വാഷിങ്ടൺ: അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളിൽ തകർന്നു കിടക്കുന്ന കുടിയേറ്റ സംവിധാനം പരിഹരിക്കുമെന്ന് ഡെമോക്രാറ്റിക്ക് പാർട്ടിയുടെ പ്രസിഡന്റ് സ്ഥാനാർഥി കമലാ ഹാരിസ്. സ്ഥാനാർഥിയായതിന് ശേഷം തെക്കൻ അതിർത്തികളിൽ നടത്തിയ ആദ്യ സന്ദർശനത്തിനു പിന്നാലെയാണ് കമല ഇക്കാര്യം അറിയിച്ചത്.
നിങ്ങളുടെ പ്രസിഡൻ്റ് എന്ന നിലയിൽ, ഞാൻ നമ്മുടെ രാജ്യത്തിന്റെ പരമാധികാരം സംരക്ഷിക്കും, രാജ്യത്തിന്റെ അതിർത്തി സുരക്ഷിതമാക്കും, തകർച്ച ഭീഷണ നേരിടുന്ന കുടിയേറ്റ സംവിധാനം പരിഹരിക്കാൻ പ്രവർത്തിക്കും. ഇതിനായി റിപ്പബ്ലിക്കൻമാരുമായും, സ്വതന്ത്രരുമായും പ്രവർത്തിക്കും. കമല തന്റെ എക്സ് അക്കൗണ്ടിൽ കുറിച്ചു.
രാജ്യത്തിന്റെ അതിർത്തിയിലെ സുരക്ഷ അത്രമേൽ പ്രധാനപ്പെട്ടതാണെന്ന് എനിക്കറിയാം. ഞാൻ യുഎസ്-മെക്സിക്കോ അതിർത്തി സന്ദർശിച്ചു. നമ്മുടെ അതിർത്തി സുരക്ഷിതമാക്കുന്നതിനും നമ്മുടെ രാജ്യത്തിലേക്കുള്ള അനധികൃത കുടിയേറ്റക്കാരുടെ വരവ് നിയന്ത്രിക്കുന്നതിലെ പുരോഗതിയും വിലയിരുത്തിയിട്ടുണ്ട്.
ഇതുമായി ബന്ധപ്പെട്ട് കസ്റ്റംസ് ആൻഡ് ബോർഡർ പ്രൊട്ടക്ഷൻ ഉദ്യോഗസ്ഥരുമായി സംസാരിച്ചു. സന്ദർശനത്തിൻ്റെ ചിത്രങ്ങൾ പങ്കുവെച്ച് കമല പറഞ്ഞു.