Monday, December 23, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsകളം നിറയാന്‍ കെ.സുധാകരനെത്തുന്നു

കളം നിറയാന്‍ കെ.സുധാകരനെത്തുന്നു

രാഹുല്‍ ഗാന്ധിയുടെ ഉപദേശപ്രകാരം യുഎസില്‍ വിദഗ്ധ ചികിത്സക്കായി പോയ കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി ചികിത്സപൂര്‍ത്തിയാക്കി പൂര്‍വാധികം ആയോഗ്യവാനായി തിരിച്ചെത്തുന്നു. കേരള രാഷ്ട്രീയത്തില്‍ കോണ്‍ഗ്രസിന്റെ പടത്തലവന്‍ കൂടിയായ കെ.സുധാകരന്റെ മടങ്ങിവരവ് കോണ്‍ഗ്രസിന് പുത്തന്‍ ഊര്‍ജ്ജം പകരുമെന്നതില്‍ സംശയമില്ല.

കണ്ണൂരിലെ സിപിഎമ്മയും ബിജെപിയും ഉയര്‍ത്തിയ അക്രമരാഷ്ട്രീയത്തെ നേരിട്ടും കൊണ്ടും കൊടുത്തും വളര്‍ന്ന ഉശിരുള്ള കെ.സുധാകരന്റെ സാന്നിധ്യം കോണ്‍ഗ്രസിന് എന്നും മുതല്‍ക്കൂട്ടാണ്. കെ.സുധാകരന്‍ അധ്യക്ഷ പദവി ഏറ്റെടുത്ത ശേഷം കേരളത്തില്‍ കോണ്‍ഗ്രസ് താഴെത്തട്ടുമുതല്‍ തിരിച്ച് വരവിന്റെ പാതയിലാണ്. കെപിസിസി, ബ്ലോക്ക്, മണ്ഡലം, ബൂത്ത് തലത്തില്‍ പുനഃസംഘടനകള്‍ നടത്തി പാര്‍ട്ടിയെ കൂടുതല്‍ ചലാനാത്മകമാക്കി മാറ്റി.

പിണറായി വിജയന്റെ വ്യാജ ബിംബത്തെ പൊതുജന മധ്യത്തില്‍ പൊളിച്ചെഴുത്തുന്ന സംഘടനാ മികവ് ചുരുങ്ങിയകാലം കൊണ്ട് അദ്ദേഹം കോണ്‍ഗ്രസിന്റെ അധ്യക്ഷ പദവിയിലിരുന്നു കൊണ്ട് കാട്ടി. മുഖ്യമന്ത്രി പിണറായി വിജയനും സിപിഎമ്മിനും അതേസമയം ബിജെപിക്കും ഒത്ത എതിരാളിയായി കെ.സുധാകരന്‍ മാറിയിരുന്നു. അതുകൊണ്ട് തന്നെ സിപിഎമ്മും ബിജെപിയും കെ.സുധാകരനെ മാത്രം ടാര്‍ഗറ്റ് ചെയ്ത് അക്രമങ്ങള്‍ നടത്തി. രാഷ്ട്രീയ അന്തസ്സിന്റെ അതിര്‍ വരമ്പുകള്‍ ലംഘിച്ച് ഹീനമായ രാഷ്ട്രീയ വേട്ടയാടലുകളാണ് സിപിഎമ്മും ബിജെപിയും സംയുക്തമായി കെ.സുധാകരനെതിരെ നടത്തിയത്. ഒടുവില്‍ തിരുവനന്തപുരത്ത് നടന്ന കോണ്‍ഗ്രസ് പ്രതിഷേധത്തില്‍ അദ്ദേഹം കായികമായി ഇല്ലാതാക്കാനുള്ള പോലീസിന്റെ ക്വട്ടേഷന്‍ പ്രവര്‍ത്തനവും കേരളം കണ്ടു.

ബിജെപിക്കും സിപിഎമ്മിനും ഒരുപോലെ രാഷ്ട്രീയ വെല്ലുവിളി ഉയര്‍ത്തുന്ന കെ.സുധാകരനെ ഇല്ലാതാക്കുക എന്നത് അവരിവരുടെയും ആവശ്യമാണ്. അതിനായി അവര്‍ കെ.സുധാകരന്റെ രോഗത്തെപ്പോലും ആയുധമാക്കി നുണപ്രചരണങ്ങള്‍ സമൂഹമാധ്യമങ്ങള്‍ വഴി പ്രചരിപ്പിച്ചു. എന്നാല്‍ നുണകള്‍ക്കും അസത്യങ്ങള്‍ക്കും അധികം ആയുസ്സില്ലെന്ന സത്യം ഒരിക്കല്‍ക്കൂടെ തെളിയിക്കപ്പെടുകയാണ്. കെ.സുധാകരനുമായി ബന്ധപ്പെടുത്തി ശത്രുക്കള്‍ പ്രചരിപ്പിച്ച രോഗത്തിന്റെ തീവ്രതയുടെ യഥാര്‍ത്ഥ സ്ഥിതി അമേരിക്കയില്‍ നടന്ന വിദഗ്ധ ചികിത്സയിലൂടെ തിരുത്തിയെഴുതാന്‍ സാധിച്ചു. മൈസ്റ്റിനിയ ഗ്രാവിസ് തെറ്റായ രോഗനിര്‍ണയം കാരണം ശരീരത്തിന്റെ പ്രതിരോധ ശക്തി കുറക്കാനുള്ള മരുന്ന് കഴിച്ചതിന്റെ പ്രത്യാഘാതമായുണ്ടായ ശാരീരിക അവശതകളായിരുന്നു ഉണ്ടായിരുന്നതെന്ന് അമേരിക്കയിലെ പരിശോധനയിലൂടെ കണ്ടെത്തി.

മയോ ക്ലിനിക്കില്‍ അത്യാധുനിക ഉപകരണങ്ങളുടെ സഹായത്തോടെ വിദഗ്ധര്‍ നടത്തിയ പരിശോധനയില്‍ മൈസ്റ്റിനിയ ഗ്രാവിസ് എന്ന അസുഖം ഇല്ലായെന്നു തെളിഞ്ഞു. വിശ്രമമില്ലാത്ത പൊതുജീവതത്തിലെ തിരക്കുകള്‍ കൊണ്ടുള്ള ശരീരിക അസ്വസ്ഥതകള്‍ മാത്രമാണ് അദ്ദേഹത്തിനുള്ളത്. മതിയായ വിശ്രമം ഇല്ലാത്ത് കൊണ്ടുള്ള ശാരീരിക പ്രശ്‌നങ്ങള്‍ മാത്രമാണവ. അത് പരിഹരിക്കാവുന്നതേയുള്ള. പ്രതിദിനം ഒന്നര മണിക്കൂറിലേറെ ശരീരിക പരിശീലനം നടത്തുന്നത് കെ.സുധാകരന്റെ കുട്ടിക്കാലം മുതലുള്ള ശീലമാണ്. അത് ഇപ്പോഴും അദ്ദേഹം നിര്‍ബാധം തുടരുന്നുണ്ട്. അതുകൊണ്ട് തന്നെ ആരോഗ്യപരമായ ഒരു ശാരീരിക വൈഷ്യമതകളും കണ്ടെത്താത്ത സ്ഥിതിക്ക് അമേരിക്കയില്‍ ചികിത്സ തുടരണ്ടന്നെന്നാണ് അവിടത്തെ ആരോഗ്യവിധഗ്ദ്ധര്‍ അഭിപ്രയാപ്പെട്ടത്.

സി പി എം ന്റെ പൊന്നാപുരം കോട്ടയില്‍ കോണ്‍ഗ്രസ് വെന്നിക്കൊടി പറപ്പിച്ച കണ്ണൂരിന്റെ പുലിക്കുട്ടി അടുത്തുവരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിലും തുടര്‍ന്നു 2026 ലെ നിയമസഭാ തെരഞ്ഞെടുപ്പിലും കോണ്‍ഗ്രസ് നെ അധികാരത്തിലേറ്റാന്‍ പ്രവര്‍ത്തകര്‍ക്ക് ആശയും ആവേശവുമായി പ്രവര്‍ത്തിക്കും. അക്കാരത്തില്‍ ആര്‍ക്കും സംശയം വേണ്ട.

കണ്ണൂരില്‍ സ്വന്തം ജീവന്‍കൊടുത്ത് കോണ്‍ഗ്രസിനെ ശക്തിപ്പെടുത്താന്‍ ജീവിതം ഉഴിഞ്ഞുവെച്ച നേതാവാണ് കെ.സുധാകരന്‍. ബോംബിനെയും തോക്കിനേയും വടിവാളിനേയും നേരിട്ട് തന്നെയാണ് അദ്ദേഹം കെപിസിസി അധ്യക്ഷ പദവിവരെയെത്തിയത്. ഊരിപ്പിടിച്ച വടിവാളും തോക്കും ഇന്ദ്രനും ചന്ദ്രനും എന്നൊക്കെ മുഖ്യമന്ത്രി പിണറായി വിജയന്‍ തള്ളുന്നത് പോലെയല്ല. പിണറായി വിജയന്‍ ശത്രുവിന്റെ ജീവനെടുക്കാന്‍ ആയുധം നല്‍കി ആളെ വിടുമ്പോള്‍ കൂടെ നില്‍ക്കുന്നവരെ സംരക്ഷിക്കാന്‍ ജീവന്‍ ബലിനല്‍കാന്‍ ഇറങ്ങി തിരിച്ചവരന്റെ പേര് കൂടിയാണ് കുമ്പക്കുടി സുധാകരന്‍ എന്ന കെ.സുധാകരന്‍, കണ്ണൂരുകാരുടെ സുധാകരേട്ടന്‍,കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ സ്വന്തം കെ.എസ്.

കെ സുധാകരന്റെ അമേരിക്കൻ പര്യടനം കോർഡിനേറ്റ് ചെയ്തത് ഓ.ഐ.സി.സി യുഎസ്എ ചെയർമാൻ ജെയിംസ് കൂടൽ ആയിരുന്നു. അമേരിക്കയിലെ 24 ദിവസത്തെ സന്ദർശനവേളയിൽ ഷിക്കാഗൊ, ന്യൂ ജേഴ്‌സി, ഫ്ലോറിഡ,ഹ്യൂസ്റ്റൺ എനിവിടങ്ങളിൽ ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസിന്റെ നേതൃത്വത്തിൽ വിപുലമായ സ്വികരണപരിപാടികളിലും അദ്ദേഹം പങ്കെടുത്തു.

തലനാരിഴയ്ക്ക് ബോംബാക്രമത്തില്‍ നിന്ന് ജീവന്‍ രക്ഷപ്പെട്ട നേതാവാണ് സുധാകരന്‍. സിപിഎം ഒളിച്ചും പാത്തും എത്രതവണ കെ.സുധാകരനെ വധിക്കാന്‍ പദ്ധതിയിട്ടു. അതിനെയെല്ലാം ആയുസിന്റെ ബലം കൊണ്ട് മറികടന്നവനാണ് കെ.സുധാകരന്‍. തീപാറുന്ന വാക്ക് ശരങ്ങള്‍ കൊണ്ട് രാഷ്ട്രീയ എതിരാളിയെ നിലംപരിശാക്കുന്ന സുധാകര മാജിക്കിനായി കേരളത്തിലെ ഓരോ മൈതാനവും ഇനി കാതോര്‍ക്കും. ആസന്നമായ പാര്‍ലമെന്റ് തിരഞ്ഞെടുപ്പിലും പിന്നാലെയുള്ള തദ്ദേശ – നിയമസഭാ തിരഞ്ഞെടുപ്പുകളിലും കോണ്‍ഗ്രസിന് വെന്നിക്കൊടി പാറിപ്പിച്ച് നേട്ടങ്ങളുടെ സുവര്‍ണ്ണ കിരീടം ചാര്‍ത്തിപ്പിക്കാന്‍ ആ കൈകള്‍ക്കുള്ള ശക്തി ഒട്ടും ചോര്‍ന്നിട്ടില്ല.

കെ.സുധാകരന്‍ അധ്യക്ഷ പദമേറ്റ ശേഷം നടന്ന നിയമസഭ സീറ്റുകളിലും തദ്ദേശ വാര്‍ഡുകളിലും നടന്ന ഉപതിരഞ്ഞെടുപ്പുകളിലും സിപിഎമ്മിന്റെ ഉരുക്കുകോട്ടകളായിരുന്ന കാമ്പസുകളിലും കോണ്‍ഗ്രസും കെ.എസ്.യും വിജയിച്ച് കയറിയത് കെ.സുധാകരന്‍ എന്ന നിഴലിന്റെ ഊര്‍ജ്ജം ആവാഹിച്ച് തന്നെയാണ്. സിപിഎമ്മിന്റെ അധികാര ഗര്‍വ്വില്‍ കാക്കിക്കുള്ളിലെ മൃഗങ്ങള്‍ വേട്ടയ്ക്ക് ഇറങ്ങിയപ്പോള്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് സംഘടനാപരവും നിയമപരവുമായ സംരക്ഷണം ഒരുക്കി ആപല്‍ബാന്ധവനായതും കണ്ണൂരിന്റെ പ്രിയപുത്രന്‍ കൂടിയായ കെ.സുധാകരന്‍ തന്നെയാണ്.

പോലീസ് എടുക്കുന്ന രാഷ്ട്രീയ പ്രേരിത കള്ളക്കേസുകള്‍ക്കെതിരെ നിയമസഹായം ഉറപ്പാക്കാന്‍ കെ.സുധാകരന്‍ തുടങ്ങിയ ലീഗല്‍ എയ്ഡ് എന്ന ആശയം മതി കെ.സുധാകരനിലെ പാര്‍ട്ടീക്കൂറിന്റെ ആഴം അളക്കാന്‍. അണികളെ പ്രതിസന്ധിയില്‍ കൈവിടുന്നവനല്ല, പകരം ആസമയത്ത് അവരുടെ ഒപ്പം നടക്കുന്ന നേതാവിന്റെ പേര് കൂടിയാണ് കെ.സുധാകരന്‍. കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പ്രതീക്ഷ ഇനി കെ.സുധാകരനിലൂടെയാണ്. അധികാരം നേടി കേരളത്തില്‍ സംഘടനെ ശക്തിപ്പെടുത്താന്‍ സംസ്ഥാന കോണ്‍ഗ്രസില്‍ കെ.സുധാകരനെപ്പോലെ മറ്റൊരാളില്ലെന്നതാണ് യാഥാര്‍ത്ഥ്യം. കേരളത്തിന്റെ ഭരണസാരത്യം ഏറ്റെടുക്കാന്‍ പൂര്‍ണ്ണ ആരോഗ്യവാനായി തിരിച്ചെത്തുന്ന കെ സുധാകരന്‍ വര്‍ധിത വീര്യത്തോടെ പ്രവര്‍ത്തിച്ചു ലക്ഷ്യം നേടും എന്നാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വിശ്വാസം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments