Thursday, December 26, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeAmericaലൈഫ് ടൈം അച്ചീവ്‌മെന്റ് അവാർഡിനർഹനായ  ഡോ. എം വി പിള്ളയെ ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത്...

ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാർഡിനർഹനായ  ഡോ. എം വി പിള്ളയെ ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് ടെക്സാസ് അഭിനന്ദിച്ചു

പി പി ചെറിയാൻ
 
ഡാളസ്: അമേരിക്കയിലെ മലയാളി  ഡോക്ടര്‍മാരുടെ സംഘടനയായ എകെഎംജിയുടെ (അസോസിയേഷന്‍ ഓഫ് കേരള മെഡിക്കല്‍ ഗ്രാജുവേറ്റ്)  ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാർഡിനർഹമായ ഡോ  എം വി പിള്ളയെ  ഇന്ത്യ പ്രസ് ക്ലബ് നോർത്ത് ടെക്സാസ് എക്സിക്യൂട്ടീവ് കമ്മിറ്റി അഭിനന്ദിച്ചു.അമേരിക്കയിലെ സാമൂഹ്യ സാംസ്കാരിക മാധ്യമ രംഗത്ത് സജീവ സാന്നിധ്യവും  ലോക പ്രശസ്തനുമായ  മലയാളി ഡോ  എം വി പിള്ളയെ  ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് ടെക്സാസിസിന്റെ ഹോണററി മെമ്പർഷിപ് നൽകി ആദരിക്കുവാൻ കഴിഞ്ഞിട്ടുണ്ടെന്നു   പ്രസിഡന്റ് സണ്ണി മാളിയേക്കൽ അറിയിച്ചു.

സാന്‍ ഡിയാഗോയില്‍ നടന്ന 45 ാം വാര്‍ഷിക സമ്മേളനത്തില്‍ സംഘടനയുടെ പ്രസിഡന്റ് ഡോ സിന്ധുപിളളയാണ് ഡോ  എം വി പിള്ളക്കു  പുരസക്കാരം കൈമാറിയത്.ഇതൊരു അവാര്ഡനെന്നതിലുപരി  ഗുരദക്ഷിണ അര്‍പ്പിക്കലാണെന്ന് ഡോ സിന്ധു പറഞ്ഞു.അമേരിക്കയിലെ പ്രമുഖ കാന്‍സര്‍ രോഗ വിദഗ്ദ്ധനും തോമസ് ജഫര്‍സണ്‍ യൂണിവേഴ്‌സിറ്റി ഓങ്കോളജി ക്ലിനിക്കല്‍ പ്രൊഫസറുമായ ഡോ.എം.വി. പിള്ള ലോകാരോഗ്യ സംഘടനാ കാന്‍സര്‍ കെയര്‍ കണ്‍സള്‍ട്ടന്റാണ്.

ഇന്റര്‍ നാഷണല്‍ ഫോര്‍ കാന്‍സര്‍ ട്രീറ്റ് മെന്റ് ആന്‍ഡ് റിസേര്‍ച്ച് പ്രസിഡന്റ്, ഗ്ലോബല്‍ വൈവസ് നെറ്റ് വര്‍ക്കിന്റെ മുതിര്‍ന്ന ഉപദേഷ്ടാവ്, കേരളത്തില്‍ സ്ഥാപിച്ച ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് അഡ്വാന്‍സ്ഡ് വൈറോളജിയുടെ തലവന്‍, ലോകാരോഗ്യ സംഘടനയുടെ ഗ്ലോബല്‍ ബ്രസ്റ്റ് കാന്‍സര്‍ ഇന്‍ഷ്യേറ്റീവ് കണ്‍സള്‍ട്ടന്റ് , ചെങ്ങന്നൂര്‍ കെ.എം. ചെറിയാന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് , കാന്‍സര്‍ ഇന്‍സ്റ്റിറ്റിയൂട്ടിന്റെ ഉപദേശക സമിതി ചെയര്‍മാന്‍ , തിരുവനന്തപുരം ആര്‍. സി. സി ഗവേണിംഗ് കൗണ്‍സില്‍ അംഗം തുടങ്ങി അനുഷ്ടിക്കാത്ത പദവികള്‍ ചുരുക്കമാണെന്നു ഇന്ത്യ പ്രസ് ക്ലബ് നോർത്ത് ടെക്സാസ് സെക്രട്ടറി ബിജിലിജോർജ് പറഞ്ഞു.

ആതുര സേവന രംഗത്തും , സാഹിത്യ രംഗത്തും ഒരു പോലെ പ്രശോഭിക്കുന്ന ഡോ. എം. വി. പിള്ളയെ തേടി നിരവധി പുരസ്‌കാരങ്ങളും എത്തിയിട്ടുണ്ട്. .നാലു പതിറ്റാണ്ട് പിന്നിട്ട പ്രവാസജീവിതത്തിനിടയിലും കേരളത്തിന്റെ സംസ്‌കാരത്തെയും ഭാഷയെയും നെഞ്ചോട് ചേര്‍ക്കുന്ന അദ്ദേഹം, സ്വതസിദ്ധമായ നര്‍മ്മം കൊണ്ട് രോഗികള്‍ക്കും ഉറ്റവര്‍ക്കും പകരുന്ന സാന്ത്വനം ചികിത്സാവൈദഗ്ധ്യം പോലെ തന്നെ പേരുകേട്ടതാണെന്ന് ഇന്ത്യ പ്രസ് ക്ലബ് നോർത്ത് ടെക്സാസ് അഡ്വൈസറി ബോർഡ് ചെയര്മാൻ ബെന്നി ജോൺ പറഞ്ഞു  

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments