ന്യൂയോര്‍ക്ക്/ ഹൂസ്റ്റണ്‍: തിങ്കളാഴ്ച അയോധ്യയിലെ രാമക്ഷേത്രത്തിന്റെ ചരിത്രപരമായ സമര്‍പ്പണം അടയാളപ്പെടുത്തി, ഇന്ത്യന്‍ പ്രവാസികള്‍ ന്യൂയോര്‍ക്കിലെ ടൈംസ് സ്‌ക്വയറില്‍ ഒത്തുകൂടി. ക്ഷേത്ര നഗരത്തിലെ പ്രാണ്‍ പ്രതിഷ്ഠാ ചടങ്ങ് ആഘോഷിക്കാന്‍ പ്രതീകാത്മകമായി ദീപങ്ങള്‍ പ്രകാശിപ്പിച്ചു.
പരമ്പരാഗത ഇന്ത്യന്‍ വസ്ത്രങ്ങള്‍ ധരിച്ച്, അവര്‍ ആവേശത്തോടെ ഭജനകളും ഗാനങ്ങളും ആലപിച്ചു, ഇന്ത്യയുടെ സാംസ്‌കാരിക പൈതൃകവും ചടുലതയും ഐക്യവും പ്രകടമാക്കുന്ന ചടങ്ങായിരുന്നു സംഘടിപ്പിക്കപ്പെട്ടതെന്ന് ന്യൂയോര്‍ക്ക് കോണ്‍സുലേറ്റ് ജനറല്‍ പറഞ്ഞു.
ടൈംസ് സ്‌ക്വയറിലെ സ്‌ക്രീനുകളില്‍ ഭഗവാന്‍ രാമന്റെ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചിരുന്നു. അവിടെ ഒത്തുകൂടിയ ആളുകള്‍, ശ്രീരാമന്റെ ചിത്രമുള്ള കുങ്കുമ പതാകകള്‍ വഹിച്ചും അവ വീശിയും, ആഘോഷിച്ചു.
”നാശത്തില്‍ നിന്നും അവഗണനയില്‍ നിന്നും സനാതന ധര്‍മ്മത്തിന്റെ ശാശ്വത സ്വഭാവത്തെ പ്രതിനിധീകരിക്കുന്ന അയോധ്യ വീണ്ടും ഉയര്‍ന്നുവരുകയാണ്. 550 വര്‍ഷങ്ങള്‍ക്ക് ശേഷം രാം ലല്ല മന്ദിറില്‍ നടക്കുന്ന സമര്‍പ്പണം നഗരത്തിനും ലോകമെമ്പാടുമുള്ള നൂറുകോടി ഹിന്ദുക്കള്‍ക്കും അത്യധികം ആഹ്ലാദം പകരുന്നതാണെന്ന് അമേരിക്കയിലെ ഹിന്ദു സര്‍വകലാശാലയുടെ പ്രസിഡന്റ് കല്യാണ് വിശ്വനാഥന്‍ ബ്ലോഗ് പോസ്റ്റില്‍ പറഞ്ഞു.
500 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ അയോധ്യധാമിലെ രാമലല്ലയുടെ ക്ഷേത്രത്തിന്റെ പ്രതിഷ്ഠാ ചടങ്ങ് ലോകമെമ്പാടുമുള്ള ഹിന്ദുക്കളുടെ വിശ്വാസത്തിന്റെയും ആഘോഷത്തിന്റെയും സുപ്രധാന ദിനമാണെന്ന് ഹൂസ്റ്റണിലെ ക്ഷേത്രത്തില്‍ ശ്രീരാമ ജന്മഭൂമി പ്രാണ്‍ സംഘടിപ്പിച്ച ശ്രീ സീതാറാം ഫൗണ്ടേഷനില്‍ നിന്നുള്ള കപില്‍ ശര്‍മ്മ പറഞ്ഞു. .