Thursday, January 16, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeAmericaകെഎച്ച്എൻഎ വിഷു ആഘോഷം

കെഎച്ച്എൻഎ വിഷു ആഘോഷം

അനിൽ ആറന്മുള

ഹ്യൂസ്റ്റൺ: കണിക്കൊന്ന പൂക്കൾ എങ്ങും നിറഞ്ഞാടി പീതവർണ്ണം നിറച്ച കെ എച്ച് എൻ എ വിഷു ആഘോഷം. ഹൂസ്റ്റണിലെ മീനാക്ഷി ക്ഷേത്ര ഓഡിറ്റോറിയത്തിൽ ഒഴുകിയെത്തിയ പുരുഷാരം ഉണ്ണിക്കണ്ണനെ കണികണ്ടു മനം നിറയെ. പിന്നെ കൈനീട്ടവും കലാപരിപാടികളും വിഭവ സമൃദ്ധമായ സദ്യയും ഒരുക്കി കെ എച് എൻ എ പ്രവർത്തകർ.

പൊതു സമ്മേളനത്തിൽ ഹ്യൂസ്റ്റൺ കെ എച് എൻ എ കൺവെൻഷൻ കൺവീനർ അശോകൻ കേശവൻ അധ്യക്ഷനായിരുന്നു. ഡോ. ബിജു പിള്ള സ്വാഗതം ആശംസിച്ചു. ആഘോഷങ്ങൾ മുഖ്യാതിഥി ടെക്സാസ് ഡിസ്ട്രിക്ട് ജഡ്ജ് സുരേന്ദ്രൻ പട്ടേൽ ഉത്ഘാടനം ചെയ്തു. മീനാക്ഷി ക്ഷേത്രം ചെയർമാൻ വിനോദ് കൈല, ഡോ. വേണുഗോപാൽ മേനോൻ എന്നിവർ ആശംസാ പ്രസംഗങ്ങൾ നടത്തി.
പരിപാടികളിൽ പങ്കെടുക്കാനെത്തിയവർ സ്റ്റേജിനു സമീപം തയാറാക്കിയ പീഠത്തിൽ ഒരുക്കിയ അതിമനോഹരമായി വർണ്ണ വിളക്കുകൾ കൊണ്ടലങ്കരിച്ച വിഷുക്കണി കണ്ടു മനം നിറച്ചു മുത്തശ്ശിമാരിൽ നിന്നും കൈനീട്ടം വാങ്ങി. പിഞ്ചുകിടാങ്ങൾക്ക് കണിയും കൈനീട്ടവും പുതിയ അനുഭവമായി. കെഎച്എൻഎ
കൺവെൻഷൻ ഫെസിലിറ്റി കോ-ചെയർ മുരളീ കേശവൻ ആയിരുന്നു അതിമനോഹരമായ വിഷുക്കണി ഒരുക്കിയത്.
ശിവ, അനന്യ, ലക്ഷ്മി, മായ എന്നിവരുടെ പ്രാർഥനയോടെ ആരംഭിച്ച വിഷു പരിപാടികളിൽ പൂർണിമ പിള്ള, റിതിക, ആതിര, രേണു , ലക്ഷ്മി എന്നിവർ അവതരിപ്പിച്ച ഓപ്പണിങ് ഡാൻസ്, കെ എച് എൻ എ അമ്മമാർക്കായി സമർപ്പിച്ച യുവതികളുടെ ഫോക് ഡാൻസ്, പൂർണിമ പിള്ള, ദനിഷാ ശ്യാം, രേഷ്മ വിനോദ്, ശ്രീലേഖ എന്നിവർ അവതരിപ്പിച്ചു. സിനിമാറ്റിക് നൃത്തം എന്നിവ കാണികളുടെ പ്രശംസക്ക് പാത്രമായി. ഒപ്പം മധു ചേരിക്കൽ, വേണു, മായാ പിള്ള, സിന്ധു സേതു എന്നീ ഗായകർ ആലപിച്ച ഗാനങ്ങളും.

ഈ വിഷുവിനു അമേരിക്കയിലാദ്യമായി ഉണ്ണി ഊട്ട് നടന്നു. ഗുരുവായൂർ ക്ഷേതത്തിലെ ചരിത്രപ്രധാനമായ ചടങ്ങുകളിൽ ഒന്നാണ് ഉണ്ണി ഊട്ട്.

കെഎച്എൻഎ യിൽ എത്തിയ പത്തോളം കുടുംബങ്ങളെ റീജിയണൽ വൈസ് പ്രസിഡണ്ട് പൊടിയമ്മ പിള്ള സദസ്സിനു പരിചയപ്പെടുത്തി. നവംബർ 23, 24, 25 തീയതികളിൽ ഹൂസ്റ്റൻ ഡൌൺ ടൗണിലെ ഹിൽട്ടൺ അമേരിക്കാസ് ഹോട്ടലിൽ അരങ്ങേറുന്ന കൺവെൻഷൻറെ വിവിധങ്ങളായ കമ്മറ്റി ചെയർ പേഴ്സൺമാരായ പൊന്നു പിള്ള, സോമരാജൻ നായർ, സുബിൻ കുമാരൻ, അനിത മധു, ഗിരിജ ബാബു, അനില നായർ, ഊർമിള കുറുപ്പ്‌ എന്നിവർ പ്രവർത്തനങ്ങൾ വിശദീകരിച്ചു.
കെഎച്എൻഎ അംഗങ്ങൾ ഒരുക്കിയ വിഭവസമൃദ്ധമായ സദ്യ ഉണ്ട് ഐശ്വര്യപൂർണ്ണമായ പുതുവർഷത്തിലേക്ക് മനസ്സു നിറച്ചു കടന്നത് നാനൂറിലധികം പേർ.

അശോകൻ കേശവൻ, മധു ചേരിക്കൽ, ബിജു പിള്ള, പ്രകാശൻ ദിവാകരൻ, ശശിധരൻ പിള്ള, ദനീഷാ ശ്യാം, ഗിരിജ ബാബു, അനിത മധു എന്നിവർ പരിപാടിയുടെ കോർഡിനേറ്റർമാരായിരുന്നു. ദേവിക മധു, ദനീഷ, ബിജു പിള്ള എന്നിവർ പരിപാടിയുടെ എംസി മാരായിരുന്നു. കൺവെൻഷൻ ചെയർമാൻ രഞ്ജിത് പിള്ള പരിപാടികൾക്കും സദ്യക്കും നേതൃത്വം നൽകി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

WP2Social Auto Publish Powered By : XYZScripts.com