Sunday, January 19, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeAmericaഗാർഹിക പീഡനം : ഹാരിസ് കൗണ്ടി ജില്ലാ കോടതി ജഡ്ജി അറസ്റ്റിൽ

ഗാർഹിക പീഡനം : ഹാരിസ് കൗണ്ടി ജില്ലാ കോടതി ജഡ്ജി അറസ്റ്റിൽ

പി. പി. ചെറിയാൻ

ഗാൽവെസ്റ്റൺ (ഹൂസ്റ്റൺ ) : ഗാർഹിക പീഡന കേസിൽ ഹാരിസ് കൗണ്ടി ജഡ്ജി ഗാൽവെസ്റ്റൺ കൗണ്ടിയിൽ അറസ്റ്റിലായി. 66 കാരനായ ഫ്രാങ്ക് അഗ്വിലാർ ടീച്ച്‌മാൻ റോഡിലെ 9600 ബ്ലോക്കിൽ വച്ചാണ് പിടിയിലായത്. ഇയാൾ പങ്കാളിക്ക് നേരെ ദേഹോപദ്രവം നടത്തിയെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. ഹാരിസ് കൗണ്ടിയിലെ 228-ാമത് ജില്ലാ കോടതി ജഡ്ജി ഫ്രാങ്ക് അഗ്വിലാറിന് നേരെ മുൻപും സമാനമായ കേസുണ്ടായിരുന്നു. 

 2010 ൽ  ഡേറ്റിങ് നടത്തിയിരുന്ന സ്ത്രീയെ ആക്രമിച്ചതിന് അഗ്വിലാറിനെതിരെ  കുറ്റം ചുമത്തിയിരുന്നു, എന്നാൽ പിന്നീട് ഇയാൾ കുറ്റക്കാരനല്ലെന്ന് കണ്ടെത്തി കോടതി വെറുതെ വിടുകയായിരുന്നു. 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

WP2Social Auto Publish Powered By : XYZScripts.com