Sunday, January 19, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsസമരാഗ്നി സംഗമത്തിൽ പങ്കെടുക്കാനെത്തിയ കെപിസിസി പ്രസിഡൻ്റിന് ഹൂസ്റ്റണിൽ സ്വീകരണം നൽകി

സമരാഗ്നി സംഗമത്തിൽ പങ്കെടുക്കാനെത്തിയ കെപിസിസി പ്രസിഡൻ്റിന് ഹൂസ്റ്റണിൽ സ്വീകരണം നൽകി

പി പി ചെറിയാൻ

ഹൂസ്റ്റൺ: കേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റിയുടെ പ്രസിഡൻ്റും ഇന്ത്യൻ നാഷണൽ കോൺഗ്രസിൻറെ കരുത്തനായ നേതാവുമായ കെ സുധാകരനു ഹൂസ്റ്റൺ ഇൻറർ കോണ്ടിനെന്റൽ എയർപോർട്ടിൽ ഉജ്ജ്വല സ്വീകരണം നൽകി.

ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് ദേശീയ നേതാക്കളും ചാപ്റ്റർ നേതാക്കളും സ്വീകരണച്ചടങ്ങിൽ പങ്കെടുത്തു. ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് ചെയർമാൻ ജെയിംസ് കൂടൽ, പ്രസിഡൻ്റ് ബേബി മണക്കുന്നേൽ,ജനറൽ സെക്രട്ടറി ജീമോൻ റാന്നി, മീഡിയ കമ്മിറ്റി ചെയർമാൻ പി പി ചെറിയാൻ റീജിയണൽ കമ്മിറ്റി ചെയർമാൻ വാവച്ചൻ മത്തായി , പൊന്നു പിള്ള ,വൈസ് ചെയര്മാന് റോയ് കൊടുവത്തു ,ഡാളസ് പ്രസിഡന്റ് പ്രദീപ് നാഗനൂലിൽ,രാജു തരകൻ സനൽ മത്തായി റോയി വെട്ടുവഴി തുടങ്ങിയ നിരവധി നേതാക്കൾ രാജീവ് ജോജി ജോസഫ്തുടങ്ങിയ നിരവധി നേതാക്കളും സ്വീകരണ സമ്മേളനത്തിൽ പങ്കെടുത്തു.

ജനുവരി 20 നു ശനിയാഴ്ച വൈകുന്നേരം 6 മണിക്ക് സെന്റ് തോമസ് ഓർത്തഡോൿസ് കത്തീഡ്രൽ ഹാളിൽ (2411, 5th Street, Stafford, Texas 77477) വച്ചാണ് നടത്തപ്പടുന്ന “സമരാഗ്നി സംഗമം” എന്ന് പേരിട്ടിരിയ്ക്കുന്ന സമ്മേളനം കെ സുധാകരൻ ഉത്ഘാടനം ചെയ്യും.

സ്വീകരണ പരിപാടി ഉജ്ജ്വലമാക്കുന്നതിന് വിവിധ പരിപാടികളാണ് സംഘാടകർ ഒരുക്കിയിരിക്കുന്നത്. ചെണ്ടമേളത്തിന്റെയും താലപ്പൊലിയുടെയും അകമ്പടിയോടെയാണ് നേതാക്കളെ സ്വീകരിക്കും. വിവിധ കലാപരിപാടികൾ സ്വീകരണ സമ്മേളനത്തിന് കൊഴുപ്പേകും.ഹൂസ്റ്റണിലെ വിവിധ സംഘടനാ നേതാക്കൾ, ജനപ്രതിനിധികൾ, സാമൂഹ്യ സാംസ്‌കാരിക സാമുദായിക നേതാക്കൾ തുടങ്ങിയവർ പങ്കെടുക്കും.

കക്ഷി രാഷ്ട്രീയ ഭേദമെന്യ ഏവരെയും കുടുംബസമേതം ഈ സ്വീകരണയോഗത്തിലേക്ക് സ്വാഗതം ചെയ്യുന്നുവെന്ന് സംഘാടകർ അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക്: ജീമോൻ റാന്നി – 832 873 0023 വാവച്ചൻ മത്തായി – 832 468 3322 പ്രദീപ് നാഗനൂലിൽ – 469 449 1905

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

WP2Social Auto Publish Powered By : XYZScripts.com