Sunday, November 17, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeAmericaനോർത്ത് അമേരിക്ക-യൂറോപ്പ് മാർത്തോമാ ഭദ്രാസന സെന്റർ - എ "സംഘവാര കൺവെൻഷൻ" 25 മുതൽ

നോർത്ത് അമേരിക്ക-യൂറോപ്പ് മാർത്തോമാ ഭദ്രാസന സെന്റർ – എ “സംഘവാര കൺവെൻഷൻ” 25 മുതൽ

ബാബു പി സൈമൺ

ഡാളസ് : നോർത്ത് അമേരിക്ക-യൂറോപ്പ് മാർത്തോമാ ഭദ്രാസനത്തിന്റ വോളണ്ടറി ഇവാഞ്ചലിസ്റ്റ്സ് അസോസിയേഷൻ സൗത്ത് വെസ്റ്റ് സെന്റർ- എ “സംഘവാര കൺവെൻഷൻ” സെപ്റ്റംബർ 25 മുതൽ ആരംഭിക്കുന്നു. മലങ്കര മാർത്തോമ്മാ സുറിയാനി സഭ ഒക്‌ടോബർ 1 മിഷൻ ഞായറാഴ്ചയായി എല്ലാ വർഷവും ആഘോഷിച്ചു വരുന്നു. ഈ വർഷം മാർത്തോമ്മാ വോളണ്ടറി ഇവാഞ്ചലിസ്റ്റ്സ് അസോസിയേഷൻ (MTVEA) ശതാബ്ദി വർഷമായി കൊണ്ടാടുവാൻ തീരുമാനിച്ചിരിക്കുന്നു. അതിൻറെ ഭാഗമായി നോർത്ത് അമേരിക്ക-യൂറോപ്പ് മാർത്തോമാ ഭദ്രാസനത്തിന്റ വോളണ്ടറി ഇവാഞ്ചലിസ്റ്റ്സ് അസോസിയേഷൻ സൗത്ത് വെസ്റ്റ് സെന്റർ- എ സെപ്റ്റംബർ 25 മുതൽ 29 വരെ (രാത്രി 7:0 0 pm – 8:30pm CST) ‘ സംഘവാര കൺവെൻഷൻ ആഴ്ചയായി’ നടത്തപ്പെടുന്നു .

സൂം പ്ലേറ്റ്ഫോം വഴി അഞ്ച് ദിവസങ്ങളിലും MTVEA സെന്റർ-എ പാരിഷ് മിഷൻ ശാഖകൾ, ഇന്ത്യയിലെ വിവിധ മിഷൻ മേഖലകളിൽ നിന്നുള്ള സുവിശേഷകരെ പ്രധാന പ്രഭാഷകരായി ക്രമീകരിച്ചിരിക്കുന്നു.
തിങ്കൾ: ഇവാഞ്ചലിസ്റ്റ്. ഷാജി പാപ്പൻ (എളമ്പൽ),
ചൊവ്വ: ഇവാഞ്ചലിസ്റ്റ്. ബിജു എസ് (ക്രിസ്‌റ്റ പെർമകുളം)
ബുധൻ: ഇവാഞ്ചലിസ്റ്റ്. വിനു രാജ് (പോണ്ടിച്ചേരി )
വ്യാഴം: ഇവാഞ്ചലിസ്റ്റ്. സാമുവൽ റ്റി ചാക്കോ (ബാംഗ്ലൂർ)
വെള്ളി : ഇവാഞ്ചലിസ്റ്റ്. ബോവസ് കുട്ടി ബി (ഡിണ്ടിഗൽ അംബ്ലിക്കൽ മിഷൻ) തുടങ്ങിയവർ വചന ശുശ്രൂഷകൾക്ക് നേതൃത്വം നൽകും.

ഈ അവസരത്തിൽ മിഷൻ മേഖലകളിൽ പ്രവർത്തിക്കുന്ന സുവിശേഷകരുടെ മക്കൾക്ക് വിദ്യാഭ്യാസ സഹായം നൽകുന്നതിനായി ദൈവാത്മാവ് പ്രേരിപ്പിക്കുന്ന ഏവരിൽനിന്നും സംഭാവനകൾ സ്വീകരിക്കുകയും ചെയ്യുന്നു.

ഈ വർഷത്തെ സംഘവാര കൺവെൻഷൻ അനുഗ്രഹത്തിനായും, സുവിശേഷകരുടെ മക്കൾക്ക് വിദ്യാഭ്യാസ സഹായം നൽകുന്നതിനായും, പ്രാർത്ഥനാപൂർവ്വം ഏവരും വന്നു പങ്കെടുക്കണമെന്ന്‌ സെന്റർ-എ പാരിഷ് മിഷൻ സെക്രട്ടറി അലക്സ് കോശി അഭ്യർത്ഥിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments