Thursday, December 19, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsകമല ഹാരിസിന് വൻ ഭൂരിപക്ഷം പ്രവചിച്ച് സർവേകൾ

കമല ഹാരിസിന് വൻ ഭൂരിപക്ഷം പ്രവചിച്ച് സർവേകൾ

വാഷിങ്‌ടൻ  : യുഎസ് പ്രസിഡന്‍റ്  തിരഞ്ഞെടുപ്പിൽ വൈസ് പ്രസിഡന്‍റ് കമല ഹാരിസിന് വൻ ഭൂരിപക്ഷം പ്രവചിച്ച് റോയിട്ടേഴ്സ് – ഇപ്സോസ് സർവേ. യുഎസ് മുൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപിനെക്കാൾ 7 പോയിന്‍റ് ലീഡാണ് കമല സർവേകളിൽ നേടിയിരിക്കുന്നത്. കമല ഹാരിസിന് 47 ശതമാനവും ഡോണൾഡ് ട്രംപിന് 40 ശതമാനവും പോയിന്റാണ് സർവേ പ്രവചിക്കുന്നത്. സെപ്റ്റംബർ 12 ന് അവസാനിച്ച റോയിട്ടേഴ്സ് – ഇപ്സോസ് സർവേയിൽ ട്രംപിനു മേൽ നേടിയ 5 പോയിന്റ് ലീഡിനെ മറികടന്നാണ് കമല ലീഡ് ഉയർത്തിയത്.

സംവാദത്തിലെ പ്രകടനം പ്രശംസ നേടിയതിനു പിന്നാലെയാണ് കമല ഹാരിസ് ലീഡ് നിലയിൽ മുന്നേറ്റം നടത്തുന്നത്. സെപ്റ്റംബർ 3നും 5നും ഇടയിൽ എൻപിആർ/ പിബിഎസ്/ മാരിസ്റ്റ് സർവേയിൽ കമല ഹാരിസിന് 49 ശതമാനവും ട്രംപിന് 48 ശതമാനവുമായിരുന്നു പിന്തുണ.

ജോ ബൈഡൻ മത്സരരംഗത്തുണ്ടായിരുന്ന ജൂലൈ ആദ്യ ആഴ്ചയിലെ ന്യൂയോ‍ർക്ക് ടൈംസ് – സിയെന സർവേയിൽ 8% പോയിന്റുകൾക്ക് ട്രംപ് ആയിരുന്നു മുന്നിൽ. കമലയുടെ രംഗപ്രവേശത്തോടെ പുതിയ സർവേകളിലെല്ലാം കമല ലീഡ് നിലനിർത്തുകയാണ്. 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments