Monday, January 20, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsസിഎഎ :യുഎസിന്റെ പ്രസ്താവനയില്‍ കടുത്ത അതൃപ്തി അറിയിച്ച് ഇന്ത്യ

സിഎഎ :യുഎസിന്റെ പ്രസ്താവനയില്‍ കടുത്ത അതൃപ്തി അറിയിച്ച് ഇന്ത്യ

ന്യൂഡല്‍ഹി : സിഎഎ സംബന്ധിച്ച യുഎസിന്റെ പ്രസ്താവനയില്‍ കടുത്ത അതൃപ്തി അറിയിച്ച് ഇന്ത്യ. ഇന്ത്യയില്‍ സിഎഎ നടപ്പാക്കുന്നത് സൂക്ഷ്മമായി നിരീക്ഷിക്കുകയാണെന്ന് അമേരിക്ക അറിയിച്ചിരുന്നു. സിഎഎ ഇന്ത്യയുടെ ആഭ്യന്തര കാര്യമാണെന്നും അമേരിക്കയുടെ പ്രസ്താവന തെറ്റിദ്ധാരണയുടെ പുറത്തുള്ളതും അനാവശ്യവുമാണെന്നും ഇന്ത്യ പ്രതികരിച്ചു. 

പൗരത്വ നിയമ ഭേദഗതി പൗരത്വം നല്‍കാനുള്ളതാണ്, എടുത്തു കളയാനുള്ളതല്ല. രാജ്യങ്ങളില്ലാത്തവരുടെ പ്രശ്‌നങ്ങള്‍ പരിഗണിക്കുന്നതും മനുഷ്യാവകാശത്തെ പിന്തുണയ്ക്കുന്നതുമാണു നിയമമെന്ന് വിദേശകാര്യമന്ത്രാലയ വക്താവ് പറഞ്ഞു. ഇന്ത്യയുടെ ബഹുസ്വര പാരമ്പര്യത്തെക്കുറിച്ചും മേഖലയുടെ വിഭജനപൂര്‍വ ചരിത്രത്തെക്കുറിച്ചും അറിവില്ലാതെയുള്ള പ്രതികരണങ്ങള്‍ ഒഴിവാക്കുന്നതാണ് നല്ലത്. ഇന്ത്യയുടെ സൗഹൃദരാജ്യങ്ങള്‍ നടപടിയെ സ്വാഗതം ചെയ്യുകയാണ് വേണ്ടതെന്നും വിദേശകാര്യമന്ത്രാലയ വക്താവ് പറഞ്ഞു. 

സിഎഎ ഇന്ത്യയിലെ മതസ്വാതന്ത്ര്യത്തെ ബാധിക്കുമോ എന്ന ചോദ്യത്തോടു പ്രതികരിച്ച് യുഎസ് വിദേശകാര്യവക്താവ് മാത്യു മില്ലറാണ് അമേരിക്കയുടെ ആശങ്ക അറിയിച്ചത്. ഏതുതരത്തിലാണു നിയമം നടപ്പാക്കുന്നതെന്ന് യുഎസ് സൂക്ഷ്മമായി നിരീക്ഷിക്കുകയാണെന്ന് മില്ലര്‍ പറഞ്ഞു. 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

WP2Social Auto Publish Powered By : XYZScripts.com