Thursday, September 19, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeAmerica14 വയസ്സുകാരൻ 3 പേരെ കൊലപ്പെടുത്തിയ കേസ്; പിതാവിന് ജീവപര്യന്തം തടവ്

14 വയസ്സുകാരൻ 3 പേരെ കൊലപ്പെടുത്തിയ കേസ്; പിതാവിന് ജീവപര്യന്തം തടവ്

പി. പി. ചെറിയാൻ

ഡാലസ്: മകൻ ആബേൽ ഏലിയാസ് അക്കോസ്റ്റ  മൂന്നു കൗമാരക്കാരെ മാരകമായി വെടിവെച്ച് കൊല്ലുകയും നാലാമനെ പരിക്കേൽപ്പിക്കുകയും ചെയ്ത കേസിൽ പിതാവ് റിച്ചാർഡ് അക്കോസ്റ്റ (34) കുറ്റക്കാരനാണെന്ന് ഡാലസ് കൗണ്ടി ജൂറി കണ്ടെത്തി

ഫെബ്രു 10 വെള്ളിയാഴ്ച നടന്ന വിസ്താരത്തിനിടയിൽ പ്രോസിക്യൂട്ടർമാർ വധശിക്ഷ ആവശ്യപ്പെടാതിരുന്നതിനാൽ  പരോളിന്റെ സാധ്യതയില്ലാതെ അക്കോസ്റ്റയ്ക്ക് ജീവപര്യന്തം തടവ് ശിക്ഷ ലഭിക്കും.

2021 ഡിസംബർ 26ന് രാത്രിയാണു സംഭവം. റിച്ചാർഡ് അക്കോസ്റ്റ ആബേൽ ഏലിയാസ് അക്കോസ്റ്റയെ ഗാർലാൻഡ് കൺവീനിയൻസ് സ്റ്റോറിലേക്കു  ഡ്രൈവ് ചെയ്തു കൊണ്ടുപോയിരുന്നു. അവിടെ വച്ചാണു മൂന്നുപേരെ മാരകമായി വെടിവെച്ച് കൊല്ലുകയും നാലാമനെ പരിക്കേൽപ്പിക്കുകയും ചെയ്തതെന്നു പൊലീസ് പറഞ്ഞു.

സാധാരണയായി ഒരു കുറ്റകൃത്യത്തിൽ സംശയിക്കുന്ന പ്രായപൂർത്തിയാകാത്തവരുടെ  പേരുനൽകാറില്ല , എന്നാൽ ഇപ്പോൾ 15 വയസ്സുള്ള ആബേൽ അക്കോസ്റ്റ ഇതുവരെ പിടി കൊടുക്കാതെ  ഒളിവിൽ കഴിയുന്നതിനാൽ പൊതു സുരക്ഷയ്ക്ക് ഭീഷണിയാണെന്നു പൊലീസ് വിലയിരുന്നു.

സേവ്യർ ഗോൺസാലസ് (14) ഇവാൻ നോയാല (16) റാഫേൽ ഗാർഷ്യ (17) എന്നിവരാണ് വെടിവയ്പി കൊല്ലപ്പെട്ടത്. കടയിൽ ജോലി ചെയ്യാൻ തുടങ്ങിയ 15 വയസ്സുള്ള പാചകക്കാരൻ ഡേവിഡ് റോഡ്രിഗസിന്റെ നെഞ്ചിൽ വെടിയേറ്റെങ്കിലും രക്ഷപ്പെട്ടു.

സാക്ഷികൾ, പോലീസ് ഉദ്യോഗസ്ഥർ, മെഡിക്കൽ, ബാലിസ്റ്റിക് വിദഗ്ധർ എന്നിവരെ മൂന്നര ദിവസം  വിസ്തരിക്കുകയും  ജൂറി അംഗങ്ങൾ കൊലപാതകങ്ങളുടെ ഗ്രാഫിക് നിരീക്ഷണ ദൃശ്യങ്ങൾ കാണുകയും ചെയ്തശേഷം  രണ്ടു മണിക്കൂറോളം ജൂറി ചർച്ച ചെയ്താണ് പിതാവ് കുറ്റക്കാരനാണെന്ന് ജൂറി കണ്ടെത്തിയത്.

തന്റെ മകനാണ് വെടിവയ്പു നടത്തിയതെന്ന് ആദ്യം അറിഞ്ഞിരുന്നില്ലെന്നു പറഞ്ഞ് അക്കോസ്റ്റ സ്വയം പ്രതിരോധിക്കാൻ ശ്രമിച്ചെങ്കിലും പ്രോസിക്യൂട്ടർമാർ മറിച്ചുള്ള തെളിവുകൾ ഹാജരാക്കി.

ടെക്സാസിലെ  നിയമം, കൊലപാതകത്തിൽ ഉൾപ്പെട്ട ആളുകൾ കാഞ്ചി വലിച്ചില്ലെങ്കിൽ പോലും ഏറ്റവും കഠിനമായ കുറ്റകൃത്യം ചുമത്താൻ അനുവദിക്കുന്നു. കൊല്ലപ്പെട്ടവരുടെ  പ്രിയപ്പെട്ടവരെക്കൊണ്ട്  വിചാരണാ ദിവസങ്ങളിൽ കോടതിമുറി നിറഞ്ഞു വിചാരണക്കിടെ ഇരകളുടെ ഫോട്ടോകൾ കോടതിയുടെ മുൻവശത്ത് തൂക്കിയിട്ടു.

അക്കോസ്റ്റയുടെ പ്രിയപ്പെട്ടവരും കോടതിമുറിയിൽ ഉണ്ടായിരുന്നു. മൂന്നുപേരുടെ ജീവൻ കവർന്നെടുക്കുകയും  കൈയിൽ തോക്കുമായി മകൻ  കാറിന്റെ പുറകിൽ കാലുകുത്തുകയും ചെയ്യുമ്പോൾ, ന്യായബോധമുള്ള ഒരാൾ 911-ൽ വിളിക്കുമായിരുന്നു. എന്നാൽ ഇവിടെ അക്കോസ്റ്റ അങ്ങനെ ചെയ്തില്ല” .–ഡാലസ് കൗണ്ടി ഡിസ്ട്രിക്റ്റ് അറ്റോർണി ജോൺ ക്രൂസോട്ട് പറഞ്ഞു.

സാക്ഷികൾ, പൊലീസ് ഉദ്യോഗസ്ഥർ, മെഡിക്കൽ, ബാലിസ്റ്റിക് വിദഗ്ധർ എന്നിവരെ മൂന്നര ദിവസം  വിസ്തരിക്കുകയും  ജൂറി അംഗങ്ങൾ  കൊലപാതകങ്ങളുടെ ഗ്രാഫിക് നിരീക്ഷണ ദൃശ്യങ്ങൾ കാണുകയും ചെയ്തശേഷം  രണ്ടു മണിക്കൂറോളം ജൂറി ചർച്ച ചെയ്താണ് പിതാവ് കുറ്റക്കാരനാണെന്നു ജൂറി കണ്ടെത്തിയത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments