Sunday, January 5, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeAmericaട്രിനിറ്റി മാർത്തോമ്മ ഇടവക സുവർണ ജൂബിലി വോളിബോൾ ടൂർണമെന്റ് മാർച്ച് രണ്ടിന്

ട്രിനിറ്റി മാർത്തോമ്മ ഇടവക സുവർണ ജൂബിലി വോളിബോൾ ടൂർണമെന്റ് മാർച്ച് രണ്ടിന്

ജീമോൻ റാന്നി

ഹൂസ്റ്റൺ : ഹൂസ്റ്റൺ ട്രിനിറ്റി മാർത്തോമ്മാ ഇടവകയുടെ സുവർണ ജൂബിലിയോടനുബന്ധിച്ച്‌ നടത്തപ്പെടുന്ന സ്പോർട്സ് ടൂർണമെന്റുകളുടെ ഭാഗമായി വോളിബോൾ ടൂർണമെന്റ് മാർച്ച് 2 നു ശനിയാഴ്ച നടത്തപ്പെടും. ട്രിനിറ്റി ദേവാലയത്തോടു ചേർന്നുള്ള സ്പോർട്സ് ഫെസിലിറ്റിയായ ട്രിനിറ്റി സെന്ററിലാണ് മത്സരങ്ങൾ നടത്തുന്നത്.

വോളിബോൾ മത്സങ്ങൾ ശനിയാഴ്ച രാവിലെ എട്ടരയ്ക്ക് ഇടവക വികാരി റവ. സാം കെ. ഈശോ ഉൽഘാടനം ചെയ്യും. അസി.വികാരി റവ.ജീവൻ ജോൺ പ്രാർത്ഥിക്കും. ഹൂസ്റ്റൺ, ഡാളസ് പ്രദേശങ്ങളിൽ നിന്നുള്ള 8 ടീമുകൾ മത്സരത്തിൽ മാറ്റുരയ്ക്കും. വിജയികൾക്ക് ട്രോഫികളോടൊപ്പം ഒന്നാം സമ്മാനർഹർക്ക് 1000 ഡോളറും രണ്ടാം സമ്മാനം ലഭിക്കുന്ന ടീമിന് 750 ഡോളറും ലഭിക്കും.

രെഞ്ചു രാജ് (മോർട്ടഗേജ് ബ്രോക്കർ) പ്ലാറ്റിനം സ്പോണ്സറും സന്ദീപ് തേവർവേലിൽ (പെറി ഹോംസ്) അബാക്കസ് ട്രാവൽ എന്നിവർ ഡയമണ്ട് സ്പോൺസർമാരും ജെയിംസ് ഈപ്പൻ (എ ബി വേൾഡ് ഫുഡ് മാർക്കറ്റ്) ജേക്കബ് ജോർജ് ജൂനിയർ (ടെക്സാസ് സിഗ്നേച്ചർ റിയൽറ്റി) എന്നിവർ ഗോൾഡ് സ്പോൺസർമാരുമാണ്

ചൊവ്വാഴ്ച വൈകുന്നേരം 6 മണിക്ക് അപ്‌നാ ബസാറിൽ സംഘാടകരും ടീം ക്യാപ്റ്റന്മാരും ഒരുമിച്ചു കൂടി ടൂർണമെന്റ് നടത്തിപ്പിന്റെ പുരോഗതി വിലയിരുത്തുകയും കൂടുതൽ ജനപങ്കാളിത്തത്തോടുകൂടി ജൂബിലി ടൂർണമെന്റ് വിജയിപ്പിക്കുന്നതിനുള്ള ഒരുക്കങ്ങൾ നടത്തകയും ചെയ്തു.

ടെക്സസിലെ പ്രമുഖ വോളീബോൾ താരങ്ങൾ അണിനിരക്കുന്ന ഈ വോളിബോൾ ടൂർണമെന്റിലേക്ക് ഏവരെയും സഹർഷം സ്വാഗതം ചെയ്യുന്നുവെന്ന്‌ ജൂബിലി ഭാരവാഹികൾ അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക്:

റജി കോട്ടയം (സ്പോർട്സ് കോർഡിനേറ്റർ) : 832 723 7995
ഷാജൻ ജോർജ് (ജൂബിലി ജനറൽ കൺവീനർ) – 832 452 4195
തോമസ് മാത്യു (ജീമോൻ) കോ.കൺവീനർ – 832 873 0023
ജോജി ജേക്കബ് (പ്രോഗ്രാം കൺവീനർ) – 713 894 7542

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

WP2Social Auto Publish Powered By : XYZScripts.com