Friday, January 10, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeAmericaമലയാളി അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഹൂസ്റ്റണിന്റെ മാസ്മരിക സംഗീത സായാഹ്നം ശ്രദ്ധേയമായി

മലയാളി അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഹൂസ്റ്റണിന്റെ മാസ്മരിക സംഗീത സായാഹ്നം ശ്രദ്ധേയമായി

ഹൂസ്റ്റൺ, ടെക്സസ് : മലയാളി അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഹൂസ്റ്റണിന്റെ മാസ്മരിക സംഗീത സായാഹ്നം ആസ്വാദക മനം കവർന്നു. പിന്നണി ഗായകരായ വിധു പ്രതാപ്, ജ്യോത്സന, സച്ചിൻ വാര്യർ, ആര്യ ദയാൽ തുടങ്ങിയ ഗായകർ കാണികളെ വിസ്മയിപ്പിച്ചു.

വൈകുന്നേരം 6:30 ന് ആരംഭിച്ച പരിപാടി രാത്രി 10:15 വരെ തുടർന്നു, 1200-ലധികം ആളുകൾ ഓഡിറ്റോറിയത്തിൽ നിറഞ്ഞു. പ്രഗത്ഭരായ കലാകാരന്മാരുടെ പ്രകടനത്തിൽ ജനങ്ങൾ അക്ഷരാർത്ഥത്തിൽ ഇളകി മറിയുകയായിരുന്നു. പലരും പ്രായഭേദമെന്യേ സംഗീതത്തിനൊപ്പം നൃത്തം ചെയ്തു.

കേരളത്തിന്റെ സമ്പന്നമായ സാംസ്കാരിക പൈതൃകം പ്രദർശിപ്പിച്ച ചടങ്ങിൽ കലാകാരന്മാർ ജനപ്രിയ ഗാനങ്ങൾ ആലപിച്ചു. അവരുടെ പ്രകടനത്തിൽ സദസ്സ് ആവേശഭരിതരായി, ഹൂസ്റ്റണിൽ ഇത്തരമൊരു പരിപാടി കൊണ്ടുവരാൻ സാധിച്ചതിൽ സംഘാടകരുടെ ശ്രമങ്ങളെ എല്ലാവരും അഭിനന്ദിച്ചു.

ഹൈ ഓൺ മ്യൂസിക് എന്ന സംഗീത പരിപാടി വൻ വിജയമായിരുന്നു. കലാകാരന്മാരുടെ ക്രൗഡ് പുള്ളിംഗ് പെർഫോമൻസ് പരിപാടിയുടെ വിജയത്തിന് പ്രധാന പങ്കുവഹിച്ചു. കേരളത്തിന്റെ വൈവിധ്യമാർന്ന സാംസ്കാരിക പൈതൃകം അമേരിക്കയിൽ പ്രോത്സാഹിപ്പിക്കുന്നതിനും ആഘോഷിക്കുന്നതിനുമുള്ള തങ്ങളുടെ പ്രതിബദ്ധത ഗ്രേറ്റർ ഹൂസ്റ്റണിലെ മലയാളി അസോസിയേഷൻ ഒരിക്കൽ കൂടി തെളിയിച്ചു. അസോസിയേഷൻ പ്രസിഡൻറ് ജോജി ജോസഫിനോടൊപ്പം ബോർഡ് മെമ്പേഴ്സ് ട്രസ്റ്റി, ബോർഡ് മെമ്പേഴ്സ് എന്നിവരും അവരോടൊപ്പം ഉണ്ടായിരുന്ന സബ് കമ്മിറ്റികളും വളരെ സജീവമായി തന്നെ പ്രവർത്തിച്ചിരുന്നു.
ജനഹൃദയങ്ങളിൽ മറക്കാനാവാത്ത ഓർമ്മകൾ സമ്മാനിക്കുന്ന ഇത്തരം പരിപാടികളുമായി മലയാളി അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഹൂസ്റ്റൺ ഇനിയും തുടർന്നും ഉണ്ടാവും എന്ന് ജോജി ജോസഫ് അറിയിച്ചു.

ചിത്രങ്ങൾ: ജോൺസൺ വർഗീസ്

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

WP2Social Auto Publish Powered By : XYZScripts.com