Wednesday, December 25, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeAmericaനിർമ്മാണ തൊഴിലാളികളുടെ വേതന നിലവാരം ഉയർത്തുമെന്ന് കമലാ ഹാരിസ്

നിർമ്മാണ തൊഴിലാളികളുടെ വേതന നിലവാരം ഉയർത്തുമെന്ന് കമലാ ഹാരിസ്

പി പി ചെറിയാൻ

ഫിലാഡൽഫിയ:ഫെഡറൽ കൺസ്ട്രക്ഷൻ പ്രോജക്ടുകളിൽ യൂണിയൻ തൊഴിലാളികളുടെ വേതന നിലവാരം ഉയർത്തുമെന്നു വൈസ് പ്രസിഡന്റ് കമലാ ഹാരിസ്.
വിശാലമായ “ബിഡെനോമിക്സ്” പുഷിന്റെ ഭാഗമായി ഫെഡറൽ ധനസഹായത്തോടെ ജോലി ചെയ്യുന്ന നിർമ്മാണ തൊഴിലാളികളുടെ വേതന നിലവാരം ഉയർത്തുന്നതിനുള്ള അഡ്മിനിസ്ട്രേഷന്റെ പുതിയ തീരുമാനത്തെ  പിന്തുണച്ചു പ്രസംഗിക്കുകയായിരുന്നു  വൈസ് പ്രസിഡന്റ് കമല ഹാരിസ്.

യൂണിയൻ പരിശീലന, വിദ്യാഭ്യാസ വകുപ്പായ ഫിനിഷിംഗ് ട്രേഡ്സ് ഇൻസ്റ്റിറ്റ്യൂട്ടിൽ സംസാരിച്ച ഹാരിസ്, നിരവധി യൂണിയൻ തൊഴിലാളികളുടെ മണിക്കൂർ വേതനം നിർണ്ണയിക്കുന്ന ഡേവിസ്-ബേക്കൺ ആന്റ് റിലേറ്റഡ് ആക്ട്‌സ് (ഡിബിആർഎ) പ്രകാരം നിലവിലുള്ള വേതന നിയന്ത്രണങ്ങൾ അപ്‌ഡേറ്റ് ചെയ്യുന്ന പുതിയ നിയമം എടുത്തുകാണിച്ചു. ഈ മാറ്റം ഒരു  ദശലക്ഷത്തിലധികം നിർമ്മാണ തൊഴിലാളികളെ ബാധിക്കും, അവരിൽ ഭൂരിഭാഗത്തിനും കോളേജ് ബിരുദം ഇല്ല, മുതിർന്ന അഡ്മിനിസ്ട്രേഷൻ ഉദ്യോഗസ്ഥർ തിങ്കളാഴ്ച പറഞ്ഞു.

“എന്നാൽ ഈ  മാനദണ്ഡങ്ങൾ 40 വർഷമായി അപ്ഡേറ്റ് ചെയ്തിട്ടില്ല. തൽഫലമായി, പല തൊഴിലാളികൾക്കും അർഹതപ്പെട്ടതിലും വളരെ കുറവാണ് വേതനം ലഭിക്കുന്നത്  അത് തെറ്റാണെന്ന്  മാത്രമല്ല   പൂർണ്ണമായും അസ്വീകാര്യവുമാണ് ,” ഹാരിസ് പറഞ്ഞു.

“ഫെഡറൽ ഫണ്ടഡ് കൺസ്ട്രക്ഷൻ പ്രൊജക്റ്റുകളിലെ ഒരു ഹെവി എക്യുപ്‌മെന്റ് ഓപ്പറേറ്റർക്ക് അലെഗെനി കൗണ്ടിയിൽ ഒരു മണിക്കൂറിൽ $17 മാത്രമാണ് ലഭിക്കുന്നത് .എന്നാൽ മണിക്കൂറിന് $28 വരെ ലഭിക്കമെന്നും ഹാരിസ് പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments