Thursday, January 9, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeAmericaമിസൂറി സിറ്റിയുടെ ആദരവ് ഏറ്റുവാങ്ങി ജോസ്.കെ മാണി

മിസൂറി സിറ്റിയുടെ ആദരവ് ഏറ്റുവാങ്ങി ജോസ്.കെ മാണി

മിസൂറി സിറ്റി (ടെക്‌സാസ്): കേരളത്തിലെ രാഷ്ട്രീയസാമൂഹിക സാംസ്‌കാരിക രംഗങ്ങളിൽ നിറസാന്നിധ്യമായ ജോസ് കെ. മാണി എം.പിയെ മിസൂറി സിറ്റി മേയർ റോബിൻ ഇലക്കാട്ട് പ്രശംസാഫലകം നൽകി ആദരിച്ചു. മിസൂറി സിറ്റിയുടെ ചേംബർഹാളിൽ നടന്ന ചടങ്ങിൽ നിരവധി പ്രശസ്ത വ്യക്തികൾ പങ്കെടുത്തു. സമ്മേളനത്തിന്റെ മുഖ്യ സംഘാടകനും മലയാളിയും കുറുമുള്ളൂർ സ്വദേശിയുമായ മേയർ റോബിൻ ഇലക്കാട്ട് തന്റെ രാഷ്ട്രീയ പ്രവർത്തനങ്ങളിൽ കെ.എം. മാണി സാറിന്റെ പ്രവർത്തന ശൈലി എക്കാലവും ഒരു പ്രചോദനമായിരുന്നു എന്ന് പറഞ്ഞു.

അമേരിക്കയിൽ വളർന്നുവരുന്ന യുവതലമുറയുടെ പ്രതിനിധിയായി മിസൂറി സിറ്റിയുടെ മേയർ എന്ന നിലയിൽ റോബിൻ ഇലക്കാട്ട് രണ്ടു പ്രാവശ്യം തെരഞ്ഞെടുക്കപ്പെട്ടതിൽ തനിക്ക് അഭിമാനമുണ്ടെന്ന് ജോസ് കെ. മാണി പറഞ്ഞു. റോബിന്റെ പിതാവ് ഫിലിപ്പ് ഇലക്കാട്ട് കേരള കോൺഗ്രസ് അനുഭാവിയാണെന്നുള്ളതും പാർട്ടി പ്രവർത്തകർക്ക് സന്തോഷകരമാണ്.

ഫാ. ജോസഫ് മണപ്പുറം (ഹൂസ്റ്റൺ), ഹൂസ്റ്റണിലെ വിവിധ സംഘടനാ പ്രതിനിധികളായ ജെയിംസ് കൂടൽ, ജെയിംസ് തെക്കനാട്ട്, ജി.കെ. പിള്ള, ബേബി മണക്കുന്നേൽ, പീറ്റർ ചാഴിക്കാട്ട്, സണ്ണി കാരിക്കൽ, ജോർജ് കോലച്ചേരിൽ, സൈമൺ വാളാച്ചേരിൽ, തോമസ് ചെറുകര, ഫ്രാൻസിസ് ചെറുകര, ഹൂസ്റ്റൺ മെട്രോ പോലീസ് ഓഫീസർ മനോജ് കുമാർ, ബബ്ലു ചാക്കോ, സൈമൺ കൈതമറ്റം, സ്റ്റേറ്റ് റെപ്പ് റാൻ റെയ്‌നോൾഡ്‌സ്, ജഡ്ജ് സുരേന്ദ്രൻ കെ. പട്ടേൽ, സിറ്റി കൗൺസിൽ മെമ്പർ ആന്റണി മറൂലസ്, ഫോർട്ട് ബെൻഡ് കൗണ്ടി ഷെരീഫ് എറിക് ഫാഗൻ, സിറ്റി മാനേജർ (സി.ഇ.ഒ) ഏഞ്ചൽ ജോൺസ് തുടങ്ങിയവർ പ്രസംഗിച്ചു.

സിറ്റി കൗൺസിൽ മെമ്പർ ജെഫറി എൽ. ബോണി ആയിരുന്നു എംസി. സ്റ്റേറ്റിന് വേണ്ടി റാൻറെയ്‌നോൾസും കൗണ്ടിക്ക് വേണ്ടി ഷെറിഫ് എറിക് ഫാഗനും ജോസ് കെ. മാണി എംപിക്ക് പ്രശംസാഫലകം സമ്മാനിച്ചു. സൗമ്യനും മാന്യനുമായഒരു രാഷ്ട്രീയ നേതാവിനെയാണ് തനിക്ക് ജോസ് കെ. മാണിയിൽ കാണുവാൻ സാധിച്ചതെന്ന് റോബിൻ ഇലക്കാട്ട് പറഞ്ഞു.

യുഎസിൽ ഒരു സമ്മേളനം സംഘടിപ്പിച്ച മേയർ റോബിൻ ഇലക്കാട്ടിനും മിസൂറി സിറ്റിക്കും ചടങ്ങിൽ പങ്കെടുത്ത അമേരിക്കൻ രാഷ്ട്രീയ നേതാക്കന്മാർക്കും മലയാളി സംഘടനാ പ്രവർത്തകർക്കും ജോസ് കെ. മാണി നന്ദി അറിയിച്ചു.കേരളാ എക്‌സ്പ്രസ് എക്‌സിക്യൂട്ടീവ് എഡിറ്റർ ജോസ് കണിയാലി, പ്രവാസി കേരള കോൺഗ്രസ് നാഷണൽ പ്രസിഡണ്ട് ജെയ്ബു കുളങ്ങര, റെജി പാറയ്ക്കൻ (ഓസ്‌ട്രേലിയ), ബിജോമോൻ ചേന്നോത്ത് (ന്യൂസിലന്റ്), സിനു മുളയാനിക്കൽ (കാനഡ), സൈമച്ച ആറുപറ (കോട്ടയം),ബിബി തെക്കനാട്ട്, വിനോദ് വാസുദേവൻ, അനിൽ ആറന്മുള, ജിജു കുളങ്ങര, ബാബു തോമസ്, സുനിൽ കവുങ്ങുംപാറയിൽ, ജോമോൻ ഇടയാടിയിൽ, എബി തെക്ക
നാട്ട്, സാബു കൂവക്കാട്ടിൽ, ടോണി മഠത്തിത്താഴെ, ബിജോ കറുകപ്പറമ്പിൽ, ജോജി ജോസഫ്, ജോയ് എം. സാമുവേൽ, സൈമൺ ചെറുകര, അനി മഠത്തിത്താഴെ, ലക്ഷ്മി പീറ്റർ, അബ്രഹാം പറയംകാലായിൽ, തോമസ് വെട്ടിക്കൽ, ജോസ് കുര്യൻ ഇഞ്ചനാട്ടിൽ, തുടങ്ങിയ നിരവധി വ്യക്തികൾ ചടങ്ങിൽ പങ്കെടുത്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

WP2Social Auto Publish Powered By : XYZScripts.com