Thursday, September 19, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsനരേന്ദ്രമോദിയുടെ അമേരിക്കൻ സന്ദർശനം 20 മുതൽ

നരേന്ദ്രമോദിയുടെ അമേരിക്കൻ സന്ദർശനം 20 മുതൽ

വാഷിംഗ്ടൺ: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അമേരിക്കൻ സന്ദർശനം ഈ മാസം 20 ന് ആരംഭിക്കും. ക്വാഡ് ഉച്ചകോടി, യു എൻ ഉച്ചകോടി തുടങ്ങി തന്ത്രപ്രധാനമായ നിരവധി പരിപാടികൾക്കായെത്തുന്ന പ്രധാനമന്ത്രി, അമേരിക്കയിലെ ഇന്ത്യൻ സമൂഹത്തെയും അഭിസംബോധന ചെയ്ത ശേഷമാകും മടങ്ങുക. 4 ദിവസത്തോളമുള്ള അമേരിക്കൻ സന്ദർശനത്തിൽ സെപ്തംബ‍ർ 24 നാകും മോദി ഇന്ത്യൻ സമൂഹത്തെ അഭിസംബോധന ചെയ്യുക. ന്യൂയോർക്കിലെ ലോങ്ങ് ഐലൻഡിൽ നടക്കുന്ന പരിപാടിയിൽ പങ്കെടുക്കാനായി ഇതുവരെ രജിസ്റ്റർ ചെയ്തത് കാൽലക്ഷത്തോളം ഇന്ത്യക്കാരാണ്. നിലവില കണക്ക് പ്രകാരം 24000 പേർ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നാണ് അധികൃതർ അറിയിച്ചിട്ടുള്ളത്.

2024 ലെ ക്വാഡ് ഉച്ചകോടി ഈ മാസം 21 ന് ഡെലവെയറിലെ വിൽമിങ്ങ്ടണിലാകും നടക്കുക. അമേരിക്കൻ പ്രസിഡന്‍റ് ജോ ബൈഡനാണ് ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കുക. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം ജപ്പാൻ പ്രധാനമന്ത്രി ഫ്യൂമിയോ കിഷിഡ, ഓസ്ട്രേലിയ പ്രധാനമന്ത്രി ആന്റണി ആൽബനീസ് എന്നിവരും പങ്കെടുക്കുന്നുണ്ട്. ഇന്ത്യ, അമേരിക്ക, ഓസ്‌ട്രേലിയ, ജപ്പാൻ എന്നീ രാജ്യങ്ങളുടെ കൂട്ടായ്മയാണ് ക്വാഡ് അഥവാ ക്വാഡ്രിലാറ്ററൽ സെക്യൂരിറ്റി ഡയലോഗ്. ക്വാഡ് രൂപീകരിച്ചിട്ട് 20 വർഷം പിന്നിടുന്നുവെന്ന പ്രത്യേകതയും ഡെലവെയറിൽ നടക്കുന്ന ഉച്ചകോടിക്കുണ്ട്. ക്വാഡിന് ശേഷം സെപ്തംബർ 22, 23 തിയതികളിലായി ന്യൂയോർക്കിൽ നടക്കുന്ന യു എൻ ഉച്ചകോടിയിലാകും പ്രധാനമന്ത്രി പങ്കെടുക്കുക.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments