ഫിലഡൽഫിയ: വേൾഡ് മലയാളി കൗൺസിൽ പെൻസിൽവാനിയ പ്രോവിൻസ് മാതൃദിനാഘോഷം ക്രിസ്റ്റോസ് മാർത്തോമ ചർച്ച് ഓഡിറ്റോറിയത്തിൽ വച്ച് നടന്നു. ഉദ്ഘാടനം അബിൻ ഡൺ പോലീസ് മേധാവി പാട്രിക് മോളുഈ നിർവഹിച്ചു.
വിമൻസ് ഫോറം ചെയർപേഴ്സൺ അനിത പണിക്കർ സ്വാഗതം ആശംസിച്ചു. ജനറൽ സെക്രട്ടറി ഡോക്ടർ ബിനു ഷാജിമോൻ അമേരിക്കൻ റീജിയൻ ഭാരവാഹികളെ സദസ്സിന് പരിചയപ്പെടുത്തി. അമേരിക്ക റീജിയൻ വിമൻസ് ഫോറം പ്രസിഡന്റ് മിലി ഫിലിപ്പ് അതിഥിയെ പരിചയപ്പെടുത്തി. തുടർന്ന് അമലിൻ റോസ് തോമസ്, സുനിത അനീഷ് മാത്യു, എന്നിവർ വ്യത്യസ്തമായ രീതിയിൽ അമ്മമാരുടെ ഉത്തരവാദിത്തങ്ങൾ നിർവഹിക്കുന്നതിന് അനുഭവങ്ങൾ സദസുമായി പങ്കിട്ടത് പുതിയ അനുഭവമായി.
അമ്മമാർ കടന്നുപോകുന്ന വഴികളിലെ വ്യത്യസ്തതയെ പറ്റിയുള്ള ഒരു സ്കിറ്റോടു കൂടിയാണ് ഈ വർഷത്തെ മാതൃദിനാഘോഷം ആരംഭിച്ചത്. അമ്മമാരുടെ യാത്ര എന്ന വിഷയത്തെ ക്രമീകരിച്ചു കൊണ്ടാണ് മാതൃദിനാഘോഷ പരിപാടികൾ നടന്നത്.
പ്രസിഡന്റ് റെനി ജോസഫ്, ചെയർപേഴ്സൺ സിനു നായർ, എന്നിവർ പ്രസംഗിച്ചു. അമേരിക്ക റീജിയൻ പ്രസിഡന്റ് ജിനേഷ് തമ്പി ആശംസകൾ നേർന്നു. ഗ്ലോബൽ വൈസ് പ്രസിഡന്റ് തോമസ് മോട്ടയ്ക്കൽ, മുൻ അമേരിക്ക റീജിയൻ പ്രസിഡന്റ് ഡോക്ടർ തങ്കം അരവിന്ദ്, ചെയർമാൻ ഗോപിനാഥൻ നായർ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.
എബിനുവിന്റെ കവിത, മോഹിനിയാട്ടം, ഭരതനാട്യം, സാബു പാമ്പാടിയുടെ നേതൃത്വത്തിൽ ഗാനമേള എന്നിവ ചടങ്ങിന് മാറ്റുകൂട്ടി. അഷിത ശ്രീജിത്ത്, സൂരജ് ദിനമണി എന്നിവർ എംസി മാരായി പ്രവർത്തിച്ചു. അനിതാ പണിക്കർ കൃതജ്ഞത രേഖപ്പെടുത്തി.
പ്രോഗ്രാം വീഡിയോ ലിങ്ക്
വാർത്ത: സന്തോഷ് എബ്രഹാം