ഹ്യൂസ്റ്റൺ: ആവേശമേറിയ മലയാളി അസോസിയേഷൻ ഓഫ് ഗ്രെയ്റ്റർ ഹ്യൂസ്റ്റൺ (മാഗ്) തിരഞ്ഞെടുപ്പിൽ പ്രസിഡണ്ട് സ്ഥാനാർഥി മാത്യൂസ് മുണ്ടക്കൽ 360 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചു. 1297 പേർ വോട്ടുചെയ്ത തിരഞ്ഞെടുപ്പിൽ 818 വോട്ട് പെട്ടിയിലാക്കാൻ മുണ്ടക്കലിന് കഴിഞ്ഞപ്പോൾ എതിർ സ്ഥാനാർത്ഥി ബിജു ചാലക്കൽ 458 വോട്ടു നേടി
ട്രസ്റ്റീ ബോർഡിലേക്ക് മത്സരിച്ച ജിനു തോമസ് എതിരാളിയായ ജോർജ് വർഗീസിനെക്കാൾ 211 വോട്ടുകളുടെ (731-520) ഭൂരിപക്ഷത്തിൽ വിജയിച്ചു. വനിതാ പ്രതിനിധികളായി മത്സരിച്ചവരിൽ അനിലാ സന്ദീപ്(832) ആൻസി സാമുവേൽ (734) എന്നിവർ തിരഞ്ഞെടുക്കപ്പെട്ടു. നേർകാഴ്ച ചീഫ് എഡിറ്റർ സൈമൺ വാളച്ചേരിൽ, ജോർജ് തെക്കേമല (ഏഷ്യാനെറ്റ് യുഎസ്എ), അജു ജോൺ (പ്രവാസി ചാനൽ) എന്നിവരും ഡയറക്ടർ ബോർഡ് അംഗങ്ങളായി തിരഞ്ഞെടുക്കപ്പെട്ടു.
തികഞ്ഞ അച്ചടക്കത്തോടെ നടന്ന തിരഞ്ഞെടുപ്പിൽ മികച്ച പോളിങ്ങാണ് രേഖപ്പെടുത്തിയത്. മികച്ച പ്രചരണ പരിപാടികളും സംഘാടനവും തിരഞ്ഞെടുപ്പിന്റെ വിജയമായി.
ബോർഡ് ഓഫ് ഡയറക്ടർ സ്ഥാനത്തേക്ക് മത്സരിച്ച മറ്റു സ്ഥാനാർഥികളുടെ പേരുവിവരങ്ങളും വോട്ടും:
തോമസ് വർക്കി(874), ജോസ് കെ ജോൺ(863), മാത്യു തോമസ്(793), സൈമൺ വാളാച്ചേരിൽ(729), പൊടിയമ്മ പിള്ള(750), അജു ജോൺ(739), മാത്യൂസ് ചാണ്ടപ്പിള്ള(724), ജോർജ് തോമസ് തെക്കേമല(710), സുബിൻ കുമാരൻ(692) ലതീഷ് കൃഷ്ണൻ(676), സജിത് ചാക്കോ(659).
തിരഞ്ഞെടുപ്പിന് മുഖ്യ ഇലെക്ഷൻ കമ്മീഷണർ ജോൺ ബാബു, കമ്മീഷൻ അംഗങ്ങളായ രാജേഷ് വർഗീസ്, ക്രിസ്റ്റഫർ ജോർജ്, ട്രസ്റ്റീ ബോർഡ് ചെയർമാൻ ജോസഫ് ജെയിംസ്, ട്രസ്റ്റീ ബോർഡ് അംഗങ്ങളായ അനിൽ ആറന്മുള, ജിമ്മി കുന്നശ്ശേരി, വിനോദ് വാസുദേവൻ, മാഗ് പ്രസിഡന്റ് ജോജി ജോസഫ്, സെക്രട്ടറി മെവിൻ ജോൺ മറ്റു ബോർഡ് അംഗങ്ങൾ എന്നിവർ നേതൃത്വം നൽകി.
മാഗ് മുൻ പ്രസിഡന്റുമാരായ ശശിധരൻ നായർ, എബ്രഹാം ഈപ്പൻ, തോമസ് ഒലിയാംകുന്നേൽ, ബേബി മണക്കുന്നേൽ, ജോഷ്വാ ജോർജ്, മുൻ വൈസ് പ്രസിഡണ്ട് ഫാൻസിമോൾ പള്ളത്തുമഠം, ജോയ് സാമുവേൽ, വിനോദ് ചെറിയാൻ, റോയ് മാത്യു, രാജൻ യോഹന്നാൻ എന്നിവരാണ് മുണ്ടക്കൽ പാനലിനുവേണ്ടി ക്യാമ്പയിൻ കോർഡിനേഷൻ നടത്തിയത്.