Friday, January 17, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsകഠിനാദ്ധ്വാനം ചെയ്യാൻ തയാറാണെങ്കിൽ അമേരിക്കയിൽ അവസരവമുണ്ട് : ഡോ. ബാബു സ്റ്റീഫൻ

കഠിനാദ്ധ്വാനം ചെയ്യാൻ തയാറാണെങ്കിൽ അമേരിക്കയിൽ അവസരവമുണ്ട് : ഡോ. ബാബു സ്റ്റീഫൻ

ഡോ.കല ഷഹി

തിരുവനന്തപുരം: ഏത് ജാതിയിലോ മതത്തിലോ പെട്ടവരായാലും കഠിനാദ്ധ്വാനം ചെയ്യാൻ തയ്യാറുള്ളവർക്ക് അമേരിക്കയിൽ ധാരാളം അവസരങ്ങളുണ്ടെന്ന് ഫൊക്കാന പ്രസിഡന്റ് ഡോ.ബാബു സ്റ്റീഫൻ പറഞ്ഞു. കേരളീയത്തിന്റെ ഭാഗമായി നിയമസഭയിലെ ശങ്കരനാരായണൻ തമ്പി ലോഞ്ചിൽ നടന്ന പ്രവാസി സമൂഹവും കേരളവും എന്ന സെമിനാറിൽ പാനലിസ്റ്റായി പങ്കെടുത്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. അമേരിക്കയിലെ പ്രൊഫഷണൽ മേഖലകളിൽ മലയാളികളുടെ സാന്നിദ്ധ്യം വൻ തോതിൽ വളർന്നിട്ടുണ്ട്. ഇപ്പോൾ രാഷ്ട്രീയ രംഗത്തും ആ വളർച്ച പ്രകടമായി തുടങ്ങിയിട്ടുണ്ട്. അമേരിക്കയിലെ മലയാളി യുവത്വത്തെ വൈവിദ്ധ്യമാർന്ന രംഗങ്ങളിൽ പരിശീലിപ്പിക്കുന്നതിനൊപ്പം ഭരണമേഖലയിലേക്ക് ആകർഷിക്കാനും ഫൊക്കാന ശ്രമിച്ചു വരികയാണ്. മലയാളി അമേരിക്കയിൽ നേടിയെടുത്ത വൈദഗ്ധ്യം കേരളത്തിൽ പ്രയോജനപ്പെടുത്താൻ ഫൊക്കാന വിവിധ പദ്ധതികൾ ആവിഷ്ക്കരിച്ചു വരികയാണ്. അതിന്റെ ഭാഗമാണ് അമേരിക്കയിലെന്നപോലെ നാട്ടിലും ഫൊക്കാനയുടെ പ്രവർത്തനങ്ങൾ വ്യാപിപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു.

സെമിനാറിൽ ആസ്റ്റർ സി.എം. ഡി ഡോ.ആസാദ് മൂപ്പൻ, ഖത്തർ സർവകലാശാലയിൽ നിന്നുള്ള ഡോ. റേ ജൂറെദിനി, മുൻ അഡീഷണൽ ചീഫ് സെക്രട്ടറി ഷീലാ തോമസ്, പി.ടി.കുഞ്ഞഹമ്മദ്, ഡോ.ഇരുദയരാജൻ, കെ.എൻ.ഹരിലാൽ,നോർക്കാ സി.ഇ.ഓ ഹരികൃഷ്ണൻ നമ്പൂതിരി, തുടങ്ങിയവർ പങ്കെടുത്തു.

സുമൻ ബില്ല വിഷയം അവതരിപ്പിച്ചു
. പ്ളാനിംഗ് ബോർഡ് അംഗം ഡോ.കെ.രവിരാമൻ മോഡറേറ്ററായിരുന്നു.സെമിനാറിൽ ബാബു സ്റ്റീഫൻ അവതരിപ്പിച്ച വിഷയങ്ങൾ ഏറെ പ്രസക്തമാണെന്ന് മോഡറേറ്റർ ചൂണ്ടിക്കാട്ടി. നിറഞ്ഞ കരഘോഷത്തോടെയാണ് ഫൊക്കാന പ്രസിഡന്റിന്റെ വാക്കുകൾ പ്രവാസികൾ തിങ്ങിനിറഞ്ഞ സദസ്സ് സ്വീകരിച്ചത്. കേരള സർക്കാരിനു വേണ്ടി മന്ത്രി അഹമ്മദ് ദേവർകോവിൽ ബാബു സ്റ്റീഫനെ ഉപഹാരം നൽകി ആദരിച്ചു.

മുഖ്യമന്ത്രിയുമായി ഡോ. ബാബു സ്റ്റീഫൻ സംഭാഷണം നടത്തി

ഡോ.കല ഷഹി

തിരുവനന്തപുരം : കേരള സർക്കാരിന്റെ കേരളീയം ഫെസ്റ്റിവലിന് എത്തിയ ഫൊക്കാനയുടെ പ്രസിഡന്റിന് ഉജ്ജ്വല വരവേൽപ്പ്. മുമ്പെങ്ങും ലഭിച്ചിട്ടില്ലാത്ത സ്വീകരണമാണ് ഡോ.ബാബു സ്റ്റീഫന് ലഭിച്ചത്. കേരളീയത്തിലേക്ക് മുഖ്യമന്ത്രി പിണറായി വിജയന്റെ ക്ഷണം സ്വീകരിച്ചെത്തിയ അദ്ദേഹത്തിന് ഉദ്ഘാടന വേദിയിൽത്തന്നെ വൻ പ്രാമുഖ്യം ലഭിച്ചു. മുഖ്യമന്ത്രി ഹയാത്ത് ഹോട്ടലിൽ ഏർപ്പെടുത്തിയ വിരുന്നിലും ക്ഷണം ഉണ്ടായിരുന്നു. ഈ വേളയിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഡോ.ബാബു സ്റ്റീഫനുമായി സംഭാഷണം നടത്തി.

മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃപാടവത്തിന് ഉത്തമ ഉദാഹരണമാണ് കേരളീയത്തിന്റെ വിജയമെന്ന് ബാബു സ്റ്റീഫൻ പറഞ്ഞു. മതേതര കേരളത്തിന്റെ മുഖമാണ് കേരളീയത്തിലെ വൻ ജനപങ്കാളിത്തത്തിലൂടെ പ്രകടമാകുന്നതെന്നും ഫൊക്കാന പ്രസിഡന്റ് ചൂണ്ടിക്കാട്ടി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

WP2Social Auto Publish Powered By : XYZScripts.com