Tuesday, January 14, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeAmericaബാൾട്ടിമോർ മാർത്തോമാ ഇടവക കൺവെൻഷൻ സെപ്തംബർ 22 മുതൽ :ബേബിക്കുട്ടി പുല്ലാട് തിരുവചന സന്ദേശം നൽകും

ബാൾട്ടിമോർ മാർത്തോമാ ഇടവക കൺവെൻഷൻ സെപ്തംബർ 22 മുതൽ :ബേബിക്കുട്ടി പുല്ലാട് തിരുവചന സന്ദേശം നൽകും

ജീമോൻ റാന്നി

ബാൾട്ടിമോർ: ബാൾട്ടിമോർ മാർത്തോമാ ഇടവകയുടെ ആഭിമുഖ്യത്തിൽ ഈ വർഷത്തെ കൺവെൻഷൻ സെപ്തംബർ 22,23,24 (വെള്ളി, ശനി,ഞായർ) തീയതികളിൽ നടത്തപ്പെടും.

ബാൾട്ടിമോർ മാർത്തോമാ ദേവാലയത്തിൽ ( 9, Walker Ave, Pikesville, MD 21208) വച്ച് നടത്തപെടുന്ന കൺവെൻഷൻ യോഗങ്ങൾ ഇടവക ഗായകസംഘത്തിന്റെ ഗാനശുശ്രൂഷയോടുകൂടി വെള്ളി, ശനി ദിവസങ്ങളിൽ വൈകുന്നേരം 6.30 നു ആരംഭിക്കും. 24 നു ഞായറാഴ്ച രാവിലെ 9 മണിക്ക് നടത്തപെടുന്ന വിശുദ്ധകുർബാനയ്ക്ക് ശേഷം ഇടവകദിനവും കൺവെൻഷൻ സമാപനയോഗവും ഉണ്ടായിരിക്കും.

പ്രമുഖ കൺവെൻഷൻ പ്രസംഗകനും മാർത്തോമാ സന്നദ്ധ സുവിശേഷക സംഘം അസിസ്റ്റന്റ് സെക്രട്ടറിയും ഗോസ്പൽ ടീം ഡയറക്‌ടറുമായ ബേബിക്കുട്ടി പുല്ലാട് ദൈവവചന പ്രഘോഷണത്തിനു നേതൃത്വം നൽകും.

സുവിശേഷകൻ ബേബികുട്ടി പുല്ലാടുമായി 667 345 4752 മായി ബന്ധപ്പെടാവുന്നതാണ്.

കൺവെൻഷൻ യോഗങ്ങളിൽ സംബന്ധിച്ച് അനുഗ്രഹം പ്രാപിക്കുവാൻ ഏവരെയും സന്തോഷപൂർവം ക്ഷണിക്കുന്നതായി ഇടവക ഭാരവാഹികൾ അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക് :

റവ. ഷെറിൻ ടോം മാത്യു – 443 517 7155

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

WP2Social Auto Publish Powered By : XYZScripts.com