Saturday, October 19, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeAmericaഇന്ത്യൻ ഓവർസീസ് കോൺഗ്രസ് സൗത്ത് ഫ്ലോറിഡ ചാപ്റ്റർ പ്രവർത്തനോദ്ഘാടനം ചാണ്ടി ഉമ്മൻ നിർവഹിച്ചു

ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് സൗത്ത് ഫ്ലോറിഡ ചാപ്റ്റർ പ്രവർത്തനോദ്ഘാടനം ചാണ്ടി ഉമ്മൻ നിർവഹിച്ചു

പി പി ചെറിയാൻ

ഫ്ലോറിഡ: ഇന്ത്യൻ ഓവർസീസ് കോൺഗ്രസ്   സൗത്ത് ഫ്ലോറിഡ ചാപ്റ്റർ ഔദ്യോഗിക പ്രവർത്തനോദ്ഘാടനം ചാണ്ടി ഉമ്മൻ ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് സൗത്ത് ഫ്ലോറിഡ ചാപ്റ്റർ പ്രസിഡൻ്റ് പനംഗയിൽ ഏലിയാസിനും മറ്റ് വിശിഷ്ടാതിഥിതികൾക്കും ഒപ്പം ഭദ്രദീപം കൊളുത്തി നിർവഹിച്ചു.

ഉദ്ഘാടനത്തോടനുബന്ധിച്ചു ചേർന്ന സമ്മേളനത്തിൽ  ചാണ്ടി ഉമ്മൻ എം എൽ ഏ ക്കു ഗംഭീര സ്വീകരണം നൽകി. 811 Glenn Parkway, Hollywood ൽ വെച്ച് കൂടിയ പ്രൗഢഗംഭീരമായ യോഗത്തിൽ സൗത്ത് ഫ്ലോറിഡയുടെ വിവിധ ഭാഗങ്ങളിൽ നിന്നും എത്തിച്ചേർന്ന കോൺഗ്രസ് പ്രവർത്തകരെയും അനുഭാവികളെയും കൂടാതെ ഇന്ത്യൻ ഓവർസീസ് കോൺഗ്രസ്   നാഷണൽ ലീഡേഴ്സും മത, സാംസ്കാരിക, കലാ പ്രവർത്തകരും വിവിധ മലയാളി അസോസിയേഷൻ പ്രതിനിധികളും സംബന്ധിച്ചു.

1998 ൽ ഇന്ത്യൻ ഓവർസീസ് കോൺഗ്രസ്  ഉദ്‌ഘാടന വേളയിൽ തൻ്റെ പിതാവിനൊപ്പം ഒരു കൊച്ചുകുട്ടിയായി അതിൽ സംബന്ധിച്ച ഓർമ്മകൾ ചാണ്ടി ഉമ്മൻ സദസ്യരുമായി പങ്കുവെച്ചു. കെ പി സി സി  വൈസ് പ്രസിഡൻ്റെ സജീന്ദ്രൻ, മാറിവരുന്ന രാഷട്രീയ സാഹചര്യങ്ങളിൽ കോൺഗ്രസ് പ്രവർത്തകരുടെ കൂട്ടായ്മ ശക്തിപ്പെടേണ്ടതിൻ്റെ ആവശ്യകത എടുത്തുപറഞ്ഞു. ചാണ്ടി ഉമ്മൻ്റെ ഭൂരിപക്ഷം പ്രവചന മൽസരത്തിൽ കൃത്യമായ പ്രവചനം നടത്തിയ റവ. പി. വി ചെറിയാന് ഉപഹാരം നൽകി.

ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് നാഷണൽ നേതാക്കന്മാരായ ജോർജ്ജ് എബ്രഹാം (നാഷണൽ വൈസ് ചെയർമാൻ), ലീല മാരേട്ട് (കേരള ചാപ്റ്റർ  പ്രസിഡൻ്റ്), സന്തോഷ് നായർ (കോൺഗ്രസ് വർക്കിംഗ് കമ്മറ്റി മെമ്പർ), സജി കരിമ്പന്നൂർ (ജനറൽ സെക്രട്ടറി), സൗത്ത് ഫ്ലോറിഡ ചാപ്റ്റർ പ്രസിഡന്റ് പനംഗയിൽ ഏലിയാസ്, മേലെ ചാക്കോ (ചെയർമാൻ), രാജൻ ജോർജ് (സെക്രട്ടറി), ഷാൻറ്റീ വർഗീസ് (വൈസ് പ്രസിഡന്റ്), ജോസ് സെബാസ്റ്റ്യൻ (ജോയിൻ്റ് ട്രഷറർ), കുര്യൻ വർഗീസ് (ജോയിൻ്റ് സെക്രട്ടറി), രാജൻ പടവത്തിൽ (പേട്രൺ), ഏക്സിക്യുട്ടീവ് കമ്മറ്റി അംഗങ്ങളായ രാജു ഇടിക്കുള, ജോൺസൻ ഔസേപ്പ്, വിനീത് ഫിലിപ്പ്, ഡോക്ടർ തോമസ് പനവേലി, ഫോമാ നാഷണൽ ട്രഷറാർ ബിജു തോണിക്കടവിൽ, ഫോമാ നാഷണൽ കമ്മറ്റി അംഗം ബിജോയ് സേവ്യർ, റവ. ഫാദർ ഷോൺ മാത്യു തുടങ്ങിയവർ ആശംസകൾ അറിയിച്ചു. ട്രഷറാർ സജീവ് മാത്യു നന്ദി പ്രകാശനം നടത്തി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments