Saturday, January 18, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeAmericaമാഗ് ഹോളീഡേ ഗാല ശ്രദ്ധേയമായി : ഇമ്മാനുവൽ മാർത്തോമാ ഇടവക തുടർച്ചയായി കരോൾ മത്സര വിജയികൾ

മാഗ് ഹോളീഡേ ഗാല ശ്രദ്ധേയമായി : ഇമ്മാനുവൽ മാർത്തോമാ ഇടവക തുടർച്ചയായി കരോൾ മത്സര വിജയികൾ

അജു വാരിക്കാട്

ഹൂസ്റ്റൺ : മലയാളീ അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഹ്യുസ്റ്റന്റെ ആഭിമുഖ്യത്തിൽ മാഗ് ഹോളീഡേ ഗാല 2023 എന്ന ക്രിസ്മസ് ന്യു ഇയർ പരിപാടി സ്റ്റാഫ്‌ഫോർഡിലെ ഇമ്മാനുവേൽ സെന്ററിൽ വച്ച് ഡിസംബർ 29ന് അതിവർണ്ണാഭമായി നടത്തപ്പെട്ടു. ഹ്യുസ്റ്റണിലെ നിരവധി കലാകാരന്മാർ അണിനിരന്ന ഒരു ദൃശ്യ വിസ്മയം ആയിരിന്നു ഇതെന്ന് പ്രോഗ്രാം ആസ്വദിച്ച എല്ലാവരും സാക്ഷ്യപ്പെടുത്തി. ശ്രുതി മധുരമായ ഗാനങ്ങളും നയന മനോഹരങ്ങളായ നൃത്തനൃത്യങ്ങളുമായി മാഗ് ഹോളിഡേ ഗാല ഒരു അവിസ്മരണീയമായ മുഹൂർത്തമായിരുന്നു ഹൂസ്റ്റൺ മലയാളികൾക്കായി കാഴ്ചവച്ചത്. പ്രസിഡൻറ് ജോജി ജോസഫ് , സെക്രട്ടറി മേവിൻ ജോൺ എബ്രഹാം പ്രോഗ്രാം കോഡിനേറ്റർ ആൻറണി ചെറു എന്നിവരുടെ നേതൃത്വത്തിൽ അസോസിയേഷൻറെ എല്ലാ ബോർഡ് ഓഫ് ഡയറക്ടേഴ്സും ഒരുമിച്ചു നിന്നതിന്റെ പ്രതിഫലനമായിരുന്നു ഈ വിജയം എന്ന് സ്റ്റാഫോർഡ് സിറ്റി മേയർ കെൻ മാത്യു പറഞ്ഞു.

ഇമ്മാനുവൽ മാർത്തോമ ഇടവക അസിസ്റ്റൻറ് വികാർ റവ:സന്തോഷ് തോമസ് ക്രിസ്മസ് സന്ദേശം നൽകി.
മെവിൻ ജോൺ എഴുതി സംവിധാനം ചെയ്യുന്ന “ശിംശോൻ ദി ലെജൻഡറി വാരിയർ ” എന്ന ക്രിസ്തീയ നാടകം ഹോളീഡേ ഗാലയുടെ മാറ്റ് വർദ്ധിപ്പിച്ചു. പൗരപ്രമുഖരായ നിരവധി ആളുകളാണ് ഈ നാടകത്തിലൂടെ അരങ്ങിൽ എത്തിയത് എന്നതും ഇതിൻറെ ഒരു പ്രത്യേകതയാണ്.

2024 പ്രവർത്തന വർഷത്തെ ഭാരവാഹികളുടെ സത്യപ്രതിജ്ഞ ചടങ്ങ് ഇതോടൊപ്പം നടത്തപ്പെട്ടു. ട്രസ്റ്റി ബോർഡ് ചെയർമാൻ ജെയിംസ് ജോസഫ് സത്യ വാചകം ചൊല്ലിക്കൊടുത്തു. 2023 വർഷത്തെ ഭാരവാഹികൾ അരങ്ങൊഴിയുന്നതോടൊപ്പം പുതിയ വർഷത്തെ ഭാരവാഹികളെ പരിചയപ്പെടന്നതിനും ഈ മുഹൂർത്തം വേദിയായി.

2023 വർഷം അസോസിയേഷനൊപ്പം സ്തുത്യർഹമായ സേവനം അനുഷ്ഠിച്ച വോളണ്ടിയേഴ്സ് ട്രസ്റ്റിബോർഡ് അംഗങ്ങൾ ബോർഡ് ഓഫ് ഡയറക്ടേഴ്സ് എന്നിവർക്ക് അവാർഡുകൾ നൽകി ആദരിച്ചതിനും ചടങ്ങ് സാക്ഷിയായി.

ഹോളീഡേ ഗാല 2023 ന്റെ മറ്റൊരു സവിശേഷതയായ മാഗിന്റെ ഈ വർഷത്തെ കരോൾ ഗാന മത്സരവും ഇതോടൊപ്പം നടത്തപ്പെട്ടു എന്നുള്ളതാണ്. ഒന്നാം സമ്മാനം യു ജി എം ഗ്രൂപ്പ് സ്പോൺസർ ചെയ്ത $1001 ഡോളറും റെജി വി കുരിയൻ സ്പോൺസർ ചെയ്ത എവറോളിംഗ് ട്രോഫിയും ഇമ്മാനുവൽ മാർത്തോമ ചർച്ച് സ്വന്തമാക്കിഇമ്മാനുവൽ മാർത്തോമ ചർച്ച് സ്വന്തമാക്കി. രണ്ടാം സമ്മാനം കിയാൻ ഇന്റർനാഷണൽ സ്പോൺസർ ചെയ്ത $501 ഡോളറും റെജി കോട്ടയം സ്പോൺസർ ചെയ്ത എവറോളിംഗ് ട്രോഫിയും ട്രിനിറ്റി മാർത്തോമ ഇടവക സ്വന്തമാക്കി. മൂന്നാം സമ്മാനം വി വി ബാബുക്കുട്ടി സ്പോൺസർ ചെയ്യുന്ന $251 ഡോളറും ജോജി ജോസഫ് സ്പോൺസർ ചെയ്ത എവർറോളിംഗ് ട്രോഫിയും ലഭിച്ചത് രണ്ട് ടീമുകൾക്കാണ്. സെൻ പീറ്റേഴ്സ് ആൻഡ് സെന്റ് പോൾസ് ഓർത്തഡോക്സ് ചർച്ചും സെൻറ് പീറ്റേഴ്സ് മലങ്കര കാത്തലിക് ചർച്ചും മൂന്നാം സ്ഥാനം പങ്കിട്ടെടുത്തു. പ്രസിഡൻറ് ജോജി ജോസഫ് വിജയികൾക്ക് സമ്മാനം നൽകുകയുണ്ടായി.

മെർലിൻ സാജൻ ബാബു തോമസ് അൻസി സാമുവൽ ഡോ.സക്കറിയ തോമസ് എന്നിവർ എംസിമാരായി പ്രവർത്തിച്ചു.

ഫുഡ് കമ്മിറ്റി കോർഡിനേറ്ററായി പ്രവർത്തിച്ച , സ്പോർട്സ് കോഡിനേറ്റർ ബിജു ചാലക്കലിന്റെ നേതൃത്വത്തിൽ രുചികരമായ സ്നാക്സും വിഭവസമൃദ്ധമായ അത്താഴവും മാഗ് ഹോളിഡേഗാലയുടെ വ്യത്യസ്തമായ ഒരു അനുഭവം ആയിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

WP2Social Auto Publish Powered By : XYZScripts.com