Thursday, December 26, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeAmericaടെക്സസിൽ കാണാതായ മലയാളി ജെയ്‌സൻ ജോണിനു വേണ്ടിയുള്ള തിരച്ചിൽ തുടരുന്നു

ടെക്സസിൽ കാണാതായ മലയാളി ജെയ്‌സൻ ജോണിനു വേണ്ടിയുള്ള തിരച്ചിൽ തുടരുന്നു

ഓസ്റ്റിൻ, ടെക്സസ് : ഞായറാഴ്ച പുലർച്ചെ മുതൽ ടെക്സസിൽ കാണാതായ മലയാളി ജെയ്‌സൻ ജോണിനു (30) വേണ്ടിയുള്ള തിരച്ചിൽ ഇന്നും തുടരുന്നു.രാവിലെ തന്നെ ഒട്ടേറെ മലയാളികൾ ലേഡി ബേർഡ് തടാകക്കരയിലെത്തി. സമീപ പ്രദേശങ്ങളിലെല്ലാം അവർ അരിച്ചു പെറുക്കി. ജെയ്‌സനെ അവസാനമായി കണ്ടതെന്നു കരുതുന്ന വ്യക്തിയുമായി ഫോമാ മുൻ പ്രസിഡന്റ് ഫിലിപ്പ് ചാമത്തിൽ സംസാരിച്ചു.ജെയ്‌സനെ കാണാതായതെന്നു കരുതുന്ന തടാകത്തിന്റെ ഭാഗം അയാൾ ചൂണ്ടിക്കാണിച്ചു.ഇയാൾ പോലീസിനെ വിളിക്കാനും മറ്റും ശ്രമിക്കുന്നത് കണ്ടതായി സമീപത്തെ അപ്പാർട്ട്മെന്റിൽ നിന്നുള്ള ഒരു അമേരിക്കക്കാരനും സ്ഥിരീകരിച്ചു.

മരണത്തിൽ എന്തെങ്കിലും ദുരൂഹത ഉണ്ടായതായി കരുതുന്നില്ല. മുഖം കഴുകാനോ മറ്റോ ചെന്നപ്പോൾ അപകടം ഉണ്ടായതാവാമെന്ന നിഗമനമാണ് ഉളളത്. ഞായറാഴ്ച പുലർച്ചെ ഏകദേശം 2:18നാണ് ജെയ്‌സനെ അവസാനമായി വീഡിയോ ദൃശ്യങ്ങളിൽ കാണുന്നത്. തടാകത്തിന്റെ എതിർവശത്തുള്ള ഒരു ഹോളിഡേ ഇന്നിൽ നിന്നും വിഡിയോ ദൃശ്യമുണ്ട് . ന്യൂയോർക്കിലുള്ള പോർട്ട്ചെസ്റ്റർ എബനേസർ മാർത്തോമ്മാ ചർച്ച് അംഗങ്ങളാണ് കുടുംബം. മൂന്ന് ആൺമക്കളിൽ രണ്ടാമനാണ് ജെയ്‌സൺ. കഴിഞ്ഞദിവസം വെള്ളത്തിലും ഡ്രോണുകൾ ഉപയോഗിച്ചും തിരച്ചിൽ നടത്തിയിട്ടും കണ്ടെത്താൻ രക്ഷാപ്രവർത്തകർക്ക് കഴിഞ്ഞിരുന്നില്ല.

ജെയ്‌സനെ അവസാനമായി കണ്ടന്നു കരുതുന്ന ലേഡി ബേർഡ് തടാകത്തിൽ തിരച്ചിലിന് പോലീസും ഫയർ ഫോഴ്‌സും സജീവമായി രംഗത്തുണ്ടായിരുന്നു. ഫോമാ മുൻ പ്രസിഡന്റ് ഫിലിപ്പ് ചാമത്തിൽ, റവ. സാം മാത്യു എന്നിവരടക്കം ഒട്ടെറെ മലയാളികളും അവർക്കൊപ്പം ചേർന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments