Saturday, January 18, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeAmericaIndiaTX "ഇന്തോ അമേരിക്കൻ ട്രേഡ്‌ഷോ" ഹൂസ്റ്റണിൽ

IndiaTX “ഇന്തോ അമേരിക്കൻ ട്രേഡ്‌ഷോ” ഹൂസ്റ്റണിൽ

ഹൂസ്റ്റൺ: ഇന്തോ അമേരിക്കൻ ബിസിനസ്സ് ഉടമകളേയും സംരംഭങ്ങളേയും തമ്മിൽ ബന്ധിപ്പിക്കുന്ന പ്ലാറ്റ്‌ഫോമായ IndiaTX, ടെക്‌സാസിലെ ഹൂസ്റ്റണിൽ “ഇന്തോ അമേരിക്കൻ ട്രേഡ്‌ഷോ” സംഘടിപ്പിക്കുന്നു. ജൂൺ 9, 10 തീയതികളിലാണ് ഷോ ഒരുക്കിയിരിക്കുന്നത്. ഹൂസ്റ്റണിലെ ഏറ്റവും വലിയ ഇന്ത്യൻ ട്രേഡ്‌ഷോകളിൽ ഒന്നാണിത് എന്നതും ശ്രദ്ധേയമാണ്.

പതിനായിരത്തിലേറെ പ്രതിനിധികൾ പങ്കെടുക്കും. അൻപതിലേറെ പ്രദർശനങ്ങളും ഷോയിൽ ഒരുങ്ങും. സംരംഭകർക്ക് അവരുടെ ഉൽപ്പന്നങ്ങളും സേവനങ്ങളും പ്രദർശിപ്പിക്കാനും സമാന ചിന്താഗതിക്കാരായ വ്യക്തികളുമായും ഓർഗനൈസേഷനുകളുമായും ബന്ധപ്പെടാനുമുള്ള മികച്ച അവസരമാണ് ഇൻഡോ അമേരിക്കൻ ട്രേഡ്‌ഷോ ഒരുക്കുന്നത്.

അമേരിക്കയിലെ ഇന്ത്യൻ സമൂഹത്തിനായി IndiaTX സംഘടിപ്പിക്കുന്ന ഷോപങ്കാളിതം കൊണ്ട് എക്കാലവും മുൻ നിരയിലാണ്. ഇൻഡോ അമേരിക്കൻ ട്രേഡ്‌ഷോയിലൂടെ വൈവിധ്യമാർന്ന വ്യവസായങ്ങളിൽ നിന്നുള്ള ബിസിനസുകളെയും സംരംഭകരെയും ഒരുമിച്ച് കൊണ്ടുവരാനും ആശയങ്ങൾ പങ്കിടാനും പങ്കാളിത്തം രൂപീകരിക്കാനും വളർച്ച കൈവരിക്കാനും കഴിയുന്ന ഒരവസരമാണ് ഒരുക്കുന്നത്.

ഹൂസ്റ്റണിൽ ഇന്തോ അമേരിക്കൻ ട്രേഡ്‌ഷോ സംഘടിപ്പിക്കുന്നത് വലിയ പ്രതീക്ഷയോടെയാണ് കാണുന്നതെന്ന് ഇന്ത്യ ടിഎക്‌സിന്റെ സഹസ്ഥാപകൻ ആൽഫ മഹത്വരാജ് പറഞ്ഞു. “ബിസിനസ്സുകൾക്ക് പരസ്പരം ബന്ധപ്പെടാനും ഒരുമിച്ച് വളരാനുമുള്ള മികച്ച അവസരമാണിത്. ഇതിനകം തന്നെ ഒരുപാട് അന്വേഷണങ്ങൾ വരുന്നുണ്ട്. ഇവന്റ് വൻ വിജയമാകുമെന്നും പ്രതീക്ഷിക്കുന്നു.

ബൂത്ത് ബുക്കിംഗുകൾ ആരംഭിച്ചിട്ടുണ്ടെന്നും താൽപ്പര്യമുള്ള ബിസിനസുകാർക്ക് www.indiatx.com എന്ന വെബ്‌സൈറ്റ് സന്ദർശിച്ച് ഇൻഡോ അമേരിക്കൻ ട്രേഡ്‌ഷോയിൽ ബൂത്ത് ബുക്ക് ചെയ്യാമെന്നും അദ്ദേഹം പറഞ്ഞു.

IndiaTXനെ കുറിച്ച്

ഇന്തോ അമേരിക്കൻ ബിസിനസ്സ് ഉടമകൾക്ക് ടെക്‌സസിൽ തങ്ങളുടെ ബിസിനസുകൾ വികസിപ്പിക്കുന്നതിനായി നെറ്റ്‌വർക്ക് ചെയ്യാനും പരസ്പരം ബന്ധപ്പെടാനുമുള്ള പ്ലാറ്റ്‌ഫോമാണ് IndiaTX. ബിസിനസ്സ് നെറ്റ്‌വർക്കിംഗ് ഇവന്റുകൾ, ബിസിനസ്സ് ലിസ്റ്റിംഗ്, മാർക്കറ്റിംഗ് പിന്തുണ എന്നിവ ഉൾപ്പെടെ നിരവധി സേവനങ്ങൾ ഓർഗനൈസേഷൻ വാഗ്ദാനം ചെയ്യുന്നു. അതിന്റെ സംരംഭങ്ങളിലൂടെ അമേരിക്കയിലെ ഇന്ത്യൻ കമ്മ്യൂണിറ്റിയെ പിന്തുണയ്ക്കുന്നതിനും ടെക്സസിലെ ഇന്തോ അമേരിക്കൻ ബിസിനസുകളുടെ വളർച്ച പ്രോത്സാഹിപ്പിക്കുന്നതിനും IndiaTX സഹായിക്കുന്നു.

കൂടുതൽ വിവരങ്ങൾക്ക്, www.indiatx.com സന്ദർശിക്കുക. മെയിൽ: [email protected]

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

WP2Social Auto Publish Powered By : XYZScripts.com