Monday, December 23, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeAmericaസുപ്രീം കോടതി വിധി സ്വാതന്ത്ര്യത്തിന് മേലുള്ള ആക്രമണമെന്ന് കമലാ ഹാരിസ്

സുപ്രീം കോടതി വിധി സ്വാതന്ത്ര്യത്തിന് മേലുള്ള ആക്രമണമെന്ന് കമലാ ഹാരിസ്

പി പി ചെറിയാൻ

വാഷിങ്ടൻ ഡിസി  : വിദ്യാഭ്യാസ വായ്പകൾക്ക് മേലുള്ള കടാശ്വാസ പദ്ധതി, കോളജ് പ്രവേശനത്തിലെ സ്ഥിരീകരണ നടപടി, എൽജിബിടിക്യു അവകാശങ്ങൾ സംരക്ഷിച്ചുകൊണ്ടുള്ള കൊളറാഡോ നിയമം എന്നിവ റദ്ദാക്കിയ യുഎസ് സുപ്രീം കോടതി വിധി കഠിനമായി പോരാടി നേടിയ  സ്വാതന്ത്ര്യത്തിന് നേരെയുള്ള  ആക്രമണത്തെയാണ് സൂചിപ്പിക്കുന്നതെന്നു വൈസ് പ്രസിഡന്റ് കമല ഹാരിസ് പറഞ്ഞു.

അവകാശങ്ങൾ റദ്ദാക്കുന്നതിനുപകരം അവ സംരക്ഷിക്കാൻ പ്രവർത്തിക്കുന്ന സ്ഥാനാർഥികൾക്ക് തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാനും ഹാരിസ് ആഹ്വാനം ചെയ്തു.

സ്വവർഗ ദമ്പതികളെ തുല്യമായി പരിഗണിക്കാൻ ഓർഗനൈസേഷനുകളെ നിർബന്ധിക്കുന്ന കൊളറാഡോ നിയമവും ജോ ബൈഡന്‍ നടപ്പാക്കിയ വിദ്യാഭ്യാസ വായ്പകൾക്ക് മേലുള്ള കടാശ്വാസ പദ്ധതിയും ഭരണഘടനാ വിരുദ്ധമാണെന്ന് സുപ്രീം കോടതി വെള്ളിയാഴ്ച വിധിച്ചിരുന്നു. 1973 ൽ സ്ഥാപിതമായ ഫെഡറൽ അബോർഷൻ അവകാശങ്ങൾ സുപ്രീം കോടതി റദ്ദാക്കി ഒരു വർഷത്തിന് ശേഷമാണ് ഈ തീരുമാനം. ഇത് വലിയ അനന്തരഫലങ്ങളുടെയും പ്രതിസന്ധികളുടെയും നിമിഷങ്ങളാണെന്നും ഹാരിസ് കൂട്ടിച്ചേർത്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments