവർ അഭിപ്രായപ്പെട്ടു .

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

WP2Social Auto Publish Powered By : XYZScripts.com