പി പി ചെറിയാൻ
ഡിട്രോയിറ്റ് : യുഎസ് മുൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് താൻ നിയമത്തിന് മുകളിലാണെന്ന് കരുതുന്നു. ഇത് പ്രസിഡന്‍റ് സ്ഥാനത്തേക്കുള്ള അയോഗ്യതയായി കരുതണമെന്ന് വൈസ് പ്രസിഡന്‍റ് കമല ഹാരിസ്. ട്രംപിനെതിരെയുള്ള ക്രിമിനൽ ശിക്ഷാവിധിക്ക് ശേഷം ആദ്യമായിട്ടാണ് കമല ഹാരിസ് പ്രതികരിക്കുന്നത്. ഡിട്രോയിറ്റിൽ ശനിയാഴ്ച രാത്രി സ്റ്റേറ്റ് ഡെമോക്രാറ്റിക് പാർട്ടി ഒരുക്കിയ അത്താഴവിരുന്നിലാണ് കമല അഭിപ്രായം വ്യക്തമാക്കിയത്.
കലിഫോർണിയ അറ്റോർണി ജനറലെന്ന നിലയിൽ ദീർഘകാലം പ്രവർത്തിച്ചിട്ടുള്ള കമല ഹാരിസ് ട്രംപിനെ ശിക്ഷിക്കാൻ ജൂറി ഏകകണ്ഠമായ തീരുമാനമെടുത്തതെങ്ങനെയെന്നും വിശദീകരിച്ചിരുന്നു. ട്രംപിന്‍റെ കേസ് ബൈഡൻ ഭരണകൂടം നിയന്ത്രിക്കുന്നുവെന്ന ആരോപണം തെറ്റാണ്. തന്‍റെ രാഷ്ട്രീയ ശത്രുക്കളോട് പ്രതികാരം ചെയ്യാൻ രണ്ടാം ടേം ഉപയോഗിക്കുമെന്ന് ട്രംപ് സൂചിപ്പിച്ചതായും കമല കൂട്ടിച്ചേർത്തു.