Thursday, December 26, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsടെക്‌സാസിൽ ചുഴലിക്കാറ്റ് : ഒരാൾ മരിച്ചു, 10 പേർക്ക് പരിക്ക്

ടെക്‌സാസിൽ ചുഴലിക്കാറ്റ് : ഒരാൾ മരിച്ചു, 10 പേർക്ക് പരിക്ക്

പി. പി. ചെറിയാൻ

ടെക്സാസ് : ടെക്‌സാസിൽ ഒറ്റരാത്രികൊണ്ട് വീശിയടിച്ച ചുഴലിക്കാറ്റിൽ ഒരാൾ മരിച്ചു. 10 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി അധികൃതർ അറിയിച്ചു.
കോർപ്പസ് ക്രിസ്റ്റി നഗരത്തിൽ നിന്ന് ഏകദേശം 180 മൈൽ അകലെ മെക്സിക്കോ ഉൾക്കടലിന്റെ തീരത്തുള്ള ലഗൂണ ഹൈറ്റ്‌സിൽ പ്രാദേശിക സമയം പുലർച്ചെ 4 മണിയോടെയാണ് EF1 ചുഴലിക്കാറ്റ് ആഞ്ഞടിച്ചത്. വലിയ നാശനഷ്ടങ്ങൾക്ക് കാരണമായാതായി ശനിയാഴ്ച ഉച്ചയ്ക്ക് ഒരു വാർത്താ സമ്മേളനത്തിൽ കാമറൂൺ കൗണ്ടി ജഡ്ജി എഡ്ഡി ട്രെവിനോ ജൂനിയർ പറഞ്ഞു.

പോർട്ട് ഇസബെലിനും ലഗുണ വിസ്റ്റയ്ക്കും ഇടയിലാണ് ലഗുണ ഹൈറ്റ്സ് സ്ഥിതി ചെയ്യുന്നത്. ഉദ്യോഗസ്ഥർ പറയുന്നതനുസരിച്ച്, മൂന്ന് കമ്മ്യൂണിറ്റികളെ ബന്ധിപ്പിക്കുന്ന ഹൈവേ തകർന്നു, നിലവിൽ എല്ലാ ഗതാഗതവും തടഞ്ഞിരിക്കുന്നു.പുറമേ,വ്യാപകമായ കേടുപാടുകൾ സംഭവിച്ചു,” ഉദ്യോഗസ്ഥർ പറഞ്ഞു. വൈദ്യുതി ലൈനുകൾക്കും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. രക്ഷാപ്രവർത്തനം തുടരുകയാണെന്ന് അധികൃതർ അറിയിച്ചു.

വാലി ബാപ്റ്റിസ്റ്റ്, ഹാർലിംഗൻ മെഡിക്കൽ സെന്റർ, വാലി റീജിയണൽ എന്നിവ 11 രോഗികളെ പ്രവേശിപ്പിച്ചിരുന്നു അവരിൽ ഒരാൾ പിന്നീട് മരണമടഞ്ഞു.

സാൽവേഷൻ ആർമി, റെഡ് ക്രോസ്, പ്രാദേശിക എമർജൻസി മാനേജ്‌മെന്റ് ഉദ്യോഗസ്ഥർ എന്നിവരുടെ മേൽനോട്ടത്തിൽ പോർട്ട് ഇസബെൽ ഇവന്റിലും കൾച്ചറൽ സെന്ററിലും ഒരു ഷെൽട്ടർ തുറന്നിട്ടുണ്ട്.

കാമറോൺ കൗണ്ടി ഷെരീഫ് എറിക് ഗാർസ വാർത്താ സമ്മേളനത്തിൽ പറഞ്ഞു, പ്രദേശത്ത് “അധിക പട്രോളിംഗ്” ഉണ്ടായിരിക്കുമെന്നും താമസക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ അധിക സേവനവും ഉണ്ടാകുമെന്ന്. പ്രദേശത്ത് കർഫ്യൂ നടപ്പാക്കാൻ കൗണ്ടി ആലോചിക്കുന്നതായി ജഡ്ജി പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments