Saturday, January 18, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeAmericaനോർത്ത് അമേരിക്കാ മാർത്തോമാ ഭദ്രാസനം മദ്യലഹരി വിരുദ്ധദിനം ആചരിച്ചു

നോർത്ത് അമേരിക്കാ മാർത്തോമാ ഭദ്രാസനം മദ്യലഹരി വിരുദ്ധദിനം ആചരിച്ചു

പി പി ചെറിയാൻ

ന്യൂയോർക്ക്: 2024 ജനുവരി 14 ആം തീയതി ഞായറാഴ്ച ലഹരി വിരുദ്ധ ദിനമായി വേർതിരിച്ചിരിക്കണമെന്ന മാർത്തോമാ മെത്രാപ്പോലീത്തയുടെ നിർദേശത്തിന്റെ  ഭാഗമായി നോർത്ത് അമേരിക്കാ മാർത്തോമാ ഭദ്രാസനത്തിന്റെ എല്ലാ ഇടവകകളിലും  മദ്യലഹരി വിരുദ്ധദിനം ആചരിച്ചു. 

ലഹരിവസ്തുക്കളുടെ  ലഭ്യതയും ഉപയോഗവും അപകടകരമാംവിധം വർദ്ധിച്ചു വരുന്ന ഈ കാലഘട്ടത്തിൽ ഈ ദുരവസ്ഥയെ കുറിച്ചുള്ള അവബോധം വർദ്ധിപ്പിക്കുന്നതിനും നാശത്തിൽ വക്കിൽ  നിൽക്കുന്ന മാനവസമൂഹത്തെ രക്ഷിക്കുന്നതിനും സഭ പ്രതിജ്ഞാബദ്ധമാണെന്ന് ഇതു സംബന്ധിച്ചു പുറത്തിറക്കിയ സർക്കുലറിൽ മെത്രാപ്പോലീത്ത ചൂണ്ടികാട്ടി.

സഭ ആരംഭിച്ച ലഹരി വിമോചന സമിതി ,മിഷൻ ടു പാരിഷ് , മിഷൻ ടു സ്കൂൾ കോളേജ് ആൻഡ് സൺഡേ സ്കൂൾ, മിഷൻ ടു അൽകോഹോളിക്  അനോണിമസ്, മിഷൻ ടു  പബ്ലിക് അവൈറ്നെസ്സ്, മിഷൻ ടു  റിഹാബിലിറ്റേഷൻ എന്നീ അഞ്ച് മേഖലകൾ കേന്ദ്രീകരിച്ചാണ് പ്രവർത്തിക്കുന്നത്. ഡോക്ടർ ജോസഫ് മാർ ബർണബാസ് സഫ്രഗൻ മെത്രാപ്പോലീത്ത ചെയർമാനായുള്ള ഒരു കമ്മിറ്റി ഈ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു. സഭയുടെ എല്ലാ ഇടവകകളിലും വിമോചന സമിതിയുടെ ശാഖകൾ ആരംഭിച്ചു  ഇടവകകളിലും ഇടവകയ്ക്ക് പുറത്തും ശക്തമായ ശുശ്രൂഷകൾക്ക് നേതൃത്വം നൽകേണ്ടത് കാലഘട്ടത്തിൻറെ ആവശ്യമാണെന്നും തിരുമേനി ഉദ്ബോധിപ്പിച്ചു .

ലഹരി വിരുദ്ധ ദിനമായി സഭ വേർതിരിച്ചിരിക്കു ജനുവരി 14 ഞായറാഴ്ച പ്രത്യേകം  ക്രമീകരിച്ചിരിക്കുന്ന  ആരാധനാക്രമമാണ് നോർത്ത് അമേരിക്കാ മാർത്തോമാ ഭദ്രാസന ഇടവകകളിൽ ഉപയോഗിച്ചത്. എല്ലാ പള്ളികളിലും ലഹരിവിരുദ്ധ ദിനാചരണ ത്തോടൊപ്പം  പൊതുയോഗങ്ങൾ സംഘടിപ്പിച്ചു ജനങ്ങളെ ജാഗരൂകരാകണം സഭയുടെ എല്ലാ സ്ഥലങ്ങളിലെ സമ്മേളനങ്ങളിലും ഇതൊരു പ്രധാന വിഷയമായി ചർച്ച ചെയ്യുകയും സഭ ഒന്നടക്കം തിന്മക്കെതിരെ പോരാടുവാൻ സമർപ്പിക്കുകയും വേണം, ആധുനിക വിവരസാങ്കേതിക വിദ്യയുടെ പുത്തൻ സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്തി സന്ദേശം കൗമാരക്കാരും യുവജനങ്ങളും എത്തിക്കുന്നത് ശ്രദ്ധിക്കണമെന്നും മാർത്തോമാ മെത്രാപ്പോലീത്ത ആവശ്യപ്പെട്ടു

മാർത്തോമാ  സഭാംഗങ്ങൾ ക്രിസ്തീയ സാക്ഷ്യം നിലനിർത്തുന്നതിന് ഭാഗമായി ലഹരിവസ്തുക്കളുടെ ഉപയോഗത്തിൽ നിന്നും പൂർണമായി വിട്ടു നിൽക്കേണ്ടതാണ് .ലിംഗ ഭേദമന്യേ എല്ലാ വ്യക്തികളും ലഹരി വിരുദ്ധ പ്രതിജ്ഞ ഏറ്റെടുത്ത് ലഹരി വിമുക്ത  വ്യക്തിത്വം ,ലഹരി മുക്ത കുടുംബം, ലഹരിമുക്ത ഇടവക ,ലഹരി വിമുക്ത സമൂഹം എന്ന ലക്ഷ്യപ്രാപ്തിക്കായി ഒരുമിച്ച് പ്രവർത്തിക്കാം ലഹരി വിപത്തിൽ നിന്നും നമ്മുടെ സമൂഹത്തെ രക്ഷിക്കുന്നതിനുള്ള എല്ലാ പ്രവർത്തനങ്ങളും ഫലകരമാകുന്നതിനു  ആവശ്യമായ പരിശുദ്ധാത്മ ശക്തി ലഭിക്കട്ടെ എന്ന് പ്രാർത്ഥിക്കുകയും ചെയ്യുന്നതായി മെത്രാപ്പോലീത്ത പറഞ്ഞു .

മദ്യലഹരി വിരുദ്ധദിനാചരണത്തിന്റെ ഭാഗമായി ഡാളസ് സെന്റ്  പോൾസ് മാർത്തോമാ ചർച്ചിൽ നടന്ന പ്രത്യേക ആരാധനക്കും തിരുവചന ധ്യാനത്തിനും റവ ഷിജു സി ജോയ് നേത്ര്വത്വം നൽകി .

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

WP2Social Auto Publish Powered By : XYZScripts.com