Thursday, December 26, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsലോംഗ് ഐലൻഡിൽ വിമാനം തകർന്ന് ഇന്ത്യൻ വംശജ മരിച്ചു

ലോംഗ് ഐലൻഡിൽ വിമാനം തകർന്ന് ഇന്ത്യൻ വംശജ മരിച്ചു

ന്യൂയോർക്ക്: ലോംഗ് ഐലൻഡിൽ വിമാനം  തകർന്ന് ഇന്ത്യൻ വംശജയായ  റോമ ഗുപ്ത (63) മരിച്ചു. ഗുരുതരമായ പൊള്ളലേറ്റ്   മകൾ റീവ ഗുപ്തയും (33) പൈലറ്റും ചികിത്സയിലാണ്. പരിശീലന പാറക്കലിനിടെയാണ് അപകടം. നാല് സീറ്റുള്ള സിംഗിൾ എഞ്ചിൻ പൈപ്പർ ചെറോക്കി വിമാനം ലോംഗ് ഐലൻഡിലെ റിപ്പബ്ലിക് എയർപോർട്ടിലേക്ക് മടങ്ങുന്നതിനിടെ തീപിടിക്കുകയായിരുന്നു. ഇതേ എയർപോർട്ടിൽ നിന്നുമാണ്  വിമാനം പുറപ്പെട്ടതും. 

“ഇതൊരു ഡെമോൺസ്ട്രേഷൻ ഫ്ലൈറ്റ് ആയിരുന്നു, ആളുകൾക്ക് ഫ്ലൈയിംഗ് പാഠങ്ങളിൽ താൽപ്പര്യമുണ്ടോ എന്നറിയാനുള്ള ഒരു ഫ്ലൈറ്റ്”, ഡാനി വൈസ്മാൻ ഫ്ലൈറ്റ് സ്കൂളിന്റെ അഭിഭാഷകൻ ഒലെഹ് ദേകജ്ലോ എൻ.ബി.സി ചാനലിനോട് പറഞ്ഞു.
ലിൻഡൻഹസ്റ്റിലെ ഒരു റെസിഡൻഷ്യൽ ഏരിയയിലാണ് വിമാനം വന്നു വീണത്. എന്നാൽ വീടുകൾ ഒഴിവാക്കി വയലിൽ വീണതിനാൽ കൂടുതൽ അപകടം ഒഴിവായി. 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments