ന്യൂജേഴ്‌സി: കേരള സമാജം ഓഫ് ന്യൂജേഴ്‌സിയുടേയും വൈറ്റാലന്റ് ഗ്രൂപ്പിന്റേയും നേതൃത്വത്തില്‍ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. ബര്‍ഗന്‍ഫീല്‍ഡില്‍ നടന്ന ക്യാമ്പില്‍ നിരവധി ആളുകള്‍ പങ്കെടുത്തു. കേരള സമാജം ഭാരവാഹികളായ ടോമി തോമസ്, ജിയോ ജോസഫ്, നിധീഷ് തോമസ്, സെബാസ്റ്റിയന്‍ ചെറുമഠത്തില്‍, ബേബി തോമസ്, ബിനു ജോസഫ് പുളിക്കല്‍ എന്നിവര്‍ ക്യാമ്പിന് നേതൃത്വം നല്‍കി.