ജീമോൻ റാന്നി
ലീഗ് സിറ്റി (ടെക്സാസ്): മലയാളി സമാജം ഓഫ് ലീഗ് സിറ്റിയുടെ ഈ വർഷത്തെ ക്രിസ്തുമസ് ന്യൂ ഇയർ ആഘോഷം ഡിസംബർ 30ന് വെബ്സ്റ്റർ ഹെറിറ്റേജ് പാർക്ക് ഓഡിറ്റോറിയത്തിൽവെച്ചു നടത്തപ്പെട്ടു. പരിപാടികൾ എല്ലാ അർത്ഥത്തിലും ഒരു വൻ വിജയമായിത്തീർത്തതിന് സംഘാടകർ എല്ലാവർക്കും പ്രത്യേകം നന്ദി അർപ്പിച്ചു.
സ്ളേയിൽ എത്തിയ സാന്ത എല്ലാവരിലും കൗതുകമുണർത്തി.
ഹ്യൂസ്റ്റൺ-ഗാൽവെസ്ടൺ പ്രദേശത്തെ പ്രമുഖ റിയൽ എസ്റ്റേറ്റ് പ്രൊഫഷണൽ ആയ അലൻ ജെയിംസായിരുന്നു പരിപാടിയുടെ മുഖ്യ സ്പോൺസർ. കൂടാതെ ടെക്സസിലെ തന്നെ മുൻനിര മോർഗേജ് കമ്പനിയായ ഫസ്റ്റ് സ്റ്റെപ് മോർഗേജ്, എബി എബ്രഹാം സഹ സ്പോൺസറുമായിരുന്നു.
ലിഷ ടെൽസൻറെയും, ഡോ. സുജിത് നായരുടെയും നേതൃത്വത്തിലുള്ള ഫ്യൂഷൻ കരോൾ പാട്ടുകളോടുകൂടി പരിപാടികൾ തുടക്കം കുറിച്ചു.
ഇതോടൊപ്പം അമേരിക്കയിലെ പ്രശസ്ത മജിഷ്യനായ കർട്ട് മില്ലറിന്റെ ജാലവിദ്യ ഏവരെയും അത്ഭുതപ്പെടുത്തി.
മൊയ്തീൻകുഞ്ഞു, സന്തോഷ് പിള്ള, ബിജു ശിവാനന്ദൻ, ആൻന്റണി ജോസഫ്, തോമസ് ജോസഫ്, മനാഫ് കുഞ്ഞു, ഷോണി ജോസഫ്, ജോർജ് പൗലോസ്, സോജൻ പോൾ എന്നിവരുടെ നേതൃത്വത്തിൽ ഒരുക്കിയ നാടൻ വിഭവങ്ങൾ തത്സമയം തയ്യാറാക്കി നൽകുന്ന കേരളത്തനിമയാർന്ന തട്ടുകടയിൽ നിന്നും പരമ്പരാഗത സമോവർ ചായ, പൊറോട്ട, അപ്പം, നാടൻ പോത്തിറച്ചിക്കറി, നാടൻ കോഴിക്കറി, ഓംലറ്റ് എന്നിവയോടൊപ്പം മറ്റു അനേക കേരള വിഭവങ്ങളും ആസ്വാദകരമായിരുന്നു. നാട്ടിൽ കുടുംബത്തോടപ്പം ഒരു ക്രിസ്മസ് ആഘോഷിച്ചതിന്റെ ഒരു പ്രതീതി ഉണർത്തുന്നതായിരുന്നു വിന്റർ ബെല്സ് 2022.
അമേരിക്കൻ സ്വദേശികൾക്കും വിദേശികൾക്കുമെല്ലാം കൗതുകമുണർത്തിക്കൊണ്ടു ഒരുക്കിയ അഞ്ഞൂറില്പരം ചെറു നക്ഷത്രങ്ങൾ, പുൽക്കൂട്, വിവിധ വലുപ്പത്തിലുള്ള ക്രിസ്തുമസ് ട്രീകൾ, വൈവിധ്യമാർന്ന തരത്തിലുള്ള നയനമനോഹരമായ ലൈറ്റുകൾ, അലങ്കാരങ്ങൾ എന്നിവയെല്ലാം അതിശയോക്തി നിറഞ്ഞതായിരുന്നു.
ഇതോടൊപ്പം മുതിർന്നവരുടെയും, യുവജനങ്ങളുടെയും, കുട്ടികളുടെയും വൈവിധ്യമാർന്ന നൃത്ത, സംഗീത, പരിപാടികളും കാണികളുടെ കണ്ണിനും മനസ്സിനും ഒരുപോലെ കുളിർമ യേകുന്നതായിരുന്നു.
മത സൗഹാർദത്തിന്റെ ഉത്തമ മാതൃകയാണ് ലീഗ് സിറ്റി മലയാളി സമാജം എന്ന് ആശംസകളർപ്പിച്ച ജോജി സാം ജേക്കബ് അഭിപ്രായപ്പെട്ടു. പരസ്പര കൂട്ടായ്‍മയുടെയും, കുടുമ്പ ബന്ധങ്ങളുടെയും ആഴം കൂടുതൽ ഊട്ടിയുറപ്പിക്കുവാൻ ലീഗിസിറ്റിയിലുള്ള എല്ലാ മലയാളികളും ഒത്തൊരുമയോടുകൂടി ഒരു കുടംബം എന്ന പോലെ നടത്തിയ ഈ പരിപാടി വിന്റർ ബെല്സ് മറ്റുള്ളവർക്കും ഒരു മാതൃകയാകട്ടെ.
രാജൻകുഞ്ഞു ഗീവർഗീസ്, സോജൻ ജോർജ്, ഡോ. രാജ്കുമാർ മേനോൻ, ബിജോ സെബാസ്റ്റിൻ, മാത്യു പോൾ, വിനേഷ് വിശ്വനാഥൻ, ഡോ. നജീബ് കുഴിയിൽ, ഡോ.ജേക്കബ് തെരുവത്ത്, ടെൽസൺ പഴമ്പിള്ളി , കൃഷ്ണരാജ് കരുണാകരൻ, വിനേഷ് വിശ്വനാഥൻ, രാജേഷ് പിള്ള, ജിജു ജോൺ, ജോബിൻ പന്തലാടി, സുനിൽ ഫിലിപ്പ്, റിജോ ജോർജ്, സിഞ്ചു ജേക്കബ്, റെജി ഷിബു, എലേന ടെൽസൺ, ആൻ ബിജോ, സീന മാത്യൂസ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.