പി. പി. ചെറിയാൻ
ഡാലസ് : കേരള അസോസിയേഷൻ ഓഫ് ഡാലസും ഇന്ത്യ കൾച്ചറൽ ആൻഡ് എജ്യൂക്കേഷൻ സെന്ററും സംയുക്തമായി ഈ മാസം 20 ന് വൈകീട്ട് 3. 30ന് ടാക്സ് സെമിനാർ സംഘടിപ്പിക്കുന്നു. ഗാർലൻഡ് കേരള അസോസിയേഷൻ ഓഫിസിലാണ് ക്യാംപ് സംഘടിപ്പിച്ചിരിക്കുന്നത്. ഹരി പിള്ള (സിപിഐ) യാണ് ടാക്സ് സെമിനാറിന് നേതൃത്വം നൽകുന്നത്. ആനുകാലിക ടാക്സ് വിഷയങ്ങളെ കുറിച്ചുള്ള വിശദീകരണവും സംശയങ്ങൾ ദുരീകരികുന്നതിനുള്ള അവസരവും സെമിനാറിൽ ലഭ്യമാണ്. ഏവരെയും ക്ഷണിക്കുന്നതായി പ്രസിഡൻറ് പ്രദീപ് നാഗനൂലിൽ, സെക്രട്ടറി മഞ്ജിത് കൈനിക്കര എന്നിവർ അറിയിച്ചു പ്രവേശനം സൗജന്യമാണ്.