ഗുജറാത്ത് തീരത്ത് വച്ച് എണ്ണക്കപ്പലിനുനേരെയുണ്ടായ ഡ്രോണ്‍ ആക്രമണത്തിന് പിന്നില്‍ ഇറാനെന്ന് അമേരിക്ക. എംവി കെം പ്ലൂട്ടോ എന്ന കപ്പലാണ് ഇന്നലെ അറബിക്കടലില്‍ വച്ച് ആക്രമിക്കപ്പെട്ടത്. ലൈബീരിയന്‍ കപ്പലിന്‍റെ ഉടമ ജപ്പാന്‍കാരനാണെന്നും പെന്‍റഗണ്‍ വെളിപ്പെടുത്തി. കപ്പലിലുണ്ടായിരുന്ന ജീവനക്കാരെല്ലാം സുരക്ഷിതരാണെന്നും 22 ല്‍ 21 ഉം ഇന്ത്യക്കാരാണെന്നും സ്ഥിരീകരിച്ചു. സൗദിയില്‍ നിന്ന് ക്രൂഡ് ഓയിലുമായെത്തിയ എംവി കെം പ്ലൂട്ടോ ഗുജറാത്ത് തീരത്തിന് 200 കി.മീ. അകലെ വച്ച് ആക്രമിക്കപ്പെടുകയായിരുന്നു. സന്ദേശം ലഭിച്ചതിന് പിന്നാലെ ഇന്ത്യന്‍ നേവിയുടെയും കോസ്റ്റ്ഗാര്‍ഡിന്‍റെയും കപ്പലുകള്‍ ഇതിനടുത്തേക്ക് എത്തിയിരുന്നു.
എണ്ണക്കപ്പല്‍ ആക്രമിച്ചത് ഇറാനെന്ന് അമേരിക്ക
RELATED ARTICLES