ടെൽ അവീവ്: ഗാസയ്ക്കും വെസ്റ്റ് ബാങ്കിനും 100 മില്യൻ സഹായം വാഗ്ദാനം ചെയ്ത് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ. ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവുമായി കൂടിക്കാഴ്ച നടത്തിയതിനു പിന്നാലെയാണു ബൈഡന്റെ പ്രതികരണം. ഇസ്രയേലിനു പിന്തുണ പ്രഖ്യാപിച്ച് ടെൽ അവീവിലാണു നിലവിൽ ബൈഡൻ.
പ്രശ്നങ്ങൾ പരിഹരിക്കാൻ ‘രണ്ടു രാഷ്ട്രം’ എന്നതിനെ പിന്താങ്ങുന്നതായും ബൈഡൻ പറഞ്ഞു. ആക്രമണങ്ങൾ ബാധിച്ച ഒരു മില്യനിലധികം പലസ്തീൻ ജനങ്ങളെ സഹായിക്കാനായാണു 100 മില്യൻ ബൈഡൻ പ്രഖ്യാപിച്ചത്. ഹമാസിനോ ഭീകരവാദ സംഘടനകൾക്കോ അല്ല, ആവശ്യമുള്ളവരിലേക്കു സഹായം എത്തുമെന്നും ബൈഡൻ പറഞ്ഞു. ഭൂരിഭാഗം പലസ്തീൻകാരും ഹമാസ് അല്ല. പലസ്തീൻ ജനതയെ ഹമാസ് പ്രതിനിധീകരിക്കുന്നില്ലെന്നും ബൈഡൻ കൂട്ടിച്ചേർത്തു.