Wednesday, December 25, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsസ്‌കൂളുകളില്‍ തോക്ക് കൊണ്ടുപോകാന്‍ അധ്യാപകരെ അനുവദിക്കുന്ന ബില്ല് ടെന്നസി പാസാക്കി

സ്‌കൂളുകളില്‍ തോക്ക് കൊണ്ടുപോകാന്‍ അധ്യാപകരെ അനുവദിക്കുന്ന ബില്ല് ടെന്നസി പാസാക്കി

ടെന്നസി: ചില വ്യവസ്ഥകളോടെ സ്‌കൂളിനുള്ളില്‍ തോക്ക് കൈവശം വയ്ക്കാന്‍ അധ്യാപകരെയും സ്‌കൂള്‍ ജീവനക്കാരെയും അനുവദിക്കുന്ന ബില്‍ യുഎസ് സംസ്ഥാനമായ ടെന്നസി ചൊവ്വാഴ്ച പാസാക്കി.

ബില്ലിലെ വ്യവസ്ഥകള്‍ അനുസരിച്ച് ഒരു സ്‌കൂളിലെ ഫാക്കല്‍റ്റിക്കോ സ്റ്റാഫ് അംഗത്തിനോ ചില നിബന്ധനകള്‍ക്ക് വിധേയമായി സ്‌കൂള്‍ പരിസരത്ത് ഒളിപ്പിച്ച കൈത്തോക്ക് കൊണ്ടുപോകാം.

തോക്ക് കൊണ്ടുനടക്കുന്നതിനുമുമ്പായി അധ്യാപകര്‍, പ്രിന്‍സിപ്പല്‍, ഉചിതമായ നിയമ നിര്‍വ്വഹണ ഏജന്‍സി മേധാവി, സൂപ്രണ്ട് എന്നിവരില്‍ നിന്ന് പെര്‍മിറ്റും രേഖാമൂലമുള്ള അംഗീകാരവും നേടേണ്ടതുണ്ട്. ഇതോടൊപ്പം ടെന്നസി-ലൈസന്‍സുള്ള ഒരു ഹെല്‍ത്ത് കെയര്‍ പ്രൊവൈഡര്‍ നടത്തുന്ന ഒരു മനഃശാസ്ത്രപരീക്ഷയും ഒരു സമ്പൂര്‍ണ്ണ പശ്ചാത്തല പരിശോധനയും അധ്യാപകര്‍ നടത്തേണ്ടതുണ്ട്.

സ്‌കൂള്‍ പോലീസിംഗില്‍ 40 മണിക്കൂര്‍ അടിസ്ഥാന പരിശീലനവും കൂടാതെ 40 മണിക്കൂര്‍ പീസ് ഓഫീസറുടെ സ്റ്റാന്‍ഡേര്‍ഡ്സ് ആന്‍ഡ് ട്രെയിനിംഗ് കമ്മീഷന്‍ അംഗീകരിച്ച പരിശീലനവും അവര്‍ പൂര്‍ത്തിയാക്കേണ്ടതുണ്ട്, ഇത് സ്‌കൂള്‍ പോലീസിംഗിന് പ്രത്യേകമായി എല്ലാ വര്‍ഷവും അധ്യാപകന്റെ ചെലവില്‍ ആയിരിക്കും.

ബില്ലിെതിരെ എതിര്‍പ്പുകളും ഉയരുന്നുണ്ട്. എതിര്‍പ്പുയര്‍ത്തുന്നവര്‍ ‘നിങ്ങളുടെ കൈകളില്‍ രക്തം’ എന്ന് വിളിച്ചുപറയുന്നുണ്ടായിരുന്നു

നിയമനിര്‍മ്മാതാക്കള്‍ ജനങ്ങള്‍ക്ക് വോട്ട് ചെയ്തതിന് ശേഷം, മുറിയില്‍ സന്നിഹിതരായ ആളുകള്‍ ‘നിങ്ങളുടെ കൈകളില്‍ രക്തം’ എന്ന് ആക്രോശിച്ചു.

ബില്‍ ഇപ്പോള്‍ റിപ്പബ്ലിക്കന്‍ ഗവര്‍ണര്‍ ബില്‍ ലീയുടെ മേശപ്പുറത്താണ്. വീറ്റോ ഉപയോഗിക്കേണ്ടതില്ലെന്ന് ലീ തീരുമാനിച്ചാല്‍, ബില്‍ അദ്ദേഹത്തിന്റെ ഒപ്പോടുകൂടിയോ അല്ലാതെയോ ഒരു നിയമമായി മാറും.

ടെന്നസി ഹൗസ് 68-28 വോട്ടുകള്‍ക്കാണ് നിയമനിര്‍മ്മാണം പാസാക്കിയത്. ഡെമോക്രാറ്റുകള്‍ക്കൊപ്പം നാല് റിപ്പബ്ലിക്കന്‍മാരും നടപടിയെ എതിര്‍ത്തു.

ഏഛജ യുടെ നിയന്ത്രണത്തിലുള്ള സംസ്ഥാന സെനറ്റ് ഈ മാസം ആദ്യം ഈ നടപടി പാസാക്കിയിരുന്നു.

ബില്‍ സ്‌കൂള്‍ സുരക്ഷ വര്‍ദ്ധിപ്പിക്കുമെന്ന് റിപ്പബ്ലിക്കന്‍ സംസ്ഥാന പ്രതിനിധി റയാന്‍ വില്യംസ് ചൊവ്വാഴ്ച പറഞ്ഞു.

ഞങ്ങള്‍ക്ക് ഇത് ചെയ്യാന്‍ കഴിയുന്ന ഒരു രീതിയാണെന്ന് ഞാന്‍ വിശ്വസിക്കുന്നു. നിങ്ങള്‍ തടസ്സം സൃഷ്ടിക്കുകമാത്രമാണ് ചെയ്യുന്നത്- വില്യംസ് ഹൗസ് ഫ്‌ളോറില്‍ പറഞ്ഞു.

അതേസമയം, നടപടിക്കെതിരെ പ്രതിഷേധിച്ച് ഡെമോക്രാറ്റിക് സംസ്ഥാന പ്രതിനിധി ബോ മിച്ചല്‍, കഴിഞ്ഞ വര്‍ഷം നാഷ്വില്ലെയിലെ കവനന്റ് സ്‌കൂളിലുണ്ടായ വെടിവയ്പില്‍ ആറ് പേര്‍ കൊല്ലപ്പെട്ട സംഭവത്തെക്കുറിച്ച് സംസാരിച്ചു.

‘ഇതാണ് ഞങ്ങള്‍ ചെയ്യാന്‍ പോകുന്നത്. ഒരു സ്‌കൂളില്‍ അധ്യാപകരും കുട്ടികളും കൊല്ലപ്പെടുന്നതിലുള്ള ഞങ്ങളുടെ പ്രതികരണമാണിത്-ഹൗസ് ഫ്‌ലോറില്‍ മിച്ചല്‍ പറഞ്ഞു.

സ്‌കൂള്‍ വളപ്പില്‍ അധ്യാപകര്‍ക്ക് തോക്ക് കൈവശം വയ്ക്കാന്‍ അനുമതിയുള്ള ആദ്യത്തെ സംസ്ഥാനമല്ല ടെന്നസി. ഗിഫോര്‍ഡ്‌സ് ലോ സെന്റര്‍ പുറത്തുവിട്ട ഡേറ്റ അനുസരിച്ച്, ഏകദേശം 26 യുഎസ് സംസ്ഥാനങ്ങളില്‍ സ്‌കൂള്‍ ജീവനക്കാര്‍ക്കോ അധ്യാപകര്‍ക്കോ സ്‌കൂള്‍ ഗ്രൗണ്ടില്‍ തോക്ക് കൈവശം വയ്ക്കാന്‍ അനുവദിക്കുന്ന നിയമങ്ങളുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments