Wednesday, January 15, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeAmericaജനസിസ് മീഡിയ അവതരിപ്പിക്കുന്ന ക്രിസ്ത്യൻ മ്യൂസിക്കൽ എക്സ്ട്രാവാഗൻസ് ഒക്ടോബർ 28ന്

ജനസിസ് മീഡിയ അവതരിപ്പിക്കുന്ന ക്രിസ്ത്യൻ മ്യൂസിക്കൽ എക്സ്ട്രാവാഗൻസ് ഒക്ടോബർ 28ന്

കേരളത്തിലെ ഏറ്റവും മികച്ച ക്രിസ്ത്യൻ സംഗീതജ്ഞരെ ഉൾപ്പെടുത്തി കൊണ്ട് ജനസിസ് മീഡിയ അവതരിപ്പിക്കുന്ന ക്രിസ്ത്യൻ മ്യൂസിക്കൽ എക്സ്ട്രാവാഗൻസ് ഒക്ടോബർ 28 ശനിയാഴ്ച വൈകിട്ട് 6 മണിക്ക് ഹ്യൂസ്റ്റൺ സ്റ്റാഫ്‌ഫോർഡിലുള്ള സെന്റ് തോമസ് ഓർത്തഡോൿസ് കത്തീഡ്രൽ ഹാളിൽ നടത്തപ്പെടുന്നു. അമൃത ടീവീ ദേവഗീതം പരിപാടിയിലൂടെ പ്രേക്ഷക ശ്രദ്ധയും ഹൃദയവും കീഴടക്കിയ പ്രസാദ്, പ്രിയ മികച്ച ഗായകരായ ലൈജു, ബ്ലെസി എന്നിവരും കേരളത്തിലെ പ്രശസ്തരായ വാദ്യ മേള കലാകാരന്മാരും, ടെക്‌നിഷ്യൻസും ഉൾപ്പെടുത്തി അവിസ്മരണീയമായ ഒരു സന്ധ്യ ആണ് ഒരുക്കുന്നത്.

Endocrine and Diabetes plus Clinic of Houston ആണ് മുഖ്യ സ്പോൺസർ. Skypass Travel കൂടി ചേർന്നാണ് പരുപാടി സംഘടിപ്പിക്കുന്നത്. ഭക്തി സാന്ദ്രമായ അവിസ്മരണീയ ക്രിസ്ത്യൻ ഗാനമേളയോടൊപ്പം സെയിന്റ് പീറ്റേഴ്സ് മലങ്കര കത്തോലിക്ക ദേവാലയത്തിന്റെ ആഭിമുഖ്യത്തിൽ കൊയർ ഫെസ്റ്റ് നടത്തപെടുന്നതായിരിക്കും. ഭക്തി സാന്ദ്രവും മനസിനെ ഉണർത്തുന്നതുമായ മനോഹരമായ ഒരു സന്ധ്യ പങ്കെടുക്കുന്നവർക്ക് ഉറപ്പാണെന്നും ടിക്കറ്റ് വില്പന തുടങ്ങിയെന്നും സംഘടകർ ടോണി ജോർജ് , വിനു ചാക്കോ എന്നിവർ അറിയിച്ചു.

ടിക്കറ്റുകൾക്കു സമീപിക്കുക : ടോണി ജോർജ് 912-373-6180, വിനു ചാക്കോ 347-803-8810

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

WP2Social Auto Publish Powered By : XYZScripts.com