പി. പി. ചെറിയാൻ
ന്യൂയോർക്ക് : യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍റെ ജോലി അംഗീകാര റേറ്റിങ് എക്കാലത്തെയും താഴ്ന്ന നിലയിലെത്തിയതായി ഏറ്റവും പുതിയ മോൺമൗത്ത് യൂണിവേഴ്സിറ്റി സർവേ വെളിപ്പെടുത്തുന്നു. വോട്ടെടുപ്പിൽ പങ്കെടുത്തവരിൽ 34% പേർ ബൈഡന്‍റെ ജോലിയിലെ മികവിനെ അംഗീകരിക്കുന്നു. 61% പേർ അംഗീകരിക്കുന്നില്ല. മോൺമൗത്തിന്‍റെ പോളിങ് അനുസരിച്ച് ബൈഡൻ അധികാരമേറ്റതിനുശേഷമുള്ള ഏറ്റവും കുറഞ്ഞ റേറ്റിങ്ങാണ്.
69% പേർ ബൈഡന്‍റെ കുടിയേറ്റം നയത്തെ എതിർക്കുമ്പോൾ 68% പേർ പണപ്പെരുപ്പം 54% പേർ കാലാവസ്ഥാ വ്യതിയാനം 53% പേർ തൊഴിലില്ലായ്മ 52% പേർ ഗതാഗതവും ഊർജ അടിസ്ഥാന സൗകര്യങ്ങളും എന്നിവയിലെ നയങ്ങളെ എതിർക്കുന്നു. കുടിയേറ്റ നയത്തിൽ 50% ഡെമോക്രാറ്റുകൾ ബൈഡനെ അംഗീകരിക്കുന്നു. അതേസമയം., 47% ഡെമോക്രാറ്റുകൾ കുടിയേറ്റ നയത്തിൽ തൃപ്തരല്ല.