Wednesday, December 25, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsമുകേഷ് രാജിവെക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ

മുകേഷ് രാജിവെക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ

‍‌തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിനു പിന്നാലെ ആരോപണങ്ങൾ നേരിടുന്ന നടനും സിപിഎം എംഎൽഎയുമായ എം. മുകേഷ് രാജിവെക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. മുകേഷിന്റെ രാജിയിൽ തീരുമാനമെടുക്കേണ്ടത് സി.പി.എം ആണെന്നും അദ്ദേഹം രാജിവെക്കണമെന്ന ഉറച്ച നിലപാടാണ് പ്രതിപക്ഷ​ത്തിനുള്ളതെന്നും സതീശൻ പറഞ്ഞു.

നിരന്തരമായ ആരോപണം ഉയരുന്ന മുകേഷിനെ സി.പിഎം സംരക്ഷിക്കാൻ ശ്രമിക്കുകയാണ്. ഞങ്ങളുടെ പാർട്ടിയിൽ ആക്ഷേപം ഉയർന്നയാളുടെ രാജി വാങ്ങിച്ചിട്ടുണ്ട്. എന്നാൽ സിപിഎം അതു ചെയ്യുന്നില്ല. അദ്ദേഹം വിമർശിച്ചു. ഹേമ കമ്മറ്റി റിപോർട്ട് മുകേഷ് വായിച്ചിട്ടുണ്ടെന്ന ​ഗുരുതര ആരോപണവും പ്രതിപക്ഷ നേതാവ് മുന്നോട്ട് വെച്ചു. റിപ്പോർട്ട് വായിച്ച് സിനിമാ നയരൂപീകരണം നടത്തണമെന്നാണ് സർക്കാർ എട്ട് അംഗങ്ങൾക്കും നൽകിയ നിർദേശമെന്നും അദ്ദേഹം പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments