Monday, January 20, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeAmericaറവ. സന്തോഷ് വർഗീസ് സെപ്തംബർ അഞ്ചിന് ഐ പി എല്ലില്‍ പ്രസംഗിക്കുന്നു

റവ. സന്തോഷ് വർഗീസ് സെപ്തംബർ അഞ്ചിന് ഐ പി എല്ലില്‍ പ്രസംഗിക്കുന്നു

ജീമോൻ റാന്നി 

ഹൂസ്റ്റൺ: സെപ്റ്റംബർ  5 ചാെവ്വാഴ്ച്ച ഇന്റര്‍നാഷണല്‍ പ്രയര്‍ലൈനിന്റെ (ഐപിഎൽ) 486 മത്  യോഗത്തിൽ റവ. സന്തോഷ് വർഗീസ്  മുഖ്യ പ്രഭാഷണം നടത്തും.

 ഡിട്രോയിറ്റ് മാർത്തോമാ ഇടവക വികാരിയായ സന്തോഷ് അച്ചൻ ആന്ധ്ര പ്രദേശിലെ നരസാപുരം മിഷൻ ഫീൽഡിൽ  7 വർഷങ്ങൾ മിഷനറിയായി പ്രവർത്തിച്ചിരുന്നു. നിരവധി ക്രിസ്തീയ ഭക്തിഗാനങ്ങളുടെ രചയിതാവ് കൂടിയാണ്.

വിവിധ രാജ്യങ്ങളിലുള്ളവര്‍ പ്രാര്‍ഥനയ്ക്കും ദൈവവചന കേള്‍വിക്കുമായി ഒത്തുചേരുന്ന പൊതുവേദിയാണ് ഇന്റര്‍നാഷണല്‍ പ്രയര്‍ ലൈന്‍. ആഴ്ചയിലെ എല്ലാ ചൊവ്വാഴ്ചയും രാത്രി ഒന്പതിനാണ് (ന്യൂയോര്‍ക്ക് ടൈം) പ്രയര്‍ലൈന്‍ സജീവമാകുന്നത്.

വിവിധ സഭാ മേലധ്യക്ഷന്മാരും, പ്രഗത്ഭരും പ്രശസ്തരും, ദൈവവചന പണ്ഡിതന്മാരും നല്‍കുന്ന സന്ദേശം ഐപിഎല്ലിലേക്ക് കൂടുതല്‍ പേരെ ആകര്‍ഷിക്കുന്നു. സെപ്തംബർ 5 നു ചൊവ്വാഴ്ചയിലെ പ്രയര്‍ ലൈന്‍ സന്ദേശം നല്‍കുന്ന റവ,സന്തോഷ് വർഗീസിന്റെ പ്രഭാഷണം ശ്രവിക്കുന്നതിനും, അനുഗ്രഹം പ്രാപിക്കുന്നതിനും 712 770 4821 എന്ന ഫോണ്‍ നമ്പർ ഡയല്‍ചെയ്ത് 530464 എന്ന കോഡ് പ്രസ് ചെയ്യണമെന്ന് സംഘാടകര്‍ അറിയിച്ചു.

ഹൂസ്റ്റണ്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഐപിഎല്ലിനെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ അറിയുന്നതിനും പ്രയര്‍ ലൈനില്‍ പങ്കെടുക്കുന്നതിന് താഴെ കാണുന്ന ഫോണ്‍ നമ്പരുമായി ബന്ധപ്പെടണമെന്ന് സംഘാടകര്‍ അഭ്യര്‍ഥിച്ചു.

ഫോണ്‍: ടി.എ. മാത്യു (ഹൂസ്റ്റണ്‍) 713 436 2207, സി.വി. സാമുവേല്‍ (ഡിട്രോയിറ്റ്) 586 216 0602(കോര്‍ഡിനേറ്റര്‍).

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

WP2Social Auto Publish Powered By : XYZScripts.com